EPFO  FILE
Business

വയസ് 55 കഴിഞ്ഞോ?, സിസ്റ്റമാറ്റിക് വിത്‌ഡ്രോവല്‍ പ്ലാന്‍ എങ്ങനെ പ്രയോജനപ്പെടുത്താം?; പിഎഫ് പെന്‍ഷനുമായുള്ള വ്യത്യാസമെന്ത്?

വിരമിച്ചവര്‍ക്ക് തങ്ങളുടെ സമ്പാദ്യത്തില്‍ നിന്ന് നിശ്ചിത ഇടവേളകളില്‍ പണം പിന്‍വലിക്കാന്‍ സഹായിക്കുന്ന സിസ്റ്റമാറ്റിക് വിത്‌ഡ്രോവല്‍ പ്ലാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഇപിഎഫ്ഒയുടെ സിബിടി യോഗത്തിലാണ് അവതരിപ്പിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: വിരമിച്ചവര്‍ക്ക് തങ്ങളുടെ സമ്പാദ്യത്തില്‍ നിന്ന് നിശ്ചിത ഇടവേളകളില്‍ പണം പിന്‍വലിക്കാന്‍ സഹായിക്കുന്ന സിസ്റ്റമാറ്റിക് വിത്‌ഡ്രോവല്‍ പ്ലാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഇപിഎഫ്ഒയുടെ സിബിടി യോഗത്തിലാണ് അവതരിപ്പിച്ചത്. വിരമിച്ചവര്‍ക്ക് തങ്ങളുടെ സമ്പാദ്യത്തില്‍ നിന്ന് ലഭിക്കുന്ന പലിശ മാത്രമായി ആവശ്യാനുസരണം പിന്‍വലിക്കാനും ഇതുവഴി സാധിച്ചേക്കും. കൂടാതെ നിശ്ചിത തുക നിശ്ചയിച്ച് കൃത്യമായ ഇടവേളകളില്‍ തുക പിന്‍വലിക്കാന്‍ കഴിയുന്ന തരത്തിലായിരിക്കും ഇത് പ്രാബല്യത്തില്‍ വരിക. എങ്കിലും സിസ്റ്റമാറ്റിക് വിത്‌ഡ്രോവല്‍ പ്ലാന്‍ സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളൂ.

നിലവില്‍ ഇപിഎഫ് നിക്ഷേപത്തിന് 8.25 ശതമാനം പലിശയാണ് നല്‍കുന്നത്. ഇത് എപ്പോള്‍ വേണമെങ്കിലും മാറാം. ഉദാഹരണത്തിന് ജോലിയില്‍ നിന്ന് വിരമിക്കുന്ന സമയത്ത് പിഎഫ് അക്കൗണ്ടില്‍ അഞ്ചുലക്ഷം രൂപ ഉണ്ടായിരുന്നു എന്ന് കരുതുക. 8.25 ശതമാനം പലിശനിരക്കില്‍ വര്‍ഷത്തില്‍ ഏകദേശം 41250 രൂപയാണ് ലഭിക്കുക. പലിശ നിരക്കിലോ, ബാലന്‍സിലോ മാറ്റങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ഇത് പ്രതിമാസം ശരാശരി 3438 രൂപയ്ക്ക് തുല്യമാണ്. പലിശ മാത്രം പിന്‍വലിക്കാന്‍ അനുവദിച്ചാല്‍ പെന്‍ഷന്‍ പോലെ മാസം 3438 രൂപ വരുമാനമായി നേടാന്‍ ഇതുവഴി സാധിക്കും.

സിസ്റ്റമാറ്റിക് വിത്‌ഡ്രോവല്‍ പ്ലാന്‍ ആര്‍ക്കൊക്കെ പ്രയോജനപ്പെടുത്താം?

കുറഞ്ഞത് 55 വയസ് പ്രായമുള്ളവര്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്.

ഇപിഎഫ് അക്കൗണ്ടില്‍ കുറഞ്ഞത് അഞ്ചു ലക്ഷം രൂപയെങ്കിലും ബാലന്‍സ് ഉള്ളവര്‍ക്ക് മാത്രമാണ് ഈ പ്ലാന്‍ പ്രയോജനപ്പെടുത്താന്‍ കഴിയുക.

പ്രതിമാസത്തിന് പുറമേ മൂന്ന് മാസം കൂടുമ്പോള്‍, അര്‍ദ്ധ വാര്‍ഷികം എന്ന തരത്തിലും വരിക്കാരുടെ ഇഷ്ടാനുസരണം പണം പിന്‍വലിക്കാന്‍ കഴിയുന്ന തരത്തിലായിരിക്കും സംവിധാനം വരിക എന്നാണ് അറിയുന്നത്. ഈ പുതിയ സൗകര്യം ഉപയോഗിക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍ അര്‍ഹമായ പിഎഫ് തുക ഒറ്റത്തവണയായി പിന്‍വലിക്കാനും സാധിക്കും. എന്നാല്‍ അംഗങ്ങള്‍ക്ക് തങ്ങള്‍ക്ക് ആവശ്യമുള്ള തുക പിന്‍വലിക്കാന്‍ അനുവാദമുണ്ടായിരിക്കുമോ, അതോ ഇതിനായി പ്രത്യേക ഫോര്‍മുല നിശ്ചയിക്കുമോ എന്നത് ഇപിഎഫ്ഒ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. പിന്‍വലിക്കാവുന്ന ഏറ്റവും കുറഞ്ഞതും കൂടിയതുമായി തുക സംബന്ധിച്ചും ഇപിഎഫ്ഒ വ്യക്തത വരുത്തിയിട്ടില്ല. മാറ്റങ്ങള്‍ സംബന്ധിച്ച് ഇപിഎഫ്ഒ വിജ്ഞാപനം ചെയ്യുന്നതോടെ അര്‍ഹത സംബന്ധിച്ച അന്തിമ നിബന്ധനകള്‍ വ്യക്തമാകും.

പ്രതിമാസം പിഎഫ് പെന്‍ഷന്‍ തമ്മിലുള്ള വ്യത്യാസമെന്ത്?

ഇവ രണ്ടും തമ്മില്‍ വ്യത്യാസമുണ്ട്. എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീം പ്രകാരം നിബന്ധനകള്‍ പാലിക്കുന്ന അംഗങ്ങള്‍ക്ക് പ്രതിമാസ പെന്‍ഷന്‍ ലഭിക്കുന്നു. എന്നാല്‍ വരിക്കാരന്‍ സ്വരൂപിച്ച പിഎഫ് സമ്പാദ്യം ഗഡുക്കളായി പിന്‍വലിക്കാന്‍ കഴിയുന്ന തരത്തിലാണ് സിസ്റ്റമാറ്റിക് വിത്‌ഡ്രോവല്‍ പ്ലാന്‍.

ഇപിഎസ് പെന്‍ഷന്‍ എന്നത് ഒരു പെന്‍ഷന്‍ ആനുകൂല്യമാണ്. എന്നാല്‍ സിസ്റ്റമാറ്റിക് വിത്‌ഡ്രോവല്‍ പ്ലാന്‍ എന്നത്, വരിക്കാരന്റെ പിഎഫ് സമ്പാദ്യം കാലക്രമേണ തിരികെ ലഭിക്കുന്ന സംവിധാനമാണ്. വിരമിച്ചവര്‍ക്ക് തങ്ങളുടെ സമ്പാദ്യം ഉപയോഗപ്പെടുത്താന്‍ മറ്റൊരു മാര്‍ഗം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സംവിധാനം.

EPFO's new SWP for retirees, How will it work?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പദവി മോഹിച്ചല്ല വന്നത്, കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുറിവേല്‍പ്പിച്ചതില്‍ ഹൃദയത്തിന്റെ ഭാഷയില്‍ മാപ്പ്'; കുറിപ്പുമായി പത്മജ

വ്രതശുദ്ധിയുടെ പുണ്യം തേടി പതിനായിരങ്ങള്‍ ഗുരുപവനപുരിയില്‍; ഗുരുവായൂര്‍ ഏകാദശി തൊഴാന്‍ ഭക്തജനപ്രവാഹം

വീട്ടിലുണ്ടാക്കുന്ന ബിരിയാണിയെ കൂടുതൽ രുചികരമാക്കാൻ 10 ടിപ്സ്

ബാനറില്‍ വേണുഗോപാലിന്റെ ഫോട്ടോ വലുത്, എന്റെത് ചെറുത്, വൃത്തികേട് കാണിക്കരുതെന്ന് സുധാകരന്‍

'ചന്തു തന്നെയാണ് അത് പറയേണ്ടത്'; ബാച്ച്‌ലര്‍ പാര്‍ട്ടി 2-ലെ ട്രോള്‍ രസിച്ചില്ല; പ്രതികരിച്ച് മാധവ് സുരേഷ്