കരിയര്‍ മെച്ചപ്പെടുത്താനും കൂടുതല്‍ വരുമാനവും സമ്പാദ്യവും നേടുന്നതിനും വിദേശത്തേയ്ക്ക് പോകാന്‍ നില്‍ക്കുകയാണോ? നിലവിലെ ജോലിയില്‍ നിന്ന് രാജിവെച്ച് വിദേശത്തേയ്ക്ക് പോകുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇതില്‍ പ്രധാനമാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടിന് എന്തു സംഭവിക്കും എന്നത്.
ജോലി രാജിവെച്ച് രാജ്യം വിടുമ്പോള്‍ ഇപിഎഫ് അക്കൗണ്ട് താനേ ക്ലോസാവില്ല. കാര്യങ്ങള്‍ ശരിയായി കൈകാര്യം ചെയ്യാത്ത പക്ഷം പിന്നീട് നികുതി ബാധ്യതകളും രേഖാപരമായ പ്രശ്നങ്ങളും നേരിടേണ്ടി വരുകയും ചെയ്യാം.
ഇവിടത്തെ ജോലി അവസാനിച്ചാലും ഇപിഎഫ് അക്കൗണ്ട് നിലനില്‍ക്കും. സംഭാവനയും തൊഴിലുടമയുടെ സംഭാവനയും നിലയ്ക്കും. പക്ഷേ അക്കൗണ്ടില്‍ പലിശ ലഭിക്കുന്നത് തുടരും. എന്നാല്‍ ദീര്‍ഘകാലം സംഭാവനകളില്ലാതെ അക്കൗണ്ട് നിലനില്‍ക്കുകയാണെങ്കില്‍ അത് പ്രവര്‍ത്തന രഹിതമായി മാറാന്‍ സാധ്യതയുണ്ട്. ഇത് പിന്നീട് പണം പിന്‍വലിക്കുമ്പോള്‍ നടപടിക്രമങ്ങള്‍ സങ്കീര്‍ണമാക്കും.
ഒരിടവേളയ്ക്കായി മാത്രമാണ് വിദേശത്ത് പോകുന്നതെങ്കില്‍, ഇപിഎഫ് അക്കൗണ്ട് തുടരാന്‍ വിടുന്നത് നല്ലതാണ്. ഇന്ത്യയിലേക്ക് തിരിച്ചുവന്ന് വീണ്ടും ജോലി തുടങ്ങുമ്പോള്‍, നിലവിലുള്ള യുഎഎന്‍ (Universal Account Number) ഉപയോഗിച്ച് അക്കൗണ്ട് വീണ്ടും സജീവമാക്കാന്‍ സാധിക്കും. വിദേശത്തേയ്ക്ക് പോകുന്നതിന് മുന്‍പ് ആധാര്‍, പാന്‍, ബാങ്ക് വിവരങ്ങള്‍ എന്നിവ ഇപിഎഫ്ഒ പോര്‍ട്ടലില്‍ പുതുക്കുക. എക്സിറ്റ് തീയതി ശരിയായി രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് ഉറപ്പാക്കുക. ഇപിഎഫ് പാസ്ബുക്ക് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതും പ്രധാനമാണ്.
ഇന്ത്യയില്‍ ഇനി ജോലി ചെയ്യാന്‍ സാധ്യതയില്ലെങ്കില്‍, ഇപിഎഫ് പൂര്‍ണമായി പിന്‍വലിക്കാം. തൊഴില്‍ അവസാനിച്ച് രണ്ടു മാസത്തിന് ശേഷം മുഴുവന്‍ തുകയും പിന്‍വലിക്കാന്‍ നിയമം അനുവദിക്കുന്നു. വിദേശത്തേക്ക് കുടിയേറുന്നതും ഈ മാനദണ്ഡത്തില്‍പ്പെടും.
എന്നാല്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പ് പിന്‍വലിച്ചാല്‍ നികുതി ബാധ്യത ഉണ്ടാകും. തൊഴിലുടമയുടെ സംഭാവനയും പലിശയും വരുമാനമായി കണക്കാക്കി നികുതി ചുമത്തും. അഞ്ച് വര്‍ഷം പൂര്‍ത്തിയായിട്ടുണ്ടെങ്കില്‍ പിന്‍വലിക്കല്‍ ഇന്ത്യയില്‍ നികുതിയില്ലാതെ ലഭിക്കും.
going abroad for work what actually happen to your epf account?
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates