സുന്ദര്‍ പിച്ചൈ /ഫയല്‍ 
Business

കോവിഡ്: ഇന്ത്യയ്ക്ക് ഗൂഗിളിന്റെ 135 കോടി സഹായം

കോവിഡ്: ഇന്ത്യയ്ക്ക് ഗൂഗിളിന്റെ 135 കോടി സഹായം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡിന്റെ രണ്ടാം തരംഗത്തില്‍ പ്രയാസം നേരിടുന്ന ഇന്ത്യയ്ക്ക് ഗൂഗിള്‍ 135 കോടിയുടെ സഹായം പ്രഖ്യാപിച്ചു. ഓക്‌സിജന്‍ ഉള്‍പ്പെടെയുള്ള അടിയന്തര മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും പരിശോധനാ ഉപകരണങ്ങള്‍ക്കുമായാണ് സഹായം. 

കോവിഡ് വ്യാപനം മൂലം ഇന്ത്യയില്‍ ഉണ്ടായ കഷ്ടതകള്‍ വിഷമിപ്പിക്കുന്നതാണെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ ട്വീറ്റ് ചെയ്തു. യൂണിസെഫ് വഴി സഹായം എത്തിക്കാന്‍ 135 കോടി രൂപ (18 ദശലക്ഷം ഡോളര്‍) പ്രഖ്യാപിക്കുകയാണെന്ന് സുന്ദര്‍ പിച്ചൈ പറഞ്ഞു. 

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെയാണ് ഗൂഗിളിന്റെ സഹായ പ്രഖ്യാപനം. ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 3,52,991 പേര്‍ക്കാണ്. 2812 പേര്‍ കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ വൈറസ് ബാധ മൂലം മരിച്ചു. 2,19,272 പേരാണ് ഈ സമയത്തിനിടെ രോഗമുക്തി നേടിയത്.

ഇന്ത്യയില്‍ ഇതുവരെ 1,73,13,163 പേര്‍ക്കാണ് കോവിഡ സ്ഥിരീകരിച്ചത്. ഇതില്‍ 1,43,104,382 പേര്‍ രോഗമുക്തി നേടി. ആകെ മരണം 1,95,123. നിലവില്‍ 28,13,658 പേരാണ് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലുള്ളത്.

ഇന്നലെ 14,19,11,223 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

മഹാരാഷ്ട്രയിലാണ് രോഗവ്യാപനം ഏറ്റവും തീവ്രമായി തുടരുന്നത്. ഇന്നലെ 60,000ന് മുകളില്‍ കോവിഡ് രോഗികള്‍. 24 മണിക്കൂറിനിടെ 66,191 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈസമയത്ത് 61,450 പേര്‍ രോഗമുക്തി നേടിയതായി മഹാരാഷ്ട്ര ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ മണിക്കൂറുകളില്‍ 832 പേര്‍ കൂടി വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചു. ഇതോടെ മരണസംഖ്യ 64,760 ആയി ഉയര്‍ന്നു. നിലവില്‍ ഏഴു ലക്ഷത്തോളം ആളുകളാണ് ചികിത്സയില്‍ കഴിയുന്നത്. ഡല്‍ഹിയില്‍ 22,933 പേര്‍ക്കാണ് പുതുതായി രോഗബാധ കണ്ടെത്തിയത്. നിലവില്‍ 94,592 പേരാണ് ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ മണിക്കൂറുകളില്‍ 350 പേരാണ് രോഗബാധയെ തുടര്‍ന്ന് മരിച്ചതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45 ചോദ്യങ്ങള്‍ ഓണ്‍ലൈന്‍ സ്റ്റഡി മെറ്റീരിയലില്‍ നിന്ന് അതേപടി പകര്‍ത്തി; പിഎസ് സിയെ വെട്ടിലാക്കി ക്രൈംബ്രാഞ്ച് കണ്ടെത്തല്‍

'നവാസ് മരിച്ചപ്പോള്‍ ഞാന്‍ കരഞ്ഞിട്ടില്ല, ഒരുപാട് നാള്‍ ഉറങ്ങിയില്ല; മനസ് ഇടുങ്ങിയ അവസ്ഥ'; ഉള്ളുനീറി നിയാസ് ബക്കര്‍

'ചെകുത്താൻ ഉപയോ​ഗിക്കുന്ന ഇന്റർനെറ്റാണ് ദ്രോഹകരം; കരയുമ്പോൾ കുട്ടികൾക്ക് ഫോൺ കൊടുക്കുന്ന അമ്മമാരുണ്ട്, അത് നല്ല ശീലമല്ല'

സംസ്ഥാന സ്‌കൂള്‍ കായിക മേള; കിരീടം ഉറപ്പിച്ച് തിരുവനന്തപുരം

എന്‍ഐടി ഹോസ്റ്റലുകളിലെ വിവിധ തസ്തികകളില്‍ ഒഴിവുകള്‍; അപേക്ഷിക്കാം