വിഡ വിഎക്‌സ്2 x
Business

ഒറ്റ ചാര്‍ജില്‍ 92 കിലോമീറ്റര്‍ ഓടാം, ഹീറോ 'വിഡ വിഎക്‌സ്2' പുറത്തിറങ്ങി

ഹീറോ വിഡ വിഎക്‌സ്2 ന് 2.2 കിലോവാട്ടും 3.4 കിലോവാട്ട് ബാറ്ററി പായ്ക്ക് വേരിയന്റും ലഭിക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കാത്തിരിപ്പിനൊടുവില്‍ ഇന്ത്യയില്‍ 'വിഡ വിഎക്‌സ്2' ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി ഹിറോ മോട്ടോകോര്‍പ്പ്. വിഡ നിരയിലെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് സ്‌കൂട്ടറാണിത്. ഇവിയുടെ സുസ്ഥിരത, മികവ്, പെര്‍ഫോന്‍സ്, മികച്ച യാത്രാനുഭവം, രൂപകല്‍പ്പന തുടങ്ങിയവ സംയോജിപ്പിക്കുന്ന സ്‌കൂട്ടര്‍ പുതുമയേറിയതാണെന്നും വിഡ അവകാശപ്പെടുന്നു. വിഡ വിഎക്‌സ്2 ബാറ്ററി-ആസ്-എ-സര്‍വീസ്(B-aaS) മോഡലിനൊപ്പം ഇന്ത്യന്‍ വിപണിയില്‍ വാഹനത്തിന് രണ്ട് വകഭേദങ്ങളും ലഭ്യമാണ്.

ഹീറോ വിഡ വിഎക്‌സ്2: ഹീറോ വിഡ വിഎക്‌സ്2 ന് 2.2 കിലോവാട്ടും 3.4 കിലോവാട്ട് ബാറ്ററി പായ്ക്ക് വേരിയന്റും ലഭിക്കും. വിഡ വിഎക്‌സ്2 ഗോയ്ക്ക് 92 കിലോമീറ്റര്‍ വരെ റേഞ്ച് ലഭിക്കുന്ന ചെറിയ ബാറ്ററി പായ്ക്ക് ലഭിക്കുന്നു. മറ്റൊരു വകഭേദമായ വിഡ വിഎക്‌സ്2 പ്ലസിന് 3.4 കിലോവാട്ട് പവര്‍ യൂണിറ്റ് ലഭിക്കുന്നു, ഒറ്റ ചാര്‍ജില്‍ 142 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയും.

ഹീറോ വിഡ വിഎക്‌സ്2: സവിശേഷതകള്‍

റിമോട്ട് ഇമ്മൊബിലൈസേഷനും ക്ലൗഡ് കണക്റ്റിവിറ്റിയും അധിക സുരക്ഷയ്ക്കായി വാഗ്ദാനം ചെയ്യുന്ന സ്‌കൂട്ടറാണ് ഹീറോ വിഡ വിഎക്‌സ്2 ഇസ്‌കൂട്ടര്‍. ഹീറോ വിഡ വിഎക്‌സ്2 പ്ലസിന് 4.3 ഇഞ്ച് ടിഎഫ്ടി സ്‌ക്രീനും വിഡ വിഎക്‌സ്2 ഗോയ്ക്ക് 4.3 ഇഞ്ച് എല്‍സിഡി യൂണിറ്റും ലഭിക്കുന്നു. കൂടാതെ, റിയല്‍-ടൈം റൈഡ് സ്റ്റാറ്റിസ്റ്റിക്‌സ്, ടെലിമെട്രി, ഫേംവെയര്‍ ഓവര്‍-ദി-എയര്‍ അപ്ഡേറ്റുകള്‍ക്കായി തടസമില്ലാത്ത സ്മാര്‍ട്ട്ഫോണ്‍ കണക്ടിവിറ്റിയും ലഭിക്കുന്നുണ്ടെന്ന് ബ്രാന്‍ഡ് അവകാശപ്പെടുന്നു. ഈ സവിശേഷതകള്‍ കൂടാതെ, വെറും 60 മിനിറ്റിനുള്ളില്‍ ബാറ്ററി 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന ഫാസ്റ്റ് ചാര്‍ജിംഗ് സൗകര്യവും വിഡ വിഎക്‌സ്2-നുണ്ട്.

ഹീറോ വിഡ വിഎക്‌സ്2: വില

99,490 രൂപയാണ് ഈ പുതിയ സ്‌കൂട്ടറിന്റെ പ്രാരംഭ എക്‌സ്-ഷോറൂം വില. ബാറ്ററി-ആസ്-എ-സര്‍വീസ് (BaaS) സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനും കമ്പനി വിദ വിഎക്‌സ്2നായി അവതരിപ്പിച്ചിട്ടുണ്ട്. ഈ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനിന് കീഴില്‍, ഈ സ്‌കൂട്ടറിന്റെ വില 59,490 രൂപയായി നിശ്ചയിച്ചിട്ടുണ്ട്.

Hero Vida VX2 Launched At Rs 59,490 With 92km Range

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര്‍ ശ്രീലേഖ തിരുവനന്തപുരം മേയര്‍?; ചര്‍ച്ചകള്‍ക്കായി രാജീവ് ചന്ദ്രശേഖര്‍ ഡല്‍ഹിക്ക്

'അവിസ്മരണീയം, ആ സ്‌നേഹത്തിന് നന്ദി'; ഇന്ത്യന്‍ ആരാധകര്‍ക്ക് മെസിയുടെ സന്ദേശം, വിഡിയോ

'പക്വതയോടെ എടുത്ത തീരുമാനം, സ്വകാര്യതയെ മാനിക്കണം'; വിവാഹമോചിതനായെന്ന് നടൻ ഷിജു

'ഇതുപോലെയുള്ള സിനിമകൾ ഞാനധികം ചെയ്തിട്ടില്ല; ഇത് എനിക്ക് വേണ്ടി എഴുതിയ കഥയുമല്ല'

താരന് ഷാംപൂ ഉപയോ​ഗിക്കേണ്ട വിധം, ഈ നാല് കാര്യങ്ങൾ അവ​ഗണിക്കരുത്

SCROLL FOR NEXT