EPFO fast-tracks PF withdrawals FILE
Business

ക്ലെയിം സെറ്റില്‍മെന്റ് രണ്ടുദിവസത്തിനകം, പ്രൊവിഡന്റ് ഫണ്ട് തുക പിന്‍വലിക്കല്‍ ഫാസ്റ്റ് ട്രാക്കില്‍; യുപിഐ വഴി പണം അക്കൗണ്ടില്‍ ഉടന്‍

അംഗങ്ങള്‍ സമര്‍പ്പിക്കുന്ന പ്രോവിഡന്റ് ഫണ്ട് തുക പിന്‍വലിക്കല്‍ അപേക്ഷകള്‍ അന്നേദിവസം തന്നെ അല്ലെങ്കില്‍ പരമാവധി രണ്ട് ദിവസത്തിനകം തീര്‍പ്പാക്കാനുള്ള സംവിധാനം നിലവില്‍ വന്നതായി ഇപിഎഫ്ഒ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: അംഗങ്ങള്‍ സമര്‍പ്പിക്കുന്ന പ്രോവിഡന്റ് ഫണ്ട് തുക പിന്‍വലിക്കല്‍ അപേക്ഷകള്‍ അന്നേദിവസം തന്നെ അല്ലെങ്കില്‍ പരമാവധി രണ്ട് ദിവസത്തിനകം തീര്‍പ്പാക്കാനുള്ള സംവിധാനം നിലവില്‍ വന്നതായി ഇപിഎഫ്ഒ. ഇത് ജീവനക്കാര്‍ക്ക് ഏറെ ആശ്വാസകരമാകും. അപേക്ഷകള്‍ തീര്‍പ്പാക്കുന്നതില്‍ മുന്‍പുണ്ടായിരുന്ന കുടിശ്ശികകള്‍ പൂര്‍ണമായി തീര്‍പ്പാക്കാന്‍ സാധിച്ചതായി ഇപിഎഫ്ഒ കേന്ദ്ര പ്രൊവിഡന്റ് ഫണ്ട് കമ്മീഷണര്‍ രമേഷ് കൃഷ്ണമൂര്‍ത്തി പറഞ്ഞു. ന്യൂഡല്‍ഹിയില്‍ നടന്ന ഗ്ലോബല്‍ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് ഉച്ചകോടിയെ അഭിസംബോധന ചെയ്യുകയായിരുന്നു രമേഷ് കൃഷ്ണമൂര്‍ത്തി.

'അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിലുണ്ടായിരുന്ന കുടിശ്ശികകളെല്ലാം ഞങ്ങള്‍ ഏതാണ്ട് തീര്‍പ്പാക്കിക്കഴിഞ്ഞു. പുതിയ സംവിധാനത്തില്‍ ഓട്ടോ സെറ്റില്‍മെന്റ് ക്ലെയിമുകളുടെ നിരക്ക് 90 ശതമാനം വരെയായി ഉയര്‍ന്നിട്ടുണ്ട്. അംഗങ്ങള്‍ നല്‍കുന്ന അപേക്ഷകള്‍ അന്നേ ദിവസം തന്നെയോ അല്ലെങ്കില്‍ പരമാവധി രണ്ട് ദിവസത്തിനുള്ളിലോ തീര്‍പ്പാക്കാന്‍ സാധിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു'- രമേഷ് കൃഷ്ണമൂര്‍ത്തി പറഞ്ഞു.

നിലവില്‍ കെവൈസി പൂര്‍ത്തിയാക്കിയ ശേഷം നല്‍കുന്ന ഓണ്‍ലൈന്‍ അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ സാധാരണയായി ഏഴുമുതല്‍ 10 പ്രവൃത്തി ദിവസം വരെയാണ് എടുക്കുന്നത്. മുമ്പ് ഒരു ലക്ഷം രൂപയായിരുന്ന ഓട്ടോമാറ്റിക് ക്ലെയിം സെറ്റില്‍മെന്റ് പരിധി അഞ്ചു ലക്ഷം രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. അഞ്ചു ലക്ഷം രൂപ വരെയുള്ള ക്ലെയിമുകള്‍ കെവൈസി പൂര്‍ണമാണെങ്കില്‍ ഉദ്യോഗസ്ഥരുടെ ഇടപെടലോ, തൊഴിലുടമയുടെ അനുമതിയോ ഇല്ലാതെ കമ്പ്യൂട്ടല്‍ സിസ്റ്റം സ്വയമേവ പ്രോസസ് ചെയ്യും. ഇതിലൂടെ തുക 24 മുതല്‍ 48 മണിക്കൂറിനകം ബാങ്ക് അക്കൗണ്ടില്‍ നേരിട്ടെത്തും.

ഇതിന് പുറമേ ഒരുമാസത്തിനകം യുപിഐ വഴി പ്രോവിഡന്റ് ഫണ്ട് തുക പിന്‍വലിക്കാന്‍ സാധിക്കുമെന്നും രമേഷ് കൃഷ്ണമൂര്‍ത്തി അറിയിച്ചു. ഭീം യുപിഐ പ്ലാറ്റ്‌ഫോം വഴി ക്ലെയിമുകള്‍ നടത്താന്‍ അനുമതി നല്‍കാനാണ് ഇപിഎഫ്ഒ ഒരുങ്ങുന്നത്. പുതിയ മാറ്റങ്ങള്‍ പ്രകാരം 75 ശതമാനം വരെ തുക പിന്‍വലിക്കാന്‍ അംഗങ്ങള്‍ക്ക് സാധിക്കും. വിരമിക്കല്‍ കാലത്തേയ്ക്കുള്ള സമ്പാദ്യമെന്ന നിലയില്‍ മൊത്തം ബാലന്‍സിന്റെ കുറഞ്ഞത് 25 ശതമാനം അക്കൗണ്ടില്‍ നിര്‍ബന്ധമായി നിലനിര്‍ത്തേണ്ടതാണ്.

EPFO fast-tracks PF withdrawals, aims to settle claims within 24–48 hours

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സല്‍ക്കാരമല്ല, അന്ന് വൈകീട്ട് മൂന്നുമണിക്കാണ് ഭക്ഷണം കഴിച്ചത്; അത്ര വലിയ തെറ്റാണെന്ന് അറിയില്ലായിരുന്നു'

'മുഴുവന്‍ സര്‍ക്കാര്‍ സംവിധാനവും ബ്രിജ് ഭൂഷണു വേണ്ടി പ്രവര്‍ത്തിച്ചു'; പോരാട്ടം തുടരുമെന്ന് വിനേഷ് ഫോഗട്ട്

ലാല്‍ സാര്‍ പറയുന്നത് തന്നെ മായയും അന്ന് പറഞ്ഞു, ഞാന്‍ അത്ഭുതപ്പെട്ടു; അവളില്‍ കണ്ടത് ആ ലെഗസി: ജൂഡ് ആന്തണി

'അവരുടെ പേര് നിങ്ങളോട് എന്തിനു പറയണം?'; കൊച്ചിയില്‍ വന്നത് ഇന്‍വെസ്റ്റ്മെന്റ് ഗ്രൂപ്പിനെ കാണാന്‍, ഹെലികോപ്റ്റര്‍ യാത്രയില്‍ മുഖ്യമന്ത്രി

ഇടുക്കി കാമാക്ഷിയിൽ അശാസ്ത്രീയ ചെക്ക് ഡാം നിർമ്മാണം: വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറി; പ്രതിഷേധവുമായി നാട്ടുകാർ