Post Office ai image
Business

ദിവസവും 50 രൂപ മാറ്റിവെയ്ക്കാനുണ്ടോ?, 35 ലക്ഷം നേടാം; പോസ്റ്റ് ഓഫീസിന്റെ സൂപ്പര്‍ പ്ലാന്‍

ചെറിയ തുക നിക്ഷേപിച്ച് വലിയ സാമ്പത്തിക സുരക്ഷ നേടാന്‍ സഹായിക്കുന്ന പദ്ധതിയാണ് പോസ്റ്റ് ഓഫീസിന്റെ ഗ്രാമീണ്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സിന് കീഴിലുള്ള ഗ്രാമ സുരക്ഷാ യോജന

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ജനങ്ങളുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ചെറിയ തുക നിക്ഷേപിച്ച് വലിയ സാമ്പത്തിക സുരക്ഷ നേടാന്‍ സഹായിക്കുന്ന പദ്ധതിയാണ് പോസ്റ്റ് ഓഫീസിന്റെ ഗ്രാമീണ്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സിന് കീഴിലുള്ള ഗ്രാമ സുരക്ഷാ യോജന. ഗ്രാമീണ ഇന്ത്യക്കാര്‍ക്കായി പോസ്റ്റ് ഓഫീസ് ആരംഭിച്ചൊരു പോളിസിയാണിത്.

19 നും 55 നും ഇടയില്‍ പ്രായമുള്ള ഏതൊരു ഇന്ത്യന്‍ പൗരനും ഈ പദ്ധതിയില്‍ ചേരാം. ഇന്‍ഷുറന്‍സ് പരിരക്ഷയും സമ്പാദ്യവും ഒരുമിച്ച് ലഭിക്കാന്‍ സഹായകമായ പദ്ധതിയാണിത്. ദീര്‍ഘകാല നിക്ഷേപത്തിന് ബോണസ് ആനുകൂല്യം ലഭിക്കും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇതില്‍ ചേരുന്നതിന് അടുത്തുള്ള പോസ്റ്റ് ഓഫീസില്‍ നിന്ന് ഗ്രാമീണ്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് / ഗ്രാമ സുരക്ഷാ യോജന അപേക്ഷാ ഫോം വാങ്ങി പൂരിപ്പിക്കാവുന്നതാണ്.

നിക്ഷേപകര്‍ക്ക് പ്രീമിയം പേയ്മെന്റിനായി നിരവധി ഓപ്ഷനുകള്‍ ലഭിക്കും. പ്രതിമാസ, ത്രൈമാസ, അര്‍ദ്ധ വാര്‍ഷിക അല്ലെങ്കില്‍ വാര്‍ഷിക അടിസ്ഥാനത്തില്‍ പ്രീമിയം അടയ്ക്കാം. ഈ പദ്ധതിയില്‍, നാല് വര്‍ഷത്തെ പ്രീമിയം അടച്ചാല്‍ നിക്ഷേപകര്‍ക്ക് വായ്പ എടുക്കാന്‍ സാധിക്കും. മൂന്ന് വര്‍ഷത്തിന് ശേഷം പോളിസി സറണ്ടര്‍ ചെയ്യാനുള്ള ഓപ്ഷനും ലഭ്യമാണ്. പക്ഷേ അഞ്ച് വര്‍ഷത്തിന് മുമ്പ് സറണ്ടര്‍ ചെയ്താല്‍ ബോണസ് ആനുകൂല്യം ലഭ്യമാകില്ല. പദ്ധതിയുടെ കാലയളവില്‍ പോളിസി ഉടമ മരിച്ചാല്‍, നോമിനിക്ക് മുഴുവന്‍ സം അഷ്വേര്‍ഡ് തുകയും ബോണസുകളും ലഭിക്കും.

പോളിസിയുടെ കുറഞ്ഞ സം അഷ്വേര്‍ഡ് തുക 10000 രൂപയാണ്. 10 ലക്ഷം രൂപയാണ് പരമാവധി സംഅഷ്വേര്‍ഡ് തുക. 55 വയസ്, 58 വയസ്, 60 വയസ് എന്നിങ്ങനെയാണ് പ്രീമിയം അടവ് കാലാവധി. മാസത്തിലോ, മൂന്ന് മാസത്തിലൊരിക്കലോ, അര്‍ധ വര്‍ഷത്തിലോ, വര്‍ഷത്തിലോ പ്രീമിയം അടയ്ക്കാവുന്നതാണ്. പോളിസി ഹോള്‍ഡര്‍മാര്‍ക്ക് അവരുടെ പോളിസി 59 വയസ്സ് വരെ എന്‍ഡോവ്‌മെന്റ് അഷ്വറന്‍സ് പോളിസിയായി മാറ്റാം. ഗ്രാമ സുരക്ഷാ യോജനയില്‍ അവസാനമായി 1,000 രൂപയ്ക്ക് വര്‍ഷത്തില്‍ 60 രൂപയാണ് ബോണസ് അനുവദിച്ചത്.

50 രൂപ മാറ്റിവച്ചാല്‍ 35 ലക്ഷം കിട്ടും

പദ്ധതിക്കു കീഴില്‍ ദിവസവും 50 രൂപ നീക്കിവയ്ക്കാന്‍ നിക്ഷേപകന് സാധിച്ചാല്‍ മെച്യൂരിറ്റിയില്‍ 35 ലക്ഷം രൂപയോളം സ്വന്തമാക്കാം. ദിവസവും 50 രൂപ നീക്കവയ്ക്കുമ്പോള്‍ മാസം 1,515 രൂപയുടെ നിക്ഷേപമാണ് സാധ്യമാകുന്നത്. പോളിസി 10 ലക്ഷം രൂപയുടേതാണെങ്കില്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ വ്യക്തിക്ക് 34.60 ലക്ഷം രൂപ റിട്ടേണ്‍ ലഭിക്കും. പദ്ധതിക്കു കീഴില്‍ ഒരു നിക്ഷേപകന് 55 വര്‍ഷത്തേക്ക് 31,60,000 രൂപയും, 58 വര്‍ഷത്തേക്ക് 33,40,000 രൂപയും, 60 വര്‍ഷത്തേക്ക് 34.60 ലക്ഷം രൂപയും മെച്യുരിറ്റി ആനുകൂല്യം ലഭിക്കും. എങ്കിലും ഈ പദ്ധതിയില്‍ ലഭിക്കുന്ന മെച്യൂരിറ്റി തുക സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ബോണസ് നിരക്കിനെ ആശ്രയിച്ചിരിക്കും.

gram suraksha yojana and its details

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആ 787 പേരുടെ ലിസ്റ്റ് മുഖ്യമന്ത്രി പ്രസിദ്ധീകരിക്കണം'; എല്‍ഡിഎഫിന്റെ പേഴ്സണല്‍ സ്റ്റാഫ് നിയമനം പെരുപ്പിച്ചു കാണിക്കുന്നുവെന്ന് പിണറായി

ശബരിമലയെ അപകീര്‍ത്തിപ്പെടുത്തുന്ന മുഴുവന്‍ പോസ്റ്റുകളും നീക്കം ചെയ്യണം; മെറ്റയോട് ഹൈക്കോടതി

താരങ്ങള്‍ക്ക് നിരന്തരം പരിക്ക്, ഫിറ്റനസ് നിലവാരത്തില്‍ ഇടിവ്; ഇന്ത്യന്‍ ടീം ഫിസിയോയുടെ കരാര്‍ അവസാനിപ്പിച്ച് ബിസിസിഐ

''പുതുയുഗം' വാഗ്ദാനം ചെയ്ത യുഡിഎഫ് കേരളത്തെ ഇരുട്ടിലേക്ക് തള്ളിയിട്ടു'

ഇഡിയെ പേടിച്ച് ബിജെപി യില്‍ ചേരാന്‍ സിപിഎം നേതാക്കളെ കിട്ടില്ല; കോണ്‍ഗ്രസ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണം: എം എ ബേബി