ഗൂഗിള്‍ പിക്‌സല്‍ 9എ വിപണിയില്‍ image credit: google
Business

കാര്‍ ക്രാഷ്- തെഫ്റ്റ് ഡിറ്റക്ഷന്‍, സ്‌കൂള്‍ ടൈം മോഡ്, എഐ ഫീച്ചറുകള്‍; ഗൂഗിള്‍ പിക്‌സല്‍ 9എ വിപണിയില്‍

പ്രമുഖ ടെക് കമ്പനിയായ ഗൂഗിളിന്റെ പിക്‌സല്‍ 9എ സ്മാർട്ട്ഫോൺ ഇന്ത്യയില്‍ വിപണിയില്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പ്രമുഖ ടെക് കമ്പനിയായ ഗൂഗിളിന്റെ പിക്‌സല്‍ 9എ സ്മാർട്ട്ഫോൺ ഇന്ത്യയില്‍ വിപണിയില്‍. 13MP അള്‍ട്രാവൈഡ് കാമറയും 48MP പ്രധാന കാമറയും ഉള്ള അപ്ഗ്രേഡ് ചെയ്ത ഡ്യുവല്‍ റിയര്‍ കാമറ സിസ്റ്റമാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്. പിക്‌സല്‍ 9എയില്‍ ബില്‍റ്റ്-ഇന്‍ ഗൂഗിള്‍ ജെമിനിയും ഉണ്ട്. കൂടാതെ ജെമിനി ലൈവ് ഉപയോഗിച്ച് സ്വതന്ത്രമായി സംസാരിക്കാനും ചാറ്റ് ചെയ്യാനും കഴിയും.

ഗൂഗിള്‍ പിക്‌സല്‍ 9എയ്ക്ക് 49,999 രൂപയാണ് വില. ഇത് ഐറിസ്, പോര്‍സലൈന്‍, ഒബ്സിഡിയന്‍ എന്നി കളര്‍ ഓപ്ഷനുകളില്‍ വാങ്ങാം. ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍, ഓഫ്ലൈന്‍ റീട്ടെയില്‍ പങ്കാളികള്‍ വഴി പിക്‌സല്‍ 9എ വാങ്ങാവുന്നതാണ്. ലോഞ്ച് ഓഫറുകളുടെ ഭാഗമായി, എച്ച്ഡിഎഫ്സി ബാങ്ക്, ഐഡിഎഫ്സി ബാങ്ക്, ബജാജ് ഫിന്‍സെര്‍വ് എന്നിവയുള്‍പ്പെടെ തെരഞ്ഞെടുത്ത ബാങ്കിങ്, ഫിനാന്‍സിങ് പങ്കാളികളുമായി സഹകരിച്ച് പരിമിതമായ കാലയളവിലേക്ക് 3,000 രൂപയുടെ കാഷ്ബാക്ക് ഓഫറും നല്‍കുന്നുണ്ട്.

ഗൂഗിള്‍ പിക്‌സല്‍ 9എ 6.3 ഇഞ്ച് ആക്റ്റുവ ഡിസ്‌പ്ലേയുമായാണ് വരുന്നത്. 2,700 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസും 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റും ഇതില്‍ ഉള്‍പ്പെടുന്നു. 8 ജിബി റാമും 256 ജിബി വരെ സ്റ്റോറേജുമുള്ള ടെന്‍സര്‍ ജി4 പ്രൊസസറാണ് ഈ സ്മാര്‍ട്ട്‌ഫോണിന്റെ കരുത്ത്.185.9 ഗ്രാം ഭാരവും 8.9 എംഎം കനവുമുള്ള കോമ്പോസിറ്റ് മാറ്റ് ഗ്ലാസ് ബാക്കും സാറ്റിന്‍ മെറ്റല്‍ ഫ്രെയിമും ഉപയോഗിച്ചാണ് ഗൂഗിള്‍ പിക്‌സല്‍ 9എ നിര്‍മ്മിച്ചിരിക്കുന്നത്. 23W വയര്‍ഡ് ചാര്‍ജിങ്ങിനെയും ക്യൂഐ വയര്‍ലെസ് ചാര്‍ജിങ്ങിനെയും പിന്തുണയ്ക്കുന്ന 5,100mAh ബാറ്ററിയാണ് ഈ ഉപകരണത്തിന് കരുത്ത് പകരുന്നത്. വെള്ളം, പൊടി എന്നിവയില്‍ നിന്ന് സംരക്ഷണ നല്‍കുന്ന IP68 റേറ്റിങ്ങോടെയാണ് ഈ സ്മാര്‍ട്ട്‌ഫോണ്‍ വരുന്നത്. പിക്‌സല്‍ 9എ ആന്‍ഡ്രോയിഡ് 15ലാണ് പ്രവര്‍ത്തിക്കുന്നത്.

കാമറയുടെ കാര്യത്തില്‍, ഗൂഗിള്‍ പിക്സല്‍ 9എയില്‍ 48എംപി പ്രധാന കാമറയും 13എംപി അള്‍ട്രാവൈഡ് ലെന്‍സും അടങ്ങുന്ന ഡ്യുവല്‍ കാമറ സിസ്റ്റം സജ്ജീകരിച്ചിരിക്കുന്നു. സെല്‍ഫികള്‍ക്കായി, പിക്സല്‍ 9എയില്‍ f/2.2 അപ്പേര്‍ച്ചറുള്ള 13എംപി കാമറയുമുണ്ട്. ആഡ് മി, ബെസ്റ്റ് ടേക്ക്, മാജിക് എഡിറ്റര്‍, നൈറ്റ് സൈറ്റ്, ആസ്‌ട്രോഫോട്ടോഗ്രഫി, പനോരമ വിത്ത് നൈറ്റ് സൈറ്റ്, മാജിക് ഇറേസര്‍ തുടങ്ങിയ എഐ-പവര്‍ഡ് കമ്പ്യൂട്ടേഷണല്‍ ഫോട്ടോഗ്രാഫി സവിശേഷതകളും ഈ ഉപകരണത്തില്‍ ഉള്‍പ്പെടുന്നു. കാര്‍ ക്രാഷ് ഡിറ്റക്ഷന്‍, തെഫ്റ്റ് ഡിറ്റക്ഷന്‍, ഫൈന്‍ഡ് മൈ ഡിവൈസ് വഴി ലൈവ് ലൊക്കേഷന്‍ ഷെയറിംഗ് തുടങ്ങിയ സുരക്ഷാ സവിശേഷതകള്‍ക്കൊപ്പം സര്‍ക്കിള്‍ ടു സെര്‍ച്ച്, പിക്സല്‍ സ്റ്റുഡിയോ എന്നിവയും എഐ-പവര്‍ഡ് സവിശേഷതകളില്‍ ഉള്‍പ്പെടുന്നു. പിക്‌സല്‍ 9മയില്‍ കുടുംബങ്ങള്‍ക്ക് അനുയോജ്യമായ സ്‌ക്രീന്‍ സമയ നിയന്ത്രണങ്ങള്‍, ഗൂഗിള്‍ ഫാമിലി ലിങ്ക് വഴി സ്‌കൂള്‍ സമയ മോഡ് തുടങ്ങിയ സവിശേഷതകളും ഉള്‍പ്പെടുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍; അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

'മരിക്കുമ്പോൾ ചുവന്ന പതാകയാണോ ത്രിവർണ്ണ പതാകയാണോ പുതക്കേണ്ടതെന്ന് ആലോചിക്കുന്നത് നല്ലത്'

SCROLL FOR NEXT