പരീക്ഷണാടിസ്ഥാനത്തില്‍ ഈ ഫീച്ചര്‍ അവതരിപ്പിച്ചതായാണ് റിപ്പോര്‍ട്ട് ഫയല്‍
Business

സുരക്ഷയില്‍ ആശങ്ക; വാട്‌സ്ആപ്പിലെ യൂസര്‍ നെയിം ഫീച്ചറിന് താത്കാലിക വിലക്ക്, എതിര്‍പ്പ് അറിയിച്ച് കേന്ദ്രം

ഫോണ്‍ നമ്പറിന്റെ സ്വകാര്യത സംരക്ഷിക്കുന്നതിനായാണ് മെറ്റ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ന്യൂഡല്‍ഹി: വാട്‌സ്ആപ്പിലെ പുതിയ യൂസര്‍ നെയിം ഫീച്ചര്‍ വിലക്കി കേന്ദ്രം. വിഷയത്തില്‍ കൂടിയാലോചനകള്‍ പൂര്‍ത്തിയാകുന്നതുവരെ ഫീച്ചര്‍ ഇന്ത്യയില്‍ പുറത്തിറക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ മെറ്റയ്ക്ക് നിര്‍ദേശം നല്‍കി. നടപടിയില്‍ മൂന്ന് ദിവസത്തിനുള്ളില്‍ വിശദമായ വിശദീകരണം നല്‍കണമെന്നും സര്‍ക്കാര്‍ നിദേശിച്ചു.

ഫോണ്‍ നമ്പറിന്റെ സ്വകാര്യത സംരക്ഷിക്കുന്നതിനായാണ് മെറ്റ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്. ലോകമെമ്പാടുമുള്ള മൂന്ന് ബില്യണിലധികം ഉപയോക്താക്കള്‍ക്ക് ഫോണ്‍ നമ്പറുകള്‍ പങ്കിടാതെ തന്നെ കണക്റ്റ് ചെയ്യാമെന്നായിരുന്നു മെറ്റയുടെ വാദം. എന്നാല്‍, പുതിയ ഫീച്ചറില്‍ സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിക്കാനുള്ള സാധ്യത വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ഇതോടെയാണ് കേന്ദ്രം പരിശോധനയ്ക്ക് തയ്യാറായത്.

ഫോണ്‍ നമ്പറുകള്‍ പങ്കിടാതെ തന്നെ ആശയവിനിമയം നടത്താന്‍ ഉപയോക്താക്കളെ അനുവദിക്കുന്നത് കൂടുതല്‍ സൈബര്‍ തട്ടിപ്പുകളേക്ക് നയിക്കുമെന്നാണ് വിലയിരുത്തല്‍. പുതിയ ഫീച്ചര്‍ ഉപയോഗിച്ചാല്‍ ടെലഗ്രാമിന് സമാനമായി വാട്‌സ് ആപ്പും മാറുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.

ഫീച്ചര്‍ സൈബര്‍ കുറ്റവാളികള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും ഐഡന്റിറ്റികള്‍ മറയ്ക്കുന്നത് എളുപ്പമാക്കുമെന്നാണ് വിലയിരുത്തല്‍. ആര്‍ക്കും എന്ത് തരത്തിലുമുള്ള സന്ദേശം പ്രചരിപ്പിക്കാന്‍ സൗകര്യമുണ്ടാക്കും. ഫീച്ചറിന് മതിയായ സുരക്ഷാ സംവിധാനങ്ങളുണ്ടോ എന്നും വ്യാജ അക്കൗണ്ടുകള്‍ തിരിച്ചറിയുന്നത് വെല്ലുവിളി ഉയര്‍ത്തുമോ എന്നും ഉദ്യോഗസ്ഥര്‍ പരിശോധിച്ചുവരികയാണെന്നും കേന്ദ്രം അറിയിച്ചു.

Govt orders Meta to halt WhatsApp username rollout, seeks reply in 3 days

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് മുന്‍ഗണന ഇല്ല; ഫസ്റ്റ് ചോയ്‌സ് സ്വന്തം സംസ്ഥാനമാകണം; നീറ്റ് പിജി പരീക്ഷ ഓഗസ്റ്റ് 30ന്; മാനദണ്ഡങ്ങള്‍ പുതുക്കി

ദുല്‍ഖറിനെ ഏഴ് മണിക്കൂര്‍ ചോദ്യം ചെയ്ത കസ്റ്റംസ്; നടപടി ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍

ഭിന്നശേഷിക്കാരായ ലോട്ടറി വില്‍പ്പനക്കാരെ കബളിപ്പിച്ച് ടിക്കറ്റുകള്‍ കവര്‍ന്നു, തൃശൂര്‍ സ്വദേശി പിടിയില്‍

വിജയ് സര്‍ക്കാരിനെ താഴെ ഇറക്കാന്‍ ശ്രമം; എന്‍ ശേഷാദ്രിനാഥന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

പൊലിസുകാരെ ബോംബെറിഞ്ഞ കേസില്‍ 20 വര്‍ഷത്തേക്ക് ശിക്ഷിച്ചു; ജയിലില്‍ കഴിയുന്ന വികെ നിഷാദ് ഡിവൈഎഫ്‌ഐയുടെ പുതിയ ഭാരവാഹി