ജെമിനി എഐ ആപ്പ്  എക്‌സ്
Business

നിങ്ങള്‍ അറിയാതെ ഗൂഗിള്‍ ജെമിനി വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ വായിക്കും; ഈ മാറ്റങ്ങള്‍ വരുത്താം

ലൈ ഏഴുമുതല്‍ ചില മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ജെമിനി ലഭ്യമാവുക എന്നും സന്ദേശത്തിലുണ്ടായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ഗൂഗിളിന്റെ ഒരു ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ്ബോട്ടാണ് ജെമിനി. കഴിഞ്ഞയാഴ്ച ഉപയോക്താക്കള്‍ക്ക് ഗൂഗിളില്‍ നിന്ന് ഒരു ഇമെയില്‍ ലഭിച്ചിരുന്നു. ഫോണിലെ ജെമിനി ആപ്പിന്റെ പ്രവര്‍ത്തനം ഓഫാക്കിയാലും വാട്സാപ്പ് പോലുള്ള ആപ്പുകള്‍ ഉപയോഗിക്കാന്‍ ഉപയോക്താക്കളെ ജെമിനി സഹായിക്കുമെന്നായിരുന്നു സന്ദേശം. ജൂലൈ ഏഴുമുതല്‍ ചില മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ജെമിനി ലഭ്യമാവുക എന്നും സന്ദേശത്തിലുണ്ടായിരുന്നു.

'ജെമിനി ആപ്പുകള്‍ ഗൂഗിള്‍ എഐയിലേക്ക് നേരിട്ട് ആക്‌സസ് നല്‍കുന്നു. ജെമിനി ആപ്പിന്റെ പ്രവര്‍ത്തനം ഓണായാലും ഓഫായാലും നിങ്ങളുടെ ചാറ്റുകള്‍ 72 മണിക്കൂര്‍ വരെ അക്കൗണ്ടില്‍ സേവ് ചെയ്യപ്പെടും' എന്നാണ് ഗൂഗിള്‍ വെബ്‌സൈറ്റില്‍ പറയുന്നത്.

നമ്മുടെ താല്‍പര്യം പരിഗണിക്കാതെ ജെമിനി വാട്ട്‌സ്ആപ്പ് ചാറ്റുകളുടെ ഉള്ളടക്കങ്ങള്‍, ചില സ്വകാര്യ ഡാറ്റ എന്നിവ ഗൂഗിള്‍ ശേഖരിക്കുമെന്നാണ് ഇതിനര്‍ത്ഥം. എ ഐ ചാറ്റ്‌ബോട്ടിന് ഇപ്പോള്‍ വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ വായിക്കാനും ഉപയോക്താവിന്റെ പേരില്‍ മറുപടികള്‍ അയയ്ക്കാനും ജെമിനി കൂടുതല്‍ ഉപയോഗപ്രദമാക്കുന്നുണ്ടെങ്കിലും, സ്വകാര്യ ചാറ്റുകളിലേക്ക് ആക്‌സസ് നല്‍കാന്‍ ആഗ്രഹിക്കാത്ത ഉപയോക്താക്കള്‍ക്ക് ജെമിനി ആപ്പിന്റെ പ്രവര്‍ത്തനം ഓഫ് ചെയ്യാന്‍ കഴിയും.

ഇതിനായി ആന്‍ഡ്രോയ്ഡ് ഫോണില്‍ ജെമിനി ഓപ്പണ്‍ ചെയ്ത് പ്രൊഫൈല്‍ പിച്ചര്‍ ഐക്കണിന്റെ മുകളിലെ വലതുഭാഗത്തുള്ള ജെമിനി ആപ്പ്സ് ആക്റ്റിവിറ്റി ക്ലിക്ക് ചെയ്യുക. ശേഷം വരുന്ന പേജില്‍ ഫീച്ചര്‍ ഓഫ് ചെയ്യാനുള്ള ഓപ്ഷന്‍ കാണാം. എന്നാല്‍ നിങ്ങള്‍ ഫീച്ചര്‍ ഓഫാക്കിയാലും ജെമിനിയുടെ സുരക്ഷ ഉറപ്പാക്കാന്‍ 72 മണിക്കൂര്‍ നേരത്തേക്കുള്ള ഡാറ്റ ജെമിനി ശേഖരിച്ചുവെക്കും.

ചില ആപ്പുകളില്‍ ജെമിനിയുടെ ആക്സസ് തടയാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ജെമിനി ആപ്പിലെ ആപ്പ്സ് എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക. ഇവിടെ ഏതൊക്കെ ആപ്പുകളിലേക്കാണ് ജെമിനി കണക്ട് ചെയ്യേണ്ടതെന്ന് തെരഞ്ഞെടുക്കാന്‍ കഴിയും. കൂടാതെ ഡാറ്റകള്‍ എ ഐ ചാറ്റ്ബോട്ട് ട്രാക്ക് ചെയ്യുന്നത് തടയാന്‍ നിങ്ങളുടെ ഫോണിലെ ജെമിനി ആപ്പ് ഡീആക്ടിവേറ്റ് ചെയ്യാനും കഴിയും.

Google Gemini will reads WhatsApp chats

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Sthree Sakthi SS 524 Lottery result

അവളെ അവർ മാനസികമായി പീഡിപ്പിച്ചിരുന്നു, പിന്നില്‍ കരുത്തര്‍; സുശാന്തിനെക്കുറിച്ച് സംസാരിച്ച് ജൂണ്‍ 14 ന് തന്നെ ജീവനൊടുക്കി: സഹോദരന്‍

ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; പ്രവാസി യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരത്ത് പ്രണയപ്പക; പട്ടാപ്പകല്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു, ഓടി രക്ഷപ്പെട്ട് പ്രതി

SCROLL FOR NEXT