കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍. രണ്ടുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്ന് 80 രൂപ വര്‍ധിച്ചു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,800 രൂപയായി. ഗ്രാമിന് പത്തുരൂപയാണ് വര്‍ധിച്ചത്. 4475 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഈ മാസം തുടക്കത്തില്‍ 35,200 രൂപയായിരുന്നു സ്വര്‍ണ വില. എട്ടുദിവസം കൊണ്ട്് 600 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. സ്വര്‍ണം വരും ദിവസങ്ങളിലും ഉയരാനാണ് സാധ്യത എന്നാണ് വിപണി വിദഗ്ധര്‍ നല്‍കുന്ന സൂചന.
ഈ മാസത്തിന്റെ തുടക്കം മുതല്‍ സ്വര്‍ണവില ഉയരുന്ന കാഴ്ചയാണ് ദൃശ്യമായത്. കഴിഞ്ഞ മാസം സ്വര്‍ണവില താഴോട്ട് പോയിരുന്നു. തുടര്‍ന്ന് വിപണി തിരിച്ചുകയറുന്നതാണ് ഈ ദിവസങ്ങളിലെ വര്‍ധന കാണിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നത് ഉള്‍പ്പെടെ ആഗോളവിപണിയിലെ ഘടകങ്ങളാണ് സ്വര്‍ണവിപണിയെ സ്വാധീനിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates