sip investment പ്രതീകാത്മക ചിത്രം
Business

കളിയല്ല!, എല്ലാ ദിവസവും 200 രൂപ വീതം നീക്കിവെയ്ക്കാമോ?; 12 വര്‍ഷം കൊണ്ട് 20 ലക്ഷം സമ്പാദിക്കാം

ഓഹരി വിപണിയില്‍ അസ്ഥിരത നിലനില്‍ക്കുകയാണ്.

സമകാലിക മലയാളം ഡെസ്ക്

ഹരി വിപണിയില്‍ അസ്ഥിരത നിലനില്‍ക്കുകയാണ്. അതുകൊണ്ട് പുതുതായി നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ ആശയക്കുഴപ്പത്തിലാണ്. ഇപ്പോള്‍ ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുന്നത് റിസ്‌ക് ആകുമോ എന്നതടക്കമുള്ള ചോദ്യങ്ങളാണ് മുഖ്യമായി ഉന്നയിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ദീര്‍ഘകാലം ലക്ഷ്യമിട്ട് മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നത് നല്ലതാണെന്നാണ് ഒരു വിഭാഗം വിപണി വിദഗ്ധര്‍ പറയുന്നത്.അപ്പോഴും കണ്‍ഫ്യൂഷന്‍ തുടരുകയാണ്. മ്യൂച്ചല്‍ ഫണ്ടില്‍ മൊത്തമായി നിക്ഷേപിക്കണോ അതോ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ ആണോ നല്ലത്.

നിക്ഷേപകരെ വ്യത്യസ്ത സമയങ്ങളില്‍ നിക്ഷേപിക്കാന്‍ അനുവദിക്കുന്നതിനാല്‍ വിപണിയിലെ ചാഞ്ചാട്ടം കൈകാര്യം ചെയ്യുന്നതില്‍ എസ്‌ഐപികള്‍ മുന്നിട്ടുനില്‍ക്കുന്നു. അതുവഴി റിസ്‌ക് വൈവിധ്യവല്‍ക്കരണത്തിനുള്ള സാധ്യതയുമുണ്ട്. അസ്ഥിരമായ മാര്‍ക്കറ്റ് ഘട്ടങ്ങളില്‍ ഈ സമീപനം നല്ലതാണെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം. അസ്ഥിരത നിലനില്‍ക്കുന്ന സമയങ്ങളില്‍ നിക്ഷേപകര്‍ അവരുടെ എസ്‌ഐപി തുക ഉയര്‍ത്തുന്നതും ഭാവിയില്‍ ഗുണം ചെയ്യുമെന്നും ഒരു വിഭാഗം വിപണി വിദഗ്ധര്‍ വാദിക്കുന്നുണ്ട്. അച്ചടക്കം പാലിക്കാനും വിപണിയിലെ ഉയര്‍ച്ച താഴ്ചകളില്‍ ആവേശകരമായ എക്‌സിറ്റുകള്‍ തടയാനും എസ്‌ഐപികള്‍ സഹായിക്കുന്നുണ്ട്. എസ്ഐപി നിക്ഷേപം ഗ്യാരണ്ടീഡ് റിട്ടേണ്‍ സ്‌കീം അല്ല. നഷ്ടസാധ്യത ഉള്ള കാര്യവും നിക്ഷേപകര്‍ ഓര്‍ക്കണമെന്നും വിപണി വിദഗ്ധര്‍ പറഞ്ഞു. വിപണിയുടെ ഏറ്റക്കുറച്ചിലുകളും എസ്ഐപി നിക്ഷേപത്തെ സ്വാധീനിക്കും.

ഉദാഹരണത്തിന്, ദിവസവും 200 രൂപ നിക്ഷേപിക്കുകയാണെങ്കില്‍ 12 വര്‍ഷത്തിനുള്ളില്‍ ഏകദേശം 8,90,600 രൂപയായിരിക്കും നിക്ഷേപം. ഇതിന് 12 ശതമാനം വാര്‍ഷികം വരുമാനം ലഭിക്കുമെന്ന് കണക്കാക്കിയാല്‍, ഏകദേശം റിട്ടേണ്‍ 11,31,055 രൂപയായിരിക്കും. കോമ്പൗണ്ടിങ്ങിന്റെ കരുത്തിലാണ് പണം ഇവിടെ ഇരട്ടിയായി വളരുന്നത്.

ലക്ഷ്യം: 20,00,000 രൂപ

പ്രതിദിന നിക്ഷേപം: 200 രൂപ (ഇത് പ്രതിമാസം ഏകദേശം 6,000 രൂപയായിരിക്കും)

പ്രതീക്ഷിക്കുന്ന വാര്‍ഷിക വരുമാനം: പ്രതിവര്‍ഷം 12 ശതമാനം

സമയ കാലയളവ്: 12 വര്‍ഷവും 2 മാസവും

നിക്ഷേപിച്ച തുക: 8,90,600 രൂപ

കണക്കാക്കിയ വരുമാനം: 11,31,055 രൂപ

മൊത്തം ലഭിക്കുക: 20 ലക്ഷം രൂപ

how to earn 20 lakh through sip by investing 200 rupees daily

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാലത്തായി പീഡനക്കേസ്: കെ പത്മരാജനെ അധ്യാപന ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

'പ്രണയനൈരാശ്യമുള്ള ഒരാളുടെ മുഖമാണ് നിങ്ങൾക്ക് എന്ന് പറഞ്ഞു, അന്ന് വീട്ടിൽ പോയി കുറേ നേരം ഞാൻ കണ്ണാടി നോക്കി'; ധനുഷ്

വി എസ് എസ് സി മെഡിക്കൽ നിയമനം; തിരുവനന്തപുരത്തും,ഇടപ്പള്ളിയിലുമായി നിരവധി ഒഴിവുകൾ

സായിപല്ലവിയുടെ ഇഷ്ട സ്നാക്ക്, പ്രോട്ടീന്റെയും നാരുകളുടെ മിക്സ്, പോപ്കോൺ എങ്ങനെ വീട്ടിലുണ്ടാക്കാം

പുതിനയില കഴിച്ചാൽ ശരീര ഭാരം കുറയുമോ? സ്ഥിരമായി കഴിച്ചാൽ എന്തൊക്കെ ​ഗുണങ്ങൾ?

SCROLL FOR NEXT