ഫയല്‍ ചിത്രം 
Business

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ് 

ഇന്നലെ പവന്‍ വില 320 രൂപ കൂടിയിരുന്നു. രണ്ടു ദിവസത്തിനിടെയുണ്ടായ വര്‍ധന 880 രൂപ

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്. പവന് 560 രൂപയാണ് കൂടിയത്. ഇന്നത്തെ സ്വര്‍ണ വില പവന് 38720 രൂപ. ഗ്രാം വില 70 രൂപ ഉയര്‍ന്ന് 4880 ആയി.

ഇന്നലെ പവന്‍ വില 320 രൂപ കൂടിയിരുന്നു. രണ്ടു ദിവസത്തിനിടെയുണ്ടായ വര്‍ധന 880 രൂപ.

യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് ഓഹരി വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വമാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. മുംബൈ ഓഹരി വിപണി ഇന്നലെ എണ്ണൂറോളം പോയിന്റ് നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയിലുണ്ടായ നഷ്ടം 252 പോയിന്റ്.

മൂലധന വിപണി അനിശ്ചിതത്വം പ്രകടിപ്പിക്കുന്നതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ത്തിലേക്കു തിരിയുന്നുവെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗളൂരുവിൽ മലയാളി യുവാക്കളുടെ ₹20 ലക്ഷം കവർന്ന കേസ്: കവർച്ചയ്ക്ക് ചുക്കാൻ പിടിച്ചത് സിഐഡി ഇൻസ്‌പെക്ടർ?

മുട്ടിലിൽ വീണ്ടും മരംമുറി; 70 അടിയോളം നീളമുള്ള ഈട്ടിമരം മുറിച്ചുകടത്താൻ ശ്രമിച്ച നാലംഗ സംഘം പിടിയിൽ

'13 വർഷം മുൻപ് ഉണ്ടായ രോ​ഗാവസ്ഥ; ഇമ്മ്യൂണിറ്റി പ്രസ്ശനങ്ങളും പിസിഒഎസും മാറിയത് യോ​ഗ പരിശീലനത്തിലൂടെ'

മർദ്ദനമേറ്റ മനോവിഷമത്തിൽ ആത്മഹത്യ: കോളജ് അധ്യാപികയുടെ മരണത്തിൽ കാമുകൻ അറസ്റ്റിൽ

പത്ത് ദിവസം ഉറക്കമില്ലാതെ ഷൂട്ട് ചെയ്തു; ഛര്‍ദ്ദിച്ചു, ഉറങ്ങാന്‍ ഇഞ്ചക്ഷന്‍ വേണ്ടി വന്നു, ഒടുവില്‍ മടുത്തു: സംയുക്ത വര്‍മ