ചിത്രം: പിടിഐ 
Business

സ്വര്‍ണവില 720 രൂപ താഴ്ന്നു; 40,000ല്‍ താഴെ 

ഒറ്റയടിക്ക് ആയിരം രൂപ വര്‍ധിച്ച് 40,000 കടന്ന് കുതിച്ചുയര്‍ന്ന സ്വര്‍ണവില ഉച്ചയോടെ താഴ്ന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഒറ്റയടിക്ക് ആയിരം രൂപ വര്‍ധിച്ച് 40,000 കടന്ന് കുതിച്ചുയര്‍ന്ന സ്വര്‍ണവില ഉച്ചയോടെ താഴ്ന്നു. പവന് 720 രൂപയാണ് താഴ്ന്നത്. 39,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 90 രൂപയാണ് കുറഞ്ഞത്. 4980 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. രാവിലെ 1040 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 40,560 രൂപയായി ഉയര്‍ന്നിരുന്നു. ഓഹരിവിപണി തിരിച്ചുകയറിയതാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്.

അടുത്തകാലത്ത് ആദ്യമായാണ് സ്വര്‍ണവില 40,000 കടന്നത്. പവന് 1040 രൂപയാണ്ഒറ്റയടിക്ക് വര്‍ധിച്ചത്. ഗ്രാമിന്റെ വിലയില്‍ 130 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് ഉച്ചയോടെയാണ് സ്വര്‍ണവില താഴ്ന്നത്. ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം രേഖപ്പെടുത്തിയതാണ് സ്വര്‍ണവില ഇടിയാന്‍ കാരണം. സെന്‍സെക്‌സ് ആയിരം പോയന്റിലേറെയാണ് മുന്നേറിയത്. 

ഓഹരി വിപണിയില്‍ മുന്നേറ്റം 

യുക്രൈനിലെ റഷ്യന്‍ സൈനിക നടപടിയാണ് സ്വര്‍ണവിലയിലും ഓഹരിവിപണിയിലും പ്രതിഫലിക്കുന്നത്. യുക്രൈന്‍ പ്രതിസന്ധിയില്‍ ഓഹരി വിപണികള്‍ ആടിയുലയുന്നതാണ് സ്വര്‍ണവിലയില്‍ മുന്നേറ്റത്തിന് കാരണം.  യുക്രൈന്‍ യുദ്ധവും തുടര്‍ന്ന് റഷ്യയ്‌ക്കെതിരെ ലോകരാജ്യങ്ങള്‍ പ്രഖ്യാപിച്ച ഉപരോധവും മൂലധന വിപണിയിലെ അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്.

ഓഹരി വിപണി നഷ്ടത്തില്‍ ആയതോടെ സുരക്ഷിത മാര്‍ഗം എന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്കു തിരിയുകയാണ്. ഇതാണ് വിലയില്‍ പ്രതിഫലിക്കുന്നതെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'അധിക്ഷേപം ഒന്നിനും പരിഹാരമല്ല'; യുവാക്കള്‍ക്ക് മാപ്പ് നല്‍കി പ്രധാനമന്ത്രി

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്