കൊച്ചി: തുടര്‍ച്ചയായ രണ്ടു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,920 രൂപയായി. ഗ്രാമിന് പത്തുരൂപ കുറഞ്ഞു. 4490 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
കഴിഞ്ഞ മാസത്തിന്റെ തുടക്കത്തില്‍ 35200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. തുടര്‍ന്ന് വില ഉയരുന്നതാണ് പിന്നീട് കണ്ടത്. ഒരു ഘട്ടത്തില്‍ 36,200 രൂപ വരെ ഉയര്‍ന്ന് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. പിന്നീട് താഴ്ന്ന സ്വര്‍ണവില വീണ്ടും പഴയ നിലവാരത്തില്‍ എത്തി. ശനിയാഴ്ച 200 രൂപ കുറഞ്ഞെങ്കിലും പിന്നീടുള്ള രണ്ടു ദിവസം മാറ്റമില്ലാതെ തുടരുകയായിരുന്നു.
ആഗോളവിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates