പ്രതീകാത്മക ചിത്രം 
Business

പാന്‍ കാര്‍ഡ് ഇനി 'കൈയില്‍ വേണ്ട'; ഡൗണ്‍ലോഡ് ചെയ്യേണ്ട വിധം

സാമ്പത്തിക ഇടപാടുകള്‍ക്ക് ഇന്ന് പാന്‍ കാര്‍ഡ് ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സാമ്പത്തിക ഇടപാടുകള്‍ക്ക് ഇന്ന് പാന്‍ കാര്‍ഡ് ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ്. നികുതി സംബന്ധമായ എല്ലാ വിവരങ്ങളും പാന്‍ കാര്‍ഡിലെ പത്തക്ക നമ്പര്‍ നല്‍കിയാല്‍ ലഭിക്കും. നിലവില്‍ സൗകര്യപ്രദമായ രീതിയില്‍ കൊണ്ടുനടക്കുന്നതിന് ഇ- പാന്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള സംവിധാനം ആദായനികുതി വകുപ്പ് അവതരിപ്പിച്ചിട്ടുണ്ട്. ഇ- പാന്‍ കാര്‍ഡിന്റെ പിഡിഎഫ് രൂപം മൊബൈലില്‍ കൊണ്ടുനടക്കുന്നതിനുള്ള സംവിധാനമാണ് ആദായനികുതി വകുപ്പ് ഒരുക്കിയിരിക്കുന്നത്.

ഇ-പാന്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള വിധം:

എന്‍എസ്ഡിഎല്‍ വെബ്‌സൈറ്റില്‍ കയറി വേണം ഇ- പാന്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യേണ്ടത്.

അക്ക്‌നോളഡ്ജ്‌മെന്റ് നമ്പറോ പാന്‍ കാര്‍ഡ് നമ്പറോ നല്‍കി ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

ആധാര്‍ നമ്പര്‍, ജനനത്തീയതി, ജിഎസ്ടിഎന്‍ ( ഓപ്ഷണല്‍) ക്യാച്ച് കോഡ് എന്നി വിവരങ്ങള്‍ നല്‍കണം.

തുടര്‍ന്ന് സബ്മിറ്റ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് വേണം ഇ-പാന്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യേണ്ടത്.

ഡൗണ്‍ലോഡ് പിഡിഎഫില്‍ ക്ലിക്ക് ചെയ്ത് ഇ-പാന്‍  കാര്‍ഡ് മൊബൈലില്‍ സൂക്ഷിക്കുന്നതിനുള്ള സേവനമാണ് ഒരുക്കിയിരിക്കുന്നത്.


അക്ക്‌നോളജ്‌മെന്റ് നമ്പര്‍ നല്‍കിയും ഇ-പാന്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം.

ജനനത്തീയതി അടക്കമുള്ള വിവരങ്ങള്‍ നല്‍കിയാണ് ഇ- പാന്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

കുസാറ്റ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ നിലയില്‍; ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം

SCROLL FOR NEXT