IMAGE CREDIT:flipkart and amazon 
Business

'വിലക്കുറവിന്റെ പെരുമഴ' തീര്‍ക്കാന്‍ ആമസോണും ഫ്‌ളിപ്പ്കാര്‍ട്ടും; ഉത്സവസീസണില്‍ വ്യാപാരമേള, സെപ്റ്റംബര്‍ 23ന് ആരംഭിക്കും

ദീപാവലി അടക്കമുള്ള ഉത്സവസീസണ്‍ മുന്നില്‍ കണ്ട് പ്രമുഖ ഇ- കോമേഴ്‌സ് സ്ഥാപനങ്ങളായ ഫ്‌ളിപ്പ്കാര്‍ട്ടും ആമസോണും വില്‍പ്പന മേള പ്രഖ്യാപിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ദീപാവലി അടക്കമുള്ള ഉത്സവസീസണ്‍ മുന്നില്‍ കണ്ട് പ്രമുഖ ഇ- കോമേഴ്‌സ് സ്ഥാപനങ്ങളായ ഫ്‌ളിപ്പ്കാര്‍ട്ടും ആമസോണും വില്‍പ്പന മേള പ്രഖ്യാപിച്ചു.  ബിഗ് ബില്യണ്‍ ഡേയ്‌സ് എന്ന പേരില്‍ ഫ്‌ളിപ്പ്കാര്‍ഡ് നടത്തുന്ന വ്യാപാരമേളയ്ക്ക് സെപ്റ്റംബര്‍ 23നാണ് തുടക്കമാകുക. സെപ്റ്റംബര്‍ 30 വരെ നീണ്ടുനില്‍ക്കുന്ന മേളയില്‍ ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ വലിയ ഓഫറുകളാണ് അണിയറയില്‍ ഒരുങ്ങുന്നത്.

ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലും ഈ സമയത്ത് തന്നെയാണ്. ഇതോടെ ഇ- കോമേഴ്‌സ് വ്യാപാരരംഗത്ത് ഇരുകമ്പനികളും തമ്മില്‍ കടുത്ത മത്സരം ഉണ്ടാവുമെന്ന് ഉറപ്പായി. സെപ്റ്റംബര്‍ 23ന് തന്നെയാണ് ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലും ആരംഭിക്കുന്നത്. ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഓഫറുകള്‍ക്കായി ഇരുകമ്പനികളും മത്സരിക്കുന്ന കാഴ്ചയാണ് ദൃശ്യമാവുക.

വ്യാപാരമേളയില്‍ ഐസിഐസിഐ ബാങ്കും ആക്‌സിസ് ബാങ്കുമായി ചേര്‍ന്ന് ഫ്‌ളിപ്പ്കാര്‍ട്ട് പത്തുശതമാനം ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് അനുവദിക്കും. ബിഗ് ബില്യണ്‍ ഡേയ്‌സ് വില്‍പ്പനയ്ക്ക് മുന്നോടിയായി സ്മാര്‍ട്ട്‌ഫോണുകളുടെയും മറ്റു ഉല്‍പ്പന്നങ്ങളുടെയും വില്‍പ്പന മെച്ചപ്പെടുത്താന്‍ വലിയ ഓഫറുകള്‍ അവതരിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നത്. കുറഞ്ഞ വിലയ്ക്ക് ഇഷ്ട ബ്രാന്‍ഡുകള്‍ ഉപയോക്താക്കളുടെ കൈകളില്‍ എത്തിക്കാനാണ് പദ്ധതി.ഇതിന് പുറമേ മെച്ചപ്പെട്ട എക്‌സ്്‌ചേഞ്ച് ഓഫറുകളും ഫ്‌ളിപ്പ്കാര്‍ട്ട് അവതരിപ്പിക്കും.

ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ മറ്റു ഓഫറുകള്‍ക്ക് പുറമേ എസ്ബിഐ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് ഓരോ പര്‍ച്ചെയ്‌സിനും പത്തുശതമാനം അധികം ഡിസ്‌കൗണ്ട് അനുവദിക്കും. ആദ്യ പര്‍ച്ചയെസിന് 10 ശതമാനം ക്യാഷ് ബാക്കിന് പുറമേയാണിത്.ഇരുകമ്പനികളുടെയും വ്യാപാരമേളയില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് ഉപയോക്താക്കള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണം; കൊടുവള്ളി നഗരസഭ സെക്രട്ടറിയെ മാറ്റാന്‍ നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

വിദ്യാർത്ഥികൾക്ക് പൂജ്യം മാർക്ക്, സ്കൂൾ ജീവനക്കാർക്ക് 200,000 ദിർഹം പിഴ, പരീക്ഷയിൽ ക്രമക്കേട് കാണിച്ചാൽ കടുത്ത നടപടിയുമായി യുഎഇ

ബിഹാറില്‍ വീണ്ടും എന്‍ഡിഎ; മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പിന്തുണ തേജസ്വിക്ക്; അഭിപ്രായ സര്‍വേ

SCROLL FOR NEXT