നിലവിലെ 15000 രൂപയില്‍ നിന്ന് ഉയര്‍ത്താനാണ് നീക്കം ഫയൽ ചിത്രം
Business

വേതനപരിധി 25,000 രൂപയാകുമോ?, സീലിങ് വര്‍ധിപ്പിക്കാന്‍ ഇപിഎഫ്ഒയില്‍ ആലോചന; റിപ്പോര്‍ട്ട്

പ്രതിമാസ വേതന പരിധി ഉയര്‍ത്താന്‍ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രതിമാസ വേതന പരിധി ഉയര്‍ത്താന്‍ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. നിലവിലെ 15000 രൂപയില്‍ നിന്ന് ഉയര്‍ത്താനാണ് നീക്കം.

സാമൂഹിക സുരക്ഷാ പദ്ധതിയില്‍ അംഗമാകുന്നതിന് 2014ലാണ് ഇതിന് മുന്‍പ് വേതന പരിധി ഉയര്‍ത്തിയത്. അന്ന് 6500 രൂപയില്‍ നിന്ന് 15000 രൂപയാക്കിയാണ് ഉയര്‍ത്തിയത്. അവിദഗ്ധമേഖലയില്‍ ജോലി ചെയ്യുന്നവരെയും പരിധിയില്‍ കൊണ്ടുവന്ന് പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് വേതന പരിധി ഉയര്‍ത്തുന്ന കാര്യം ആലോചിക്കുന്നത്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് യോഗത്തില്‍ ഇതുസംബന്ധിച്ച് ചര്‍ച്ച നടന്നതായാണ് റിപ്പോര്‍ട്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'കേന്ദ്ര സര്‍ക്കാരില്‍ മിനിമം വേതനം 18,000 രൂപയാണ്. 2014 മുതല്‍ വേതന പരിധി 15,000 രൂപയാണ്. നിരവധി കരാര്‍ തൊഴിലാളികള്‍ക്ക് സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങള്‍ നഷ്ടമാകുന്നതിന് ഇത് കാരണമാകുന്നുണ്ട്. വേതന പരിധി 25,000 രൂപയായി ഉയര്‍ത്തണം'- വിവിധ തൊഴിലാളി സംഘടനാ പ്രതിനിധികള്‍ ആവശ്യപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' തുടങ്ങുന്നു; സൗജന്യ യാത്രയില്‍ ലാഭിക്കുന്ന പണം സ്ത്രീകള്‍ക്ക് നിക്ഷേപിക്കാമെന്ന് മുഖ്യമന്ത്രി

'ഫുട്ബോൾ ലോകകപ്പോ... അതെന്താ'! അമേരിക്കൻ ജനത പറയുന്നു... 'ഹു കെയേഴ്സ്'

'പാസ്പോര്‍ട്ട് ലഭിച്ചത് വിജയമായി കാണുന്നില്ല; കേന്ദ്രവും ബംഗാള്‍ സര്‍ക്കാരും വിശദീകരണം നല്‍കിയിട്ടില്ല'

'അച്ഛന് മലയാള സിനിമയെക്കുറിച്ച് വലിയ സ്വപ്‌നങ്ങളുണ്ടായിരുന്നു; അക്കാര്യത്തില്‍ നന്ദി പറയേണ്ടത് മമ്മൂട്ടിയും മോഹന്‍ലാലും ഞാനും'

സർക്കാർ ജോലി തേടുന്നവർക്ക് അവസരം; വിവിധ തസ്തികകളിലേക്ക് നേരിട്ടുള്ള അഭിമുഖം