

അമൽ നീരദ് ചിത്രം 'ബാച്ച്ലർ പാർട്ടി ഡ്യൂ'വിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് മലയാളികൾ. ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് നടൻ സൗബിൻ ഷാഹിർ ഇപ്പോൾ. മനോരമ ഓൺലൈനുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. "ആദ്യം കഥ കേട്ടപ്പോൾ ടെൻഷനുണ്ടായിരുന്നു. പറയുമ്പോൾ പഴയ 'ബാച്ച്ലർ പാർട്ടി'യായിട്ട് കംപയർ ചെയ്തിട്ടാണല്ലോ പോകുന്നത്.
കഥ കേട്ടപ്പോൾ തികച്ചും വ്യത്യസ്തമായി തോന്നി. വേറൊരു സ്ക്രിപ്റ്റും കഥാപാത്രങ്ങളും സ്ഥലങ്ങളും സിറ്റുവേഷനൊക്കെയാണ്. ഇത് നമ്മൾ പുതിയതായിത്തന്നെ ചെയ്യുന്ന രീതിയിൽ തന്നെയാണ് അമലേട്ടൻ പറഞ്ഞത്. അല്ലാതെ അതിലെ ഒരാളെ പോലെയാവണമെന്നോ അങ്ങനെയൊരു റെഫെറൻസോ നമ്മളോട് പറഞ്ഞിട്ടില്ല.
അമലേട്ടന്റെ മേക്കിങ് രീതിയൊക്കെ പിന്നെ അറിയാലോ, ഓരോ ഷോട്ടിനും അത്യാവശ്യം ലെങ്തുണ്ടാവും. പക്ഷേ അത് നമുക്ക് മൂഡിലോട്ട് എത്താനും നടന്ന് എത്തുമ്പോഴേക്കും അതിലെ കഥാപാത്രങ്ങൾക്ക് ആ സ്റ്റൈലും കാര്യങ്ങളൊക്കെ ചിലപ്പോൾ അതിലായിരിക്കും കിട്ടുന്നത്. അതെപ്പോഴും ഗുണം ചെയ്തിട്ടേയുള്ളൂ".- സൗബിൻ പറഞ്ഞു.
ഒരു സീനിന് മുൻപാണെങ്കിലും അടുത്ത ദിവസം എടുക്കാൻ പോകുന്ന സീനാണെങ്കിലും പാക്അപ്പ് കഴിഞ്ഞിട്ട് എല്ലാവരും കൂടെ അടുത്ത സീനിനെ പറ്റി ഡിസ്കസ് ചെയ്യാറുണ്ടെന്നും താരം കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ കൂടെ അസിസ്റ്റന്റായി വർക്ക് ചെയ്തപ്പോൾ അന്ന് എങ്ങനെയാണോ എല്ലാവരുടെയടുത്തും സീനിനെ പറ്റി ഡിസ്കസ് ചെയ്തത് അത് പോലെത്തന്നെയാണ് ഇപ്പോഴുമെന്നും നടൻ വ്യക്തമാക്കി.
കുറേകാലം അദ്ദേഹത്തിന്റെ അസിസ്റ്റന്റായി വർക്ക് ചെയ്തിട്ടുള്ളതുകൊണ്ട് അദ്ദേഹം പറയാതെ തന്നെ അദ്ദേഹത്തിന് എന്താ വേണ്ടതെന്ന് മനസിലാക്കാൻ തനിക്ക് കഴിയാറുണ്ടെന്നും നടൻ പറഞ്ഞു. നവംബർ 19നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates