HOME LOAN AI IMAGE
Business

ഭവന വായ്പ എളുപ്പത്തില്‍ അടച്ചുതീര്‍ക്കാം; ഇതാ ഒരു 'സ്മാര്‍ട്ട്' പ്ലാന്‍

സ്വന്തമായി വീട് എന്നത് എല്ലാവരുടെയും സ്വപ്‌നമാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

സ്വന്തമായി വീട് എന്നത് എല്ലാവരുടെയും സ്വപ്‌നമാണ്. ഈ സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ ഭവന വായ്പ എടുക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. ഇത്തരത്തില്‍ ഭവന വായ്പ എടുക്കുന്നവര്‍ 'സ്മാര്‍ട്ട്' ആയി പ്രവര്‍ത്തിച്ചാല്‍ ലോണ്‍ വേഗത്തില്‍ അടച്ചുതീര്‍ക്കാന്‍ കഴിയുമെന്ന് വിദഗ്ധര്‍ പറയുന്നു.

ഉദാഹരണമായി 50 ലക്ഷം രൂപയുടെ വായ്പയാണ് എടുക്കുന്നത് എന്ന് കരുതുക. നിലവിലെ സാഹചര്യത്തില്‍ ഏകദേശം 7.50 ശതമാനമാണ് പലിശയായി വരിക. സാധാരണനിലയില്‍ 20 വര്‍ഷം കൊണ്ടാണ് വായ്പ അടച്ചുതീര്‍ക്കേണ്ടി വരുന്നത്. ഈ പലിശനിരക്ക് അനുസരിച്ച് ഇഎംഐ ആയി ഏകദേശം 40,280 രൂപയാണ് ബാങ്ക് ഈടാക്കുക. തുടക്കത്തില്‍ അടയ്ക്കുന്ന പൈസ മുഴുവന്‍ പലിശയിലേക്കാണ് പോകുക. ഇത്തരത്തില്‍ തിരിച്ചടച്ച് 20 വര്‍ഷം കഴിയുമ്പോള്‍ പലിശ അടക്കം ഏകദേശം ഒരു കോടി രൂപയായിരിക്കും ബാങ്കിന് കൊടുത്തിട്ടുണ്ടാവുക.

ഇതിന് പകരം ഓരോ ഇഎംഐയുടെയും കൂടെ ഇഎംഐയുടെ 10 ശതമാനം കൂടി കൂട്ടിയടച്ചാല്‍ 16 വര്‍ഷം കൊണ്ട് വായ്പ തീര്‍ക്കാന്‍ സാധിക്കുമെന്ന് വിദഗ്ധര്‍ അവകാശപ്പെടുന്നു. അതായത് 40,280 രൂപയുടെ കൂടെ 4000 രൂപ കൂടി ചേര്‍ത്ത് ഏകദേശം 44,280 രൂപയാണ് അടയ്‌ക്കേണ്ടി വരിക. ഇതിന് സാധിക്കാത്തവര്‍ക്ക് എല്ലാവര്‍ഷവും ഒരു ഇഎംഐ അധികമായി അടച്ചും സമാനമായ രീതിയില്‍ നേരത്തെ തന്നെ ലോണ്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. അതായത് ഓരോ വര്‍ഷവും 44,280 രൂപ അധികമായി അടയ്ക്കുക എന്ന് സാരം. ഇങ്ങനെ ചെയ്താലും 16 വര്‍ഷം കൊണ്ട് ഭവനവായ്പ തീര്‍ക്കാന്‍ സാധിക്കുമെന്നും വിദഗ്ധര്‍ പറയുന്നു.

സാധാരണ നിലയില്‍ ഓരോ വര്‍ഷം കഴിയുന്തോറും ശമ്പളത്തില്‍ വര്‍ധന വരാറുണ്ട്. ശമ്പളം കൂടുന്നതിന് അനുസരിച്ച് ലൈഫ് സ്റ്റെലില്‍ മാറ്റം വരുത്താതെ പണം നീക്കിവെയ്ക്കാന്‍ തയ്യാറായാല്‍ ലോണ്‍ എളുപ്പം അടച്ചുതീര്‍ക്കാന്‍ കഴിയുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഓരോ ഇഎംഐയുടെയും കൂടെ ഇഎംഐയുടെ 10 ശതമാനം കൂടി കൂട്ടി അടയ്ക്കുന്നതിനൊപ്പം വര്‍ഷംതോറും ഒരു ഇഎംഐ അധികമായി അടയ്ക്കാന്‍ കൂടി സാധിച്ചാല്‍ ലോണ്‍ തിരിച്ചടവ് 14 വര്‍ഷത്തിനകം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും വിദഗ്ധര്‍ പറയുന്നു.

Home loan repayment can be done easily; Here is a 'smart' plan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അത് വേറൊരു കാര്യം പറഞ്ഞൂന്നാണ് എന്‍റെ ഓര്‍മ'; അവധി വിവാദത്തില്‍ കുഞ്ഞാലിക്കുട്ടി

കണക്കില്ലാതെ പണം അയക്കാനാകില്ല; സൗദിയില്‍ ബാങ്ക് ട്രാന്‍സ്ഫറുകള്‍ക്ക് കടുത്ത നിയന്ത്രണം

ചെലവില്ലാതെ ഹെയർ സ്പാ വീട്ടിൽ ചെയ്യാം; സലൂൺ പോലെ മുടി തിളങ്ങും, ഇതാ ചേരുവകൾ

'ഈ സമൂഹത്തിൽ പൊലീസ് ഇല്ലാതെ എന്തെങ്കിലും നടക്കുമോ ?; അവരില്ലാത്ത ഒരു മണിക്കൂർ സങ്കല്പിക്കാൻ പോലും പറ്റില്ല'

പ്രണയപ്പക; പെണ്‍സുഹൃത്തിനെ കാറില്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു; അതേ വാഹനത്തില്‍ ബോംബ് പൊട്ടിച്ച് യുവാവിന്റെ ആത്മഹത്യ