സോവറിൻ ഗോൾഡ് ബോണ്ടിന്റെ 2016-17ലെ നാലാം സീരീസിൽ നിക്ഷേപിച്ചവരുടെ റിട്ടേൺ ഇരട്ടിയായി 
Business

200 ശതമാനം റിട്ടേണ്‍, 'കണ്ണഞ്ചിപ്പിക്കുന്ന ലാഭം'; അറിയാം ഈ സര്‍ക്കാര്‍ ബോണ്ട്

സ്വര്‍ണവില റോക്കറ്റ് പോലെ കുതിക്കുന്നത് സര്‍ക്കാരിന്റെ സോവറിന്‍ ഗോള്‍ഡ് ബോണ്ടില്‍ നിക്ഷേപിച്ചവര്‍ക്ക് നേട്ടമാകുന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സ്വര്‍ണവില റോക്കറ്റ് പോലെ കുതിക്കുന്നത് സര്‍ക്കാരിന്റെ സോവറിന്‍ ഗോള്‍ഡ് ബോണ്ടില്‍ നിക്ഷേപിച്ചവര്‍ക്ക് നേട്ടമാകുന്നു. സോവറിന്‍ ഗോള്‍ഡ് ബോണ്ടിന്റെ 2016-17ലെ നാലാം സീരീസ്, 2019-20ലെ നാലാം സീരീസ് എന്നിവയില്‍ നിക്ഷേപിച്ചവരുടെ ആസ്തി മൂന്ന് മടങ്ങായി വർധിച്ചു.

2017 ഫെബ്രുവരിയില്‍ ഗ്രാമിന് 2,943 രൂപയ്ക്ക് പുറത്തിറക്കിയ നാലാമത്തെ സീരീസ് ബോണ്ടുകള്‍ ഇപ്പോള്‍ ഗ്രാമിന് 8,624 രൂപയ്ക്ക് വില്‍ക്കാം. 193 ശതമാനം റിട്ടേണ്‍ ആണ് ഇത് വാഗ്ദാനം ചെയ്യുന്നത്. അതേപോലെ 2019 സെപ്റ്റംബറില്‍ ഇതേ വിലയില്‍ പുറത്തിറക്കിയ 2019-20ലെ നാലാം സീരീസ് ബോണ്ടുകള്‍ നിക്ഷേപകര്‍ക്ക് ഗ്രാമിന് 8,634 രൂപയ്ക്ക് വില്‍ക്കാം.

ഇന്ത്യാ ബുള്ളിയന്‍ ആന്‍ഡ് ജ്വല്ലേഴ്സ് അസോസിയേഷന്‍ (IBJA) പ്രസിദ്ധീകരിച്ച ഈ വര്‍ഷം മാര്‍ച്ച് 10 നും മാര്‍ച്ച് 13 നും ഇടയിലുള്ള 999 പരിശുദ്ധിയുള്ള സ്വര്‍ണ്ണത്തിന്റെ ശരാശരി ക്ലോസിങ് വിലയെ അടിസ്ഥാനമാക്കി, രണ്ട് സീരീസുകളുടെയും വില്‍പ്പന (റിഡംപ്ഷന്‍) മാര്‍ച്ച് 17 ന് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നു.

റിഡംപ്ഷന്‍ വില എങ്ങനെ കണക്കാക്കുന്നു?

റിഡംപ്ഷന്‍ തീയതിക്ക് മുമ്പുള്ള മൂന്ന് പ്രവൃത്തി ദിവസങ്ങളിലെ ശരാശരി സ്വര്‍ണ്ണ വിലയെ (999 പരിശുദ്ധി) അടിസ്ഥാനമാക്കിയാണ് റിഡംപ്ഷന്‍ വില.ഈ ബോണ്ട് സീരീസിനായി, മാര്‍ച്ച് 11, 12, 13 തീയതികളിലെ സ്വര്‍ണ്ണ നിരക്കുകള്‍ ഉപയോഗിച്ചാണ് വില കണക്കാക്കിയിരിക്കുന്നത്. സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ക്ക് എട്ട് വര്‍ഷത്തെ കാലാവധിയുണ്ട്. എന്നാല്‍ നിക്ഷേപകര്‍ക്ക് അഞ്ച് വര്‍ഷത്തിന് ശേഷം വിറ്റൊഴിയാന്‍ കഴിയും.

ബോണ്ടുകള്‍ കാലാവധി ആകുന്നതിന് മുന്‍പ് വില്‍ക്കുന്നതിന് നിക്ഷേപകര്‍ ബന്ധപ്പെട്ട ബാങ്ക്, SHCIL ഓഫീസ്, പോസ്റ്റ് ഓഫീസ് അല്ലെങ്കില്‍ ഏജന്റ് എന്നിവിടങ്ങളില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതുണ്ട്. കുറഞ്ഞത് ഷെഡ്യൂള്‍ ചെയ്ത മാര്‍ച്ച് 17ന് ഒരുദിവസം മുമ്പെങ്കിലും അപേക്ഷ നല്‍കണമെന്നാണ് വ്യവസ്ഥ. ഇത് അംഗീകരിച്ചുകഴിഞ്ഞാല്‍, നിക്ഷേപകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ക്രെഡിറ്റ് ചെയ്യും,

റിഡംപ്ഷന്റെ ആനുകൂല്യങ്ങള്‍

പൂര്‍ണ്ണ മെച്യൂരിറ്റി കാലയളവിനായി കാത്തിരിക്കുന്നതിനുപകരം, റിഡംപ്ഷന്‍ തെരഞ്ഞെടുത്താല്‍ നിക്ഷേപകര്‍ക്ക് ഏറെ പ്രയോജനം ചെയ്യുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇപ്പോള്‍ സ്വര്‍ണവില കൂടി നില്‍ക്കുന്നതിനാല്‍ കൂടുതല്‍ റിട്ടേണ്‍ ലഭിക്കും. കൂടാതെ നിക്ഷേപം സുരക്ഷിതമാക്കാനും സാധിക്കും. സ്വര്‍ണ്ണ വില ഗണ്യമായി ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ ഇപ്പോള്‍ പുറത്തുകടക്കുന്നത് ഒരു മികച്ച ഓപ്ഷനായിരിക്കുമെന്നും വിദഗ്ധര്‍ പറയുന്നു.

കാലാവധി പൂര്‍ത്തിയാകുന്നതുവരെ സോവറിന്‍ ഗോള്‍ഡ് ബോണ്ട് കൈവശം വയ്ക്കുന്നതിന്റെ ഗുണങ്ങള്‍

നികുതി രഹിത നേട്ടങ്ങള്‍: കാലാവധി പൂര്‍ത്തിയാകുന്നതുവരെ കൈവശം വച്ചാല്‍ മൂലധന നേട്ട നികുതിയില്ല.

ഗ്യാരണ്ടീഡ് പലിശ: 2.5 ശതമാനം വാര്‍ഷിക പലിശ സ്ഥിരമായ വരുമാനം ഉറപ്പാക്കുന്നു.

വിപണിയുമായി ബന്ധപ്പെട്ട വരുമാനം: നിലവിലുള്ള സ്വര്‍ണ്ണ വിലയുമായി ബന്ധപ്പെട്ട മൂല്യം.

സുരക്ഷ: ഇന്ത്യാ ഗവണ്‍മെന്റിന്റെ സപ്പോര്‍ട്ട്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; തെളിവ് കോടതിയില്‍ ഹാജരാക്കും: വിഡി സതീശന്‍

'ആ ഭാഗ്യം ലഭിച്ചവളാണ് ഞാൻ, നീ എനിക്കെല്ലാം ആണ്'; ഭർത്താവിനെക്കുറിച്ച് വൈകാരികമായ കുറിപ്പുമായി ജെനീലിയ

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Dhanalekshmi DL 31 lottery result

സ്വര്‍ണ കൊള്ള; മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ എസ് ശ്രീകുമാര്‍ അറസ്റ്റില്‍

ഇവ ഒരിക്കലും ഇരുമ്പ് പാത്രത്തിൽ പാകം ചെയ്യരുത്

SCROLL FOR NEXT