Nitin Gadkari ഫയൽ
Business

'ഗഡ്കരി രാജിവെയ്ക്കണം', ഇ20 പെട്രോളിനെതിരെ സോഷ്യല്‍മീഡിയയില്‍ പുതിയ പ്രചാരണം; സിജെപിക്ക് പിന്നാലെ ഇ20 ജനതാ പാര്‍ട്ടി

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട വിദ്യാര്‍ഥി പ്രക്ഷോഭം വിജയിച്ചതിന് പിന്നാലെ പെട്രോളില്‍ 20 ശതമാനം എഥനോള്‍ ചേര്‍ത്ത ഇന്ധനവുമായി മുന്നോട്ടുപോകാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ മറ്റൊരു പ്രതിഷേധം സോഷ്യല്‍മീഡിയയില്‍ നിറയുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട വിദ്യാര്‍ഥി പ്രക്ഷോഭം വിജയിച്ചതിന് പിന്നാലെ പെട്രോളില്‍ 20 ശതമാനം എഥനോള്‍ ചേര്‍ത്ത ഇന്ധനവുമായി മുന്നോട്ടുപോകാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ മറ്റൊരു പ്രതിഷേധം സോഷ്യല്‍മീഡിയയില്‍ നിറയുന്നു. 100 ശതമാനവും ശുദ്ധമായ പെട്രോള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഇ20 ജനതാ പാര്‍ട്ടി എന്ന പേരിലാണ് സോഷ്യല്‍മീഡിയയില്‍ പ്രചാരണം കൊഴുക്കുന്നത്. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയെ ലക്ഷ്യമിട്ടാണ് പ്രചാരണം.

കോക്ക്‌റോച്ച് ജനത പാര്‍ട്ടി(സിജെപി) സ്വീകരിച്ചതിന് സമാനമായ ആക്ഷേപ ഹാസ്യ ശൈലി പിന്തുടര്‍ന്നാണ് പ്രചാരണം. തുടക്കത്തില്‍ തന്നെ സോഷ്യല്‍മീഡിയയില്‍ പ്രചാരണത്തിന് വലിയ ജനശ്രദ്ധയാണ് ലഭിച്ചത്. തങ്ങളുടെ പ്രചാരണം ഉപഭോക്തൃ അവകാശങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒന്നാണെന്നും എഥനോള്‍ കലര്‍ത്തിയ ഇന്ധനത്തിന് എതിരല്ലെന്നും ഇ20 ജനതാ പാര്‍ട്ടി വ്യക്തമാക്കി.

എഥനോള്‍ കലര്‍ത്തിയ പെട്രോളിനൊപ്പം നൂറ് ശതമാനം ശുദ്ധമായ പെട്രോളും ഇന്ധന പമ്പുകളില്‍ ലഭ്യമാക്കണം. ഉപഭോക്താവിന് ഏത് വാങ്ങണമെന്നതില്‍ സ്വാതന്ത്ര്യം നല്‍കാന്‍ അവസരം ഒരുക്കണമെന്നും പ്രചാരണം ആവശ്യപ്പെടുന്നു. സബ്‌സിഡികളോ, സൗജന്യ ഇന്ധനമോ, ഇ20 പെട്രോള്‍ പിന്‍വലിക്കലോ തങ്ങള്‍ ആവശ്യപ്പെടുന്നില്ലെന്നും മറിച്ച് വാഹനങ്ങള്‍ക്ക് അനുയോജ്യമായ ഇന്ധനം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം വാഹന ഉടമകള്‍ക്ക് നല്‍കണമെന്നും ഇ20 ജനതാ പാര്‍ട്ടി ആവശ്യപ്പെടുന്നു. എഥനോള്‍ കലര്‍ത്തിയ പെട്രോളുമായി ബന്ധപ്പെട്ട പ്രചാരണത്തിന്റെ ഭാഗമായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ രാജിയും ഇ20 ജനതാ പാര്‍ട്ടി ആവശ്യപ്പെടുന്നുണ്ട്.

'Gadkari must resign': After CJP, E20 Janta Party launches '100% petrol' campaign

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒരു കോടിയുടെ ലോട്ടറി ഭാഗ്യം തേടി ഒരു പതിറ്റാണ്ട്; ഇനിയെങ്കിലും തുണയ്ക്കുമോ കാരുണ്യ? കാത്തിരിപ്പിൽ ഈ ഓട്ടോ ഡ്രൈവർ

'വെടിയൊച്ച കേട്ടപ്പോള്‍ ആളുകള്‍ ചിന്നിച്ചിതറി ഓടി', അമേരിക്കയില്‍ ഫുഡ്ഫെസ്റ്റിനിടെ വെടിവെപ്പ്; നിരവധിപ്പേര്‍ക്ക് പരിക്ക്- വിഡിയോ

ക്രിക്കറ്റ് പ്രേമികളേ കടന്നുവരൂ... തരൂരിനൊപ്പമുള്ള ഇതിഹാസ താരത്തെ മനസ്സിലായോ?

ചൊക്രമുടിയിൽ പർപ്പിൾ വസന്തമൊരുക്കി നീലക്കുറിഞ്ഞികൾ; ആഹ്ളാദത്തോടെ മുതുവാൻ സമുദായം

ലാഭകരമല്ലാത്ത പദ്ധതികള്‍ ഒഴിവാക്കണം, ചെലവു ചുരുക്കണം; സാമ്പത്തിക പ്രതിസന്ധിയില്‍ വകുപ്പുകള്‍ക്ക് ധനവകുപ്പിന്റെ സര്‍ക്കുലര്‍