ഫെഡറല്‍ ബാങ്ക്, ഫയല്‍ ചിത്രം 
Business

ഇനി ഇടപാടുകള്‍ വേഗത്തില്‍; യുപിഐ ലൈറ്റ് സേവനവുമായി ഫെഡറല്‍ ബാങ്കും 

ചെറിയ തുകകളുടെ ഇടപാടുകള്‍ അനായാസം സാധ്യമാക്കുന്ന യുപിഐ ലൈറ്റ് ഡിജിറ്റല്‍ പേമെന്റ് സംവിധാനം ഇനി ഫെഡറല്‍ ബാങ്കിലും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  ചെറിയ തുകകളുടെ ഇടപാടുകള്‍ അനായാസം സാധ്യമാക്കുന്ന യുപിഐ ലൈറ്റ് ഡിജിറ്റല്‍ പേമെന്റ് സംവിധാനം ഇനി ഫെഡറല്‍ ബാങ്കിലും.ഫെഡറല്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച യുപിഐ ആപ്പുകളില്‍ ഇടപാടുകാര്‍ക്ക് ഈ സേവനം ഉപയോഗിക്കാം. 

ചെറിയ ഇടപാടുകള്‍ ലളിതവും വേഗത്തിലുമാക്കാനായി എന്‍സിപിഐ ഈയിടെ അവതരിപ്പിച്ച പുതിയ സേവനമാണ് യുപിഐ ലൈറ്റ്. നിലവില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന  യുപിഐ ആപ്പുകള്‍ മുഖേന തന്നെ ലളിതമായി യുപിഐ ലൈറ്റ് ഉപയോഗിക്കാവുന്നതാണ്. കൂടുതല്‍ കാര്യക്ഷമവും സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ ഇടപാടുകള്‍ യുപിഐ ലൈറ്റ് സാധ്യമാക്കുന്നു.

ഇന്ത്യയുടെ ഡിജിറ്റല്‍ വിപ്ലവത്തിന്റെ കേന്ദ്രമാണ് യുപിഐ എന്ന്് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശാലിനി വാര്യര്‍ പറഞ്ഞു.
ഇടപാടുകാര്‍ക്ക്   ഡിജിറ്റല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതില്‍ എന്നും മുന്‍പന്തിയിലാണ് ഫെഡറല്‍ ബാങ്ക് എന്നത് അഭിമാനകരമാണെന്നും ശാലിനി വാര്യര്‍ കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന  യുപിഐ ആപ്പില്‍ തന്നെ യുപിഐ ലൈറ്റ് സംവിധാനം ഉപയോഗിക്കാം. പിന്‍ ഉപയോഗിക്കാതെ പരമാവധി 500 രൂപ വരെ ഒരിടപാടില്‍ അയക്കാവുന്നതാണ്.  ഒരു ദിവസം പരമാവധി 4000 രൂപയുടെ ഇടപാട് നടത്താം. യുപിഐ ലൈറ്റില്‍ സൂക്ഷിക്കാവുന്ന പരമാവധി തുക 2000 രൂപയായാണ് നിജപ്പെടുത്തിയിരിക്കുന്നത്. തുക തീരുന്ന മുറയ്ക്ക് ബാങ്ക് അക്കൗണ്ടില്‍ നിന്ന് യുപിഐ ലൈറ്റിലേയ്ക്ക് തുക മാറ്റാവുന്നതാണ്.   മറ്റിടപാടുകളെക്കാള്‍  ഏകദേശം ഇരട്ടി വേഗത്തിലാണ് യുപിഐ ലൈറ്റ് ഇടപാടുകള്‍ നടക്കുക.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT