പ്രതീകാത്മക ചിത്രം 
Business

ടോള്‍ ബൂത്തുകളില്‍ കുടുങ്ങി കിടക്കേണ്ട; ഇനിമുതല്‍ ടോള്‍ ഫ്രീ റൂട്ടുകളും കാണിച്ചുതരും, പുതിയ ഫീച്ചറുമായി ഗൂഗിള്‍ മാപ്പ്

പുതിയ ഫീച്ചര്‍ ആന്‍ഡ്രോയിഡ്, ഐഒഎസ് ആപ്പുകളില്‍ ലഭ്യമാണ്

Author : സമകാലിക മലയാളം ഡെസ്ക്



ഞ്ചരിക്കുന്ന പാതയിലെ ടോള്‍ പ്ലാസകളുടെ ചാര്‍ജ് വിവരങ്ങള്‍ ഇനിമുതല്‍ ഗൂഗിള്‍ മാപ്പില്‍ ലഭ്യമാകും. ഇന്ത്യ,യുഎസ്, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍ ഗൂഗിള്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു. ഈ രാജ്യങ്ങളിലെ 2000 ടോള്‍ പ്ലാസകളുടെ ചാര്‍ജ് വിവരങ്ങളാണ് ഗൂഗിള്‍ മാപ്പിലുണ്ടാവുക. പുതിയ ഫീച്ചര്‍ ആന്‍ഡ്രോയിഡ്, ഐഒഎസ് ആപ്പുകളില്‍ ലഭ്യമാണ്. ഉടന്‍തന്നെ കൂടുതല്‍ രാജ്യങ്ങളിലേക്കും സേവനം വ്യാപിപ്പിക്കും. 

ടോള്‍ റോഡുകളും മറ്റു റോഡുകളും കണ്ടുപിടിച്ച് യാത്ര ചെയ്യുന്നതിന് ഈ സേവനം സഹായമാകും എന്നാണ് ഗൂഗിള്‍ വിലയിരുത്തുന്നത്. ടോള്‍ അതോറിറ്റികളില്‍ നിന്ന് ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരിക്കും  ചാര്‍ജ് വ്യക്തമാക്കുക. ടോള്‍ റോഡുകള്‍ ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ടോള്‍ ഫ്രീ റൂട്ടുകളും ഗൂഗിള്‍ മാപ്പ് വ്യക്തമാക്കും. 

ഗൂഗിള്‍ മാപ്പിലെ വലതു വശത്ത് മുകളിലായുള്ള മൂന്നു ഡോട്ടുകളില്‍ ക്ലിക്ക് ചെയ്താല്‍ ഈ ഫീച്ചര്‍ ഉപയോഗിക്കാം. ഇതില്‍ത്തന്നെ 'അവോയ്ഡ് ടോള്‍സ്' ഓപ്ഷന്‍ ക്ലിക്ക് ചെയ്താല്‍ ടോള്‍ ഫ്രീ റൂട്ടുകള്‍ വ്യക്തമാകുമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജപ്പാനെ കുലുക്കി വീണ്ടും ഭൂചലനം; ഷോപ്പിങ്മാള്‍ രണ്ടായി പിളര്‍ന്നു; അഞ്ച് മരണം; 7.1 തീവ്രത

ഓണപ്പരീക്ഷ 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്ക്കും

സംസ്ഥാനത്ത് വീണ്ടും മഴ കനത്തു; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

Today's Rashi Phalam July 29|ഗുണകരമായ ഒരു കരാർ ലഭിക്കാം, ദൂരെയുള്ള ഒരാളിൽ നിന്ന് സന്തോഷകരമായ വാർത്ത ലഭിക്കും

പേടിഎം ബാങ്ക് അടച്ചു പൂട്ടുന്നു, ഹൈക്കോടതി അനുമതി; മേൽനോട്ടത്തിന് മലയാളിയെ നിയോഗിച്ച് ആർ ബി ഐ