പ്രതീകാത്മക ചിത്രം 
Business

'ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് പരാതി പ്രവാഹം'; സൊമാറ്റൊയിലും സ്വഗ്ഗിയിലും സേവനം തടസ്സപ്പെട്ടു

പ്രമുഖ ഫുഡ് ഡെലിവറി ആപ്പുകളായ സൊമാറ്റൊയിലും സ്വഗ്ഗിയിലും സേവനം തടസ്സപ്പെട്ടു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ ഫുഡ് ഡെലിവറി ആപ്പുകളായ സൊമാറ്റൊയിലും സ്വഗ്ഗിയിലും സേവനം തടസ്സപ്പെട്ടു. സാങ്കേതിക തകരാര്‍ കാരണം രാജ്യ വ്യാപകമായാണ് സേവനം തടസ്സപ്പെട്ടത്. 

അരമണിക്കൂറിനകം പ്രശ്‌നം പരിഹരിച്ചു. അതിന് മുന്‍പ് തന്നെ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് നിരവധിപ്പേര്‍ സമൂഹമാധ്യമങ്ങളിലടക്കം പരാതിപ്പെട്ടു. 

ആമസോണ്‍ വെബ് സര്‍വീസില്‍ ഉണ്ടായ സാങ്കേതിക തകരാറാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. നിരവധി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ ഇതിനെയാണ് ആശ്രയിക്കുന്നത്. പരാതികള്‍ വര്‍ധിച്ചതോടെ ഉടന്‍ തന്നെ പ്രശ്‌നം പരിഹരിക്കുമെന്ന് സൊമാറ്റൊയും സ്വഗ്ഗിയും അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT