KSFE chitty fund-FD strategy  AI IMAGE
Business

കൈയില്‍ നിന്ന് കുറച്ച് മാത്രം ഇട്ട് ചിട്ടി അടയ്ക്കാം; വന്‍ ലാഭം തരുന്ന കെഎസ്എഫ്ഇ ചിട്ടി- എഫ്ഡി തന്ത്രം

ചിട്ടി തുടക്കത്തിലെ ലേലം വിളിച്ചെടുത്ത് അതേ തുക കെഎസ്എഫ്ഇ എഫ്ഡിയില്‍ നിക്ഷേപിക്കുന്ന ചിട്ടി എഫ്ഡി ആര്‍ബിട്രേജ് തന്ത്രത്തിലൂടെ വലിയ നേട്ടം സ്വന്തമാക്കാന്‍ സാധിക്കും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

അടിയന്തര സാമ്പത്തിക ആവശ്യങ്ങള്‍ ഉണ്ടാകുമ്പോള്‍ ഉയര്‍ന്ന പലിശ നിരക്കുള്ള വായ്പകളെ ആശ്രയിക്കുന്നവരാണ് കൂടൂതല്‍ പേരും. ഇത്തരം സന്ദര്‍ഭങ്ങളില്‍ ചിട്ടികളെ ആശ്രയിക്കുന്നത് വായ്പാഭാരം കുറയാന്‍ സഹായകമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ചിട്ടികള്‍ക്ക് പ്രസിദ്ധമായ കേരളത്തിലെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനമാണ് കെഎസ്എഫ്ഇ. സര്‍ക്കാര്‍ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന കെഎസ്എഫ്ഇ പൂര്‍ണമാവും സുരക്ഷിതമാണ്.

അടിയന്തര സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ ചിട്ടികളെ ആശ്രയിക്കുന്നവര്‍ക്ക് മുന്നില്‍ ഉയര്‍ന്ന പലിശ നിരക്കോ മറ്റു ബാധ്യതകളോ ഇല്ല. കൂടാതെ, ഓരോ മാസവും ലാഭവിഹിതവും ലഭിക്കുന്നു. എന്നാല്‍ ചിട്ടി വിളിച്ചെടുക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ചിട്ടിയില്‍ ചേര്‍ന്നതിനുശേഷം, എപ്പോഴാണോ പണം ആവശ്യമുള്ളത്, ആ വിവരം ബ്രാഞ്ചുമായി ബന്ധപ്പെട്ടവരെ അറിയിക്കുക. ഏത് മാസത്തില്‍ ചിട്ടി വിളിച്ചെടുത്താല്‍ ലാഭകരമായിരിക്കും അല്ലെങ്കില്‍ കുറഞ്ഞ നഷ്ടത്തില്‍ പിടിക്കാന്‍ സാധിക്കും എന്നതിനെക്കുറിച്ച് ബ്രാഞ്ചില്‍ നിന്നും അറിഞ്ഞിരിക്കുക.

ആദ്യ മാസങ്ങളില്‍ ചിട്ടി വിളിച്ചെടുക്കുന്നവരുടെ എണ്ണം കൂടുതലായിരിക്കും. അതിനാല്‍ ലേല കിഴിവ് കൂടുതലായിരിക്കും. അതായത് ആദ്യ മാസത്തില്‍ ചിട്ടി കിട്ടിയാല്‍ ലഭിക്കുന്ന തുക കുറയും. അത്യാവശ്യക്കാരുടെ എണ്ണം കുറയുമ്പോള്‍ കുറഞ്ഞ കിഴിവില്‍ ചിട്ടി വിളിച്ചെടുക്കാനും കൂടുതല്‍ തുക നേടാനും സാധ്യതയുണ്ട്. അതായത് 25 മാസ കാലാവധിയില്‍ പ്രതിമാസം 20,000 രൂപ അടയ്ക്കുന്ന 5 ലക്ഷത്തിന്റെ ചിട്ടി, ആദ്യ മാസങ്ങളില്‍ ചിലപ്പോള്‍ 3 ലക്ഷം രൂപ വരെ മാത്രമേ ലഭിക്കുകയുള്ളൂ. എന്നാല്‍ കൃത്യമായ മാസത്തില്‍ ലേലം ചെയ്യുന്നതിലൂടെ 4,75,000 രൂപ വരെ നേടാന്‍ സാധ്യതയുണ്ട്. തുടര്‍ന്ന് പലിശയില്ലാതെ ഗഡുക്കള്‍ അടച്ചുതീര്‍ത്താല്‍ മതി. കൂടാതെ ഡിവിഡന്റ് കൂടി ലഭിക്കുന്നതോടെ വലിയ ബാധ്യതയില്ലാതെ മുന്നോട്ടുപോകാന്‍ സാധിക്കും.

വായ്പയ്ക്ക് പകരം എഫ്ഡി

മികച്ച നേട്ടം ലഭിക്കുന്ന എഫ്ഡി തെരയുന്നവര്‍ക്കും കെഎസ്എഫ്ഇ ചിട്ടിയെ ആശ്രയിക്കാവുന്നതാണ്. ചിട്ടി തുടക്കത്തിലെ ലേലം വിളിച്ചെടുത്ത് അതേ തുക കെഎസ്എഫ്ഇ എഫ്ഡിയില്‍ നിക്ഷേപിക്കുന്ന ചിട്ടി എഫ്ഡി ആര്‍ബിട്രേജ് തന്ത്രത്തിലൂടെ വലിയ നേട്ടം സ്വന്തമാക്കാന്‍ സാധിക്കും. മാസ ഗഡുക്കളില്‍ വലിയ ഇളവ് നേടാന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. എഫ്ഡി പലിശയും ചിട്ടി ഡിവിഡന്റും ബുദ്ധിപരമായി സംയോജിപ്പിക്കുന്നതിലൂടെയാണ് വലിയ നേട്ടം സ്വന്തമാക്കാന്‍ സാധിക്കുക. അതുവഴി ബാക്കി തവണകള്‍ കുറഞ്ഞ തുക ഉപയോഗിച്ച് അടച്ചുതീര്‍ക്കാനും സാധിക്കും.

ഉദാഹരണമായി പ്രതിമാസം 20,000 രൂപ അടവ് വരുന്ന 50 മാസത്തെ ചിട്ടിയില്‍ ചേരുന്നുവെന്ന് കരുതുക. 10 ലക്ഷം രൂപയുടെ ഈ ചിട്ടി അഞ്ചാം മാസത്തില്‍ 30 ശതമാനം ഡിസ്‌കൗണ്ടില്‍ ലേലം വിളിച്ചെടുക്കുന്നുവെന്ന് കരുതുക. ഇവിടെ ഏഴു ലക്ഷം രൂപയാണ് കൈയില്‍ കിട്ടുക. ഈ ഏഴു ലക്ഷം രൂപ കെഎസ്എഫ്ഇ എഫ്ഡിയില്‍ 7.5 ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ നിക്ഷേപിക്കുക. അങ്ങനെ വരുമ്പോള്‍ പ്രതിമാസം എഫ്ഡിയില്‍ നിന്ന് ലഭിക്കുന്ന പലിശ 4,375 രൂപയായിരിക്കും. ഡിവിഡന്റ് കിഴിച്ചുള്ള ശരാശരി ചിട്ടി ഗഡു 16,500 രൂപ വരും. എഫ്ഡി പലിശയില്‍ നിന്നുള്ള 4,375 രൂപ കുറച്ചാല്‍ 12,125 രൂപ മാത്രമാണ് തുടര്‍ന്നുള്ള തവണകള്‍ക്കായി ഓരോ മാസവും കണ്ടെത്തേണ്ടി വരികയുള്ളൂ.

earn huge profit by KSFE chitty fund-FD strategy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവോണവും മഴയില്‍ മുങ്ങും, മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; ഇന്ന് ആറു ജില്ലകളില്‍ തീവ്രമഴ, ഓറഞ്ച് അലര്‍ട്ട്

കെമിക്കൽ ഡൈ ഉപയോ​ഗിച്ച് മുടിയും ചർമവും മോശമാക്കേണ്ട, വീട്ടിൽ തയ്യാറാക്കാം വാഴക്കൂമ്പ് കൊണ്ടുള്ള ഡൈ

ബംഗാളില്‍ ഒറ്റക്കുട്ടി പോലും ഇല്ലാത്ത 4,133 സ്‌കൂളുകള്‍; 19,502 അധ്യാപകര്‍, രണ്ടാം സ്ഥാനത്ത് ഉത്തര്‍പ്രദേശ്: കേന്ദ്ര റിപ്പോര്‍ട്ട്

'ചേട്ടന് ശ്ലോകങ്ങളൊക്കെ കുറേ അറിയാം, ഞാൻ അങ്ങനെയല്ല; നന്ദി പറഞ്ഞു കൊണ്ട് മാത്രമേ ഞാനെന്റെ പ്രാർഥന ആരംഭിക്കാറുള്ളൂ'

ലങ്ക തകരുന്നു, ബാറ്റർമാരെ കുരുക്കി പേസും സ്പിന്നും