ഇപിഎഫ് നിക്ഷേപങ്ങളുടെ പലിശനിരക്കില്‍ മാറ്റമില്ല പ്രതീകാത്മക ചിത്രം
Business

ഇപിഎഫ് നിക്ഷേപങ്ങളുടെ പലിശനിരക്കില്‍ മാറ്റമില്ല; 8.25 ശതമാനമായി തുടരും

ഇപിഎഫ് നിക്ഷേപങ്ങളുടെ പലിശനിരക്കില്‍ മാറ്റം വരുത്താതെ ഇപിഎഫ്ഒ

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇപിഎഫ് നിക്ഷേപങ്ങളുടെ പലിശനിരക്കില്‍ മാറ്റം വരുത്താതെ ഇപിഎഫ്ഒ. 2024-25 സാമ്പത്തികവര്‍ഷത്തിലും പലിശനിരക്ക് 8.25 ശതമാനമായി തുടരും.

2024 ഫെബ്രുവരിയിലാണ് പലിശനിരക്ക് 8.25 ശതമാനമാക്കി ഇപിഎഫ്ഒ ഉയര്‍ത്തിയത്. 2023-24 സാമ്പത്തികവര്‍ഷത്തേയ്ക്കുള്ള പലിശനിരക്കിലാണ് നേരിയ വര്‍ധന വരുത്തിയത്. 2022-23 സാമ്പത്തിക വര്‍ഷത്തെ 8.15 ശതമാനത്തില്‍ നിന്നാണ് 8.25 ശതമാനമാക്കി ഉയര്‍ത്തിയത്. 2023-24 സാമ്പത്തികവര്‍ഷത്തെ പലിശനിരക്ക് ഈ സാമ്പത്തിക വര്‍ഷത്തിലും നിലനിര്‍ത്താനാണ് ഇപിഎഫ്ഒ തീരുമാനിച്ചത്.

അനുമതി ലഭിച്ചുകഴിഞ്ഞാല്‍, പുതിയ പലിശ ഏഴ് കോടിയിലധികം ഇപിഎഫ്ഒ വരിക്കാരുടെ അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്യും. ഇപിഎഫ്ഒ തീരുമാനം സര്‍ക്കാര്‍ അംഗീകരിക്കുന്നതോടെ മാത്രമേ പലിശ ബാധകമാകൂ.

2022 മാര്‍ച്ചില്‍ 2021-22 ലെ പലിശ നിരക്ക് ഇപിഎഫ്ഒ 8.1 ശതമാനമായി കുറച്ചിരുന്നു. ഇത് 40 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണ്. 2020-21 ല്‍ ഇത് 8.5 ശതമാനമായിരുന്നു. 2018-19 ലെ 8.65 ശതമാനത്തില്‍ നിന്നാണ് കുറവ് വരുത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

കുക്കർ പെട്ടെന്ന് തണുക്കാൻ തണുത്ത വെള്ളം ഒഴിക്കാറുണ്ടോ? പ്രഷർ കുക്കർ ഉപയോ​ഗിക്കുമ്പോൾ ഇവ ഒഴിവാക്കാം

വരുന്നു വാഗണ്‍ആറിന്റെ അപ്‌ഡേറ്റ് വേര്‍ഷന്‍; അറിയാം പുതിയ മാറ്റങ്ങള്‍

'25 വയസായപ്പോള്‍ അച്ഛന്‍ പറഞ്ഞു, ഒന്നെങ്കില്‍ കല്യാണം അല്ലെങ്കില്‍ വീട് വാങ്ങണം'; അതിന് ശേഷം വിവാഹക്കാര്യം മിണ്ടിയിട്ടില്ല: പാര്‍വതി

തമിഴ്‌നാട്ടിൽ അപ്രഖ്യാപിത ലോഡ്ഷെഡിംഗ്: മന്ത്രിയുടെ വാർത്താസമ്മേളനത്തിനിടയിലും പവർകട്ട്; തെരുവിലിറങ്ങി ജനം; വിജയ് സർക്കാരിനെതിരെ രോഷം ഇരമ്പുന്നു