Elon Musk's Starlink gets approval to operate internet satellites over India ഫയൽ
Business

'തൂണിലും തുരുമ്പിലും വരെ' ഇന്റര്‍നെറ്റ്; മസ്‌കിന്റെ സ്റ്റാര്‍ലിങ്കിന് അനുമതി, എന്താണ് സാറ്റലൈറ്റ് ഇന്റര്‍നെറ്റ്?, എങ്ങനെ പ്രവര്‍ത്തിക്കും?

ഇലോണ്‍ മസ്‌കിന്റെ ഉപഗ്രഹ ഇന്റര്‍നെറ്റ് (സാറ്റ്‌കോം) കമ്പനിയായ സ്റ്റാര്‍ലിങ്കിന് ഇന്ത്യയില്‍ അന്തിമ അനുമതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇലോണ്‍ മസ്‌കിന്റെ ഉപഗ്രഹ ഇന്റര്‍നെറ്റ് (സാറ്റ്‌കോം) കമ്പനിയായ സ്റ്റാര്‍ലിങ്കിന് ഇന്ത്യയില്‍ അന്തിമ അനുമതി. കേന്ദ്ര ബഹിരാകാശ വകുപ്പിന്റെ കീഴിലുള്ള റെഗുലേറ്ററി ഏജന്‍സിയായ ഇന്‍സ്‌പേസിന്റെ അനുമതിയാണ് ലഭിച്ചത്. ടെലികോം വകുപ്പിന്റെ ജിഎംപിസിഎസ് (ഗ്ലോബല്‍ മൊബൈല്‍ പഴ്‌സനല്‍ കമ്യൂണിക്കേഷന്‍ ബൈ സാറ്റലൈറ്റ്) ലൈസന്‍സ് കഴിഞ്ഞ മാസം ലഭിച്ചിരുന്നു.

ഇന്‍സ്‌പേസിന്റെ കൂടി അനുമതി ലഭിച്ചതോടെ സ്‌പെക്ട്രം ലഭിക്കുന്ന മുറയ്ക്ക് സ്റ്റാര്‍ലിങ്കിന് ഇന്ത്യയില്‍ സേവനം നല്‍കിത്തുടങ്ങാം. അഞ്ചു വര്‍ഷമാണ് കാലാവധി. ഇനി സ്റ്റാര്‍ലിങ്കിന് കേന്ദ്രസര്‍ക്കാര്‍ സ്‌പെക്ട്രം അനുവദിച്ച് നല്‍കും. അതിനോടൊപ്പം കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ച സുരക്ഷ, സാങ്കേതിക ആവശ്യകതകള്‍ പാലിക്കുന്നുണ്ടെന്നും കമ്പനിക്ക് തെളിയിക്കേണ്ടി വരും. വാണിജ്യാടിസ്ഥാനത്തില്‍ ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനത്തിനായുള്ള അനുമതിക്കായി 2022 മുതല്‍ സ്റ്റാര്‍ലിങ്ക് കാത്തിരിക്കുകയായിരുന്നു.

സാറ്റ്കോം സേവനം ആരംഭിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ പൂര്‍ണ അനുമതി ലഭിക്കുന്ന മൂന്നാമത്തെ സേവനദാതാക്കളാണ് സ്റ്റാര്‍ലിങ്ക്. വണ്‍വെബ്ബിനും റിലയന്‍സ് ജിയോയുടെ സാറ്റ്കോം വിഭാഗത്തിനുമാണ് നേരത്തേ സമാനമായി അനുമതി ലഭിച്ചത്. എന്നാല്‍, ഇവരില്‍നിന്ന് വ്യത്യസ്തമായി എഴുപതില്‍ അധികം രാജ്യങ്ങളില്‍ നിലവില്‍ സ്റ്റാര്‍ലിങ്ക് സാറ്റ്കോം സേവനം നല്‍കുന്നുണ്ട്. ഔദ്യോഗികമായി ലോഞ്ച് തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും രണ്ട് മാസത്തിനുള്ളില്‍ വാണിജ്യ സേവനങ്ങള്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രതിമാസ ഡേറ്റാ പ്ലാനിന് സ്റ്റാര്‍ലിങ്ക് 3,000 രൂപ ഈടാക്കുമെന്നാണ് സൂചന. കൂടാതെ സാറ്റലൈറ്റ് ഡിഷ് അടക്കമുള്ള ഹാര്‍ഡ്വേര്‍ കിറ്റും 33,000 രൂപ ചെലവില്‍ വാങ്ങേണ്ടി വരും.

എന്താണ് സാറ്റലൈറ്റ് ഇന്റര്‍നെറ്റ്?

ഉപഗ്രഹങ്ങളുടെ സഹായത്തോടെ ഇന്റര്‍നെറ്റ് നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്ന സേവനമാണ് സാറ്റലൈറ്റ് ഇന്റര്‍നെറ്റ്. കേബിളുകള്‍ വഴിയോ, മൊബൈല്‍ ഫോണ്‍ നെറ്റ് വര്‍ക്കുകള്‍ വഴിയോ, വൈഫൈ പോലുള്ള ഏതെങ്കിലും ഉപാധികള്‍ വഴിയോ ആണ് നിലവില്‍ ഇന്റര്‍നെറ്റ് ഡേറ്റ നമ്മുടെ ഫോണിലോ കംപ്യൂട്ടറുകളിലോ എത്തുന്നത്. എന്നാല്‍ കൃത്രിമോപഗ്രഹങ്ങളില്‍നിന്നും നേരിട്ട് ഒരു 'ഇടനിലക്കാരന്റേ'യും സഹായമില്ലാതെ അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കുകയാണ് സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡുകള്‍. മോശം കാലാവസ്ഥകള്‍ സാറ്റലൈറ്റ് ട്രാന്‍സ്മിഷനെ താല്‍ക്കാലികമായി തടസ്സപ്പെടുത്തിയേക്കാം. കേബിള്‍ അല്ലെങ്കില്‍ ഫൈബര്‍ ഇന്റര്‍നെറ്റിനേക്കാള്‍ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് താരതമ്യേന ചെലവേറിയതാണ്.

താരതമ്യേന സാറ്റലൈറ്റ് ഇന്റര്‍നെറ്റിന്റെ വേഗത മറ്റുള്ളവയെ അപേക്ഷിച്ച് കുറവായിരിക്കും. 100 എംബിപിഎസ് വേഗത വരെയാണ് സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനങ്ങളുടെ ഡൗണ്‍ലോഡിങ് വേഗത. നേരത്തെ 750 കെബിപിഎസ് വേഗതയാണ് സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് കൈവരിക്കാനായത്. എന്നാല്‍ സാങ്കേതികവിദ്യയിലെ പുരോഗതിയും പുതിയ ഉപഗ്രഹങ്ങള്‍ എത്തിയത് ഉപഗ്രഹ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് വേഗത വര്‍ദ്ധിപ്പിക്കാന്‍ സഹായിച്ചിട്ടുണ്ട്.

സാറ്റലൈറ്റ് വഴി നേരിട്ട് ഇന്റര്‍നെറ്റ് ലഭിക്കുന്ന പുതിയ സാങ്കേതികവിദ്യ വ്യാപകമായത് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് സജീവമായി രംഗത്തുവന്നതോടെയാണ്. സാറ്റലൈറ്റ് ഇന്റര്‍നെറ്റ് ആക്സസ് നല്‍കുന്നതിനായി ഇലോണ്‍ മസ്‌കിന്റെ സ്പേസ് എക്സ് നിര്‍മ്മിക്കുന്ന ഉപഗ്രഹങ്ങളുടെ കൂട്ടമാണ് സ്റ്റാര്‍ലിങ്ക്. വിദൂര പ്രദേശങ്ങളില്‍ അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്റ്റാര്‍ലിങ്ക് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പതിനായിരിക്കണക്കിന് ചെറു കൃത്രിമ ഉപഗ്രഹങ്ങളില്‍ നിന്നും നേരിട്ട് അതിവേഗ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി എത്തിക്കുന്ന പദ്ധതിയാണിത്.

സാറ്റലൈറ്റ് ഇന്റര്‍നെറ്റ് എങ്ങനെ പ്രവര്‍ത്തിക്കുന്നു?

ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ ബഹിരാകാശത്തുള്ള ഒരു ഉപഗ്രഹത്തിലേക്ക് ഒരു ഇന്റര്‍നെറ്റ് സിഗ്നല്‍ അയയ്ക്കുന്നു, അത് പിന്നീട് ഉപയോക്താക്കളിലേക്ക് തിരികെ വരികയും അവരുടെ സാറ്റലൈറ്റ് ഡിഷ് പിടിച്ചെടുക്കുകയും ചെയ്യുന്നു. ഉപയോക്താവിന്റെ വീട്ടില്‍ വെച്ചിരിക്കുന്ന മോഡവുമായി ഡിഷ് ബന്ധിപ്പിച്ചിരിക്കുന്നു, അത് ഒടുവില്‍ അവരുടെ കമ്പ്യൂട്ടറിനെ ഇന്റര്‍നെറ്റ് സിഗ്നലുമായി ബന്ധിപ്പിക്കുന്നു. ഈ പ്രക്രിയ പിന്നീട് ഇന്റര്‍നെറ്റ് സേവന ദാതാവിലേക്ക് തിരികെ പോകുകയും ഓരോ തവണയും ആവര്‍ത്തിക്കുകയും ചെയ്യുന്നു.

സാറ്റലൈറ്റ് ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്കായി ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ പ്രത്യേക തരം ഡിവൈസുകളാണ് നല്‍കുന്നത്. നേരത്തെ സാറ്റലൈറ്റ് ഇന്റര്‍നെറ്റിനായി വലിയ ഡിവൈസുകളാണ് ഉപയോഗിച്ചിരുന്നത്. സാറ്റലൈറ്റ് ഇന്റര്‍നെറ്റിനായി ഉപയോഗിക്കുന്ന മോഡം, ഉപഗ്രഹത്തിന്റെ സിഗ്നലിനെ നിങ്ങളുടെ സിസ്റ്റത്തിന്റെ നെറ്റ്വര്‍ക്ക് അഡാപ്റ്ററിന് വായിക്കാന്‍ കഴിയുന്ന ഒന്നാക്കി മാറ്റുന്ന ഇലക്ട്രോണിക് ഉപകരണമാണ്. ഇതാണ് നിങ്ങളുടെ കമ്പ്യൂട്ടറിലേക്ക് ഇന്റര്‍നെറ്റ് എത്തിക്കുന്നത്. സാറ്റലൈറ്റ് ഇന്റര്‍നെറ്റിനായി ഉപയോഗിക്കുന്ന റൂട്ടറും ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്ഷനുകളില്‍ ഉപയോഗിക്കുന്നവയ്ക്ക് സമാനമായി പ്രവര്‍ത്തിക്കുന്നു.

എന്താണ് സ്റ്റാര്‍ലിങ്ക്?

സ്‌പേസ് എക്‌സിന്റെ ഒരു സാറ്റലൈറ്റ് ഇന്റര്‍നെറ്റ് പ്രോജക്റ്റാണ് സ്റ്റാര്‍ലിങ്ക്. ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിലെ ഉപഗ്രഹങ്ങളുടെ വിശാലമായ ശൃംഖലയിലൂടെ അതിവേഗ ഇന്റര്‍നെറ്റ് നല്‍കാന്‍ ലക്ഷ്യമിടുന്നതാണ് ഈ പദ്ധതി. പരമ്പരാഗത കേബിള്‍ അധിഷ്ഠിത ഇന്റര്‍നെറ്റ് സേവനങ്ങളില്‍ നിന്ന് വ്യത്യസ്തമായി, വിദൂരവും എത്തിച്ചേരാന്‍ പ്രയാസമുള്ളതുമായ പ്രദേശങ്ങളില്‍ വേഗതയേറിയതും വിശ്വസനീയവുമായ ഇന്റര്‍നെറ്റ് ആക്‌സസ് വാഗ്ദാനം ചെയ്യുന്നതിനാണ് സ്റ്റാര്‍ലിങ്ക് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പരമ്പരാഗത ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ നേരിടുന്ന നിരവധി വെല്ലുവിളികളെ മറികടന്ന് ഡാറ്റയുമായി ബന്ധപ്പെട്ട ഉപഗ്രഹങ്ങളുടെ കൂട്ടത്തിലേക്ക് ഉപയോക്താക്കളെ ബന്ധിപ്പിച്ചാണ് സേവനം പ്രവര്‍ത്തിക്കുന്നത്. സേവനം ഇതിനകം നിരവധി രാജ്യങ്ങളില്‍ വ്യാപിച്ചിട്ടുണ്ട്. കൂടാതെ മികച്ച ആഗോള കവറേജിനായി അതിന്റെ സാറ്റലൈറ്റ് നെറ്റ്വര്‍ക്ക് വികസിപ്പിക്കാന്‍ ലക്ഷ്യമിടുന്നു.

ഇന്ത്യക്കാര്‍ക്ക് എന്ത് പ്രതീക്ഷിക്കാം?

ഇന്ത്യയില്‍ സ്റ്റാര്‍ലിങ്ക് 25 മുതല്‍ 220 Mbps വരെയും അപ്ലോഡ് വേഗത 5 മുതല്‍ 20 Mbps വരെയും നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.വീഡിയോ സ്ട്രീമിംഗ്, ഗെയിമിംഗ്, വെര്‍ച്വല്‍ മീറ്റിംഗുകള്‍ തുടങ്ങിയ വിവിധ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമായ വിധത്തില്‍ സേവനം നല്‍കാനാണ് സ്റ്റാര്‍ലിങ്ക് ലക്ഷ്യമിടുന്നത്. എയര്‍ടെല്ലുമായുള്ള പങ്കാളിത്തം വിശാലമായ ആക്‌സസിനുള്ള സാധ്യതയും ഉയര്‍ത്തുന്നു. പ്രത്യേകിച്ച് ഇന്റര്‍നെറ്റ് സേവനങ്ങള്‍ കുറവുള്ള ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കുകയും എയര്‍ടെല്ലുമായുള്ള പങ്കാളിത്തത്തിന്റെ ലക്ഷ്യമാണ്.

In a major boost to India’s digital connectivity ambitions, the Indian National Space Promotion and Authorisation Centre (IN-SPACe) has officially authorized Starlink Satellite Communications Private Limited (SSCPL), New Delhi, to offer satellite communication services

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ധനലാഭം, അം​ഗീകാരം, ഭാ​ഗ്യം അനു​ഗ്രഹിക്കും; ഈ നക്ഷത്രക്കാർക്ക് നേട്ടം

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

SCROLL FOR NEXT