റിട്ടയര്‍മെന്റ് സമ്പാദ്യത്തിന് തുടര്‍ച്ച ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി പ്രതീകാത്മക ചിത്രം
Business

പിഎഫ് ബാലന്‍സ് ഓട്ടോമാറ്റിക്കായി ട്രാന്‍സ്ഫര്‍ ചെയ്യും; ഇന്നുമുതല്‍ പുതിയ പരിഷ്‌കാരവുമായി ഇപിഎഫ്ഒ

പുതിയ കാലത്തില്‍ അവസരങ്ങള്‍ തേടി ഒരു കമ്പനിയില്‍ നിന്ന് മറ്റൊന്നിലേക്ക് മാറുന്നത് ഇന്ന് ഒരു പതിവ് കാഴ്ചയാണ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പുതിയ കാലത്തില്‍ അവസരങ്ങള്‍ തേടി ഒരു കമ്പനിയില്‍ നിന്ന് മറ്റൊന്നിലേക്ക് മാറുന്നത് ഇന്ന് ഒരു പതിവ് കാഴ്ചയാണ്. ഇത്തരത്തില്‍ കമ്പനി മാറുന്ന മുറയ്ക്ക് ഇപിഎഫില്‍ കമ്പനി ഉടമയുടെ അക്കൗണ്ടില്‍ നിന്ന് ജീവനക്കാരന്റെ പുതിയ കമ്പനി ഉടമയുടെ അക്കൗണ്ടിലേക്ക് പിഎഫ് ബാലന്‍സ് മാറ്റുന്നതിന് ചില എഴുത്തുകുത്തുകള്‍ ആവശ്യമാണ്. ജീവനക്കാരുടെ സൗകര്യാര്‍ഥം തുക മാറ്റുന്നത് കൂടുതല്‍ എളുപ്പമാക്കി ഏപ്രില്‍ ഒന്നുമുതല്‍ പുതിയ പരിഷ്‌കാരം നടപ്പാക്കിയിരിക്കുകയാണ് ഇപിഎഫ്ഒ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നിലവില്‍ മാനുവല്‍ ആയി ജീവനക്കാരന്‍ അപേക്ഷ നല്‍കി വേണം പഴയ കമ്പനി ഉടമയുടെ അക്കൗണ്ടില്‍ നിന്ന് പുതിയതായി ജോലിയില്‍ പ്രവേശിച്ച കമ്പനിയുടെ ഉടമയുടെ അക്കൗണ്ടിലേക്ക് പിഎഫ് ബാലന്‍സ് കൈമാറാന്‍. പകരം കമ്പനി മാറുന്ന മുറയ്ക്ക് ഓട്ടോമാറ്റിക്കായി പിഎഫ് ബാലന്‍സ് തുക പുതിയ കമ്പനി ഉടമയുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുന്ന രീതിയാണ് ഇപിഎഫ്ഒ നടപ്പാക്കിയിരിക്കുന്നത്.

റിട്ടയര്‍മെന്റ് സമ്പാദ്യത്തിന് തുടര്‍ച്ച ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി. ജീവനക്കാരന് പിഎഫ് അക്കൗണ്ട് എളുപ്പം കൈകാര്യം ചെയ്യാന്‍ ഇതുവഴി സാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്നെ തടയണമെങ്കില്‍ കൊന്നു തള്ളണം'; വിമതര്‍ ദ്രോഹികളെന്ന് മമത

ചരിത്രം തിരുത്തി വൈഭവിന്റെ അരങ്ങേറ്റം; ഇംഗ്ലണ്ടിന് ജയിക്കാന്‍ 191 റണ്‍സ്

ആരോഗ്യ സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് വിജയം

വണ്ടർ കിഡ് അരങ്ങേറി, ബദരിനാഥിലും സംഭാവനക്കൊള്ള, മോഹൻലാൽ ആനക്കൊമ്പ് സറണ്ടർ ചെയ്യും... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ആണ്‍വേഷം ധരിച്ച് ലഹരിക്കടത്ത്; ഒലവക്കോട് സ്റ്റേഷനില്‍ അഞ്ച് കിലോ കഞ്ചാവുമായി അസം സ്വദേശിനി അറസ്റ്റില്‍