മൂന്ന് ദിവസത്തിനിടെ വിദേശ നിക്ഷേപകര്‍ പിന്‍വലിച്ച് 4285 കോടി രൂപ പ്രതീകാത്മക ചിത്രം
Business

പുതുവര്‍ഷ തുടക്കം നന്നായില്ല!, മൂന്ന് ദിവസത്തിനിടെ വിദേശ നിക്ഷേപകര്‍ പിന്‍വലിച്ച് 4285 കോടി രൂപ; കാരണമിത്?

പുതുവര്‍ഷത്തിന്റെ ആദ്യ മൂന്ന് വ്യാപാര ദിനങ്ങളില്‍ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് പിന്‍വലിച്ചത് 4,285 കോടി രൂപ

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പുതുവര്‍ഷത്തിന്റെ ആദ്യ മൂന്ന് വ്യാപാര ദിനങ്ങളില്‍ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് പിന്‍വലിച്ചത് 4,285 കോടി രൂപ. കമ്പനികളുടെ മൂന്നാം പാദ വരുമാന സീസണിന് മുന്നോടിയായി ഉണ്ടായ ആശങ്കകളും ആഭ്യന്തര ഓഹരികളുടെ ഉയര്‍ന്ന മൂല്യവുമാണ് ഓഹരികള്‍ വിറ്റഴിക്കാന്‍ വിദേശ നിക്ഷേപകരെ പ്രേരിപ്പിച്ചത് എന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

ഡിസംബറില്‍ 15,446 കോടി രൂപയുടെ നിക്ഷേപം നടത്തിയ സ്ഥാനത്താണ് പുതുവര്‍ഷത്തിന്റെ തുടക്കത്തില്‍ വിദേശനിക്ഷേപകര്‍ വില്‍പ്പനക്കാരായി മാറിയത്. ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും അമേരിക്കന്‍ കടപ്പത്രങ്ങളില്‍ നിന്നുള്ള വരുമാനം ആകര്‍ഷകമായി തുടരുന്നതും വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ വില്‍പ്പന തുടരാനുള്ള സാധ്യത നിലനിര്‍ത്തുന്നതാണെന്നും വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

2025 സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദ വരുമാന സീസണിന് മുമ്പ് നിക്ഷേപകര്‍ ജാഗ്രതയോടെയാണ് വിപണിയില്‍ ഇടപെടുന്നത്. ഇത് വിപണി വികാരത്തെ മന്ദഗതിയിലാക്കുന്നുണ്ട്. കൂടാതെ, നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ സാമ്പത്തിക നയങ്ങളെക്കുറിച്ചുള്ള ആശങ്കകളും ആഗോള വിപണികളില്‍ അവ ചെലുത്തുന്ന സ്വാധീനവും ജാഗ്രതാ സമീപനത്തിന് ആക്കം കൂട്ടുന്നുണ്ട്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത് തുടരുന്നതും വിദേശ നിക്ഷേപകരെ സ്വാധിക്കുന്നതായും വിപണി വിദഗ്ധര്‍ കൂട്ടിച്ചേര്‍ത്തു. ആഭ്യന്തര ഓഹരികളുടെ ഉയര്‍ന്ന മൂല്യവും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. വിദേശ നിക്ഷേപകര്‍ ലാഭമെടുപ്പ് തുടരുന്നതും വിപണിയില്‍ പ്രതിഫലിക്കുന്നതായും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21