ഡിസംബറില്‍ വിദേശ നിക്ഷേപകര്‍ 15,446 കോടിയുടെ നിക്ഷേപം നടത്തിയിരുന്നു പ്രതീകാത്മക ചിത്രം
Business

വിപണിയിലെ നഷ്ടം തുടരുമോ?; ജനുവരിയില്‍ ഇതുവരെ വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത് 44,396 കോടി രൂപ

ജനുവരിയില്‍ ഇതുവരെ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് പിന്‍വലിച്ചത് 44,396 കോടിയുടെ നിക്ഷേപം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ജനുവരിയില്‍ ഇതുവരെ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് പിന്‍വലിച്ചത് 44,396 കോടിയുടെ നിക്ഷേപം. ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും അമേരിക്കയില്‍ കടപ്പത്ര വിപണിയില്‍ നിന്നുള്ള വരുമാനം ഉയര്‍ന്നതും കമ്പനികളുടെ മൂന്നാം പാദം ഫലവും പ്രതീക്ഷിച്ചത്ര മെച്ചമായിരിക്കില്ല എന്ന പ്രവചനങ്ങളുമാണ് ഓഹരി വിപണിയില്‍ നിന്നുള്ള വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കിനുള്ള പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്.

ഡിസംബറില്‍ വിദേശ നിക്ഷേപകര്‍ 15,446 കോടിയുടെ നിക്ഷേപം നടത്തിയിരുന്നു. ഈ സ്ഥാനത്താണ് വിദേശ നിക്ഷേപകര്‍ ജനുവരിയില്‍ വില്‍പ്പനക്കാരായി മാറിയത്. ഇന്ത്യന്‍ രൂപയുടെ മൂല്യത്തകര്‍ച്ചയും ഇന്ത്യന്‍ വിപണിയില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കാന്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങളെ പ്രേരിപ്പിച്ചതായും വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

കമ്പനികളുടെ മൂന്നാം പാദം ഫലവും പ്രതീക്ഷിച്ചത്ര മെച്ചമായിരിക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയുടെ വേഗം കുറവായിരിക്കുമെന്ന റിപ്പോര്‍ട്ടുകളും ഓഹരി വിപണിയെ സ്വാധീനിക്കുന്നുണ്ട്. ജനുവരി രണ്ട് ഒഴിച്ച് ബാക്കി ദിവസങ്ങളിലെല്ലാം വിദേശ നിക്ഷേപകര്‍ വില്‍പ്പനക്കാരായി മാറുന്നതാണ് കണ്ടത്. കഴിഞ്ഞയാഴ്ച ഓഹരി വിപണിയിലെ പത്ത് മുന്‍നിര കമ്പനികളില്‍ ആറെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ ഒന്നടങ്കം 1.71 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. ഐടി കമ്പനികളായ ഇന്‍ഫോസിസും ടിസിഎസുമാണ് ഏറ്റവുമധികം തിരിച്ചടി നേരിട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എപ്പോഴും ആരോ​ഗ്യകരമാണോ? അടുക്കളയിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കുക

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു