Nvidia CEO Jensen Huang  file
Business

'എന്റെ ഭാര്യയെ ചതിച്ചു', 'ചൈനീസ് ചാര' വനിതയുമായി ബന്ധം സമ്മതിച്ച് എന്‍വിഡിയ മേധാവി; കണ്ടെത്തിയത് അമേരിക്കന്‍ ഇന്റലിജന്‍സ്

ചൈനീസ് ചാര വനിതയെന്ന് സംശയിക്കുന്ന ബിസിനസ് എക്‌സിക്യൂട്ടീവുമായി തനിക്ക് പ്രണയബന്ധമുണ്ടായിരുന്നുവെന്ന് സമ്മതിച്ച് പ്രമുഖ അമേരിക്കന്‍ ചിപ്പ് ഭീമനായ എന്‍വിഡിയയുടെ സിഇഒ ജെന്‍സണ്‍ ഹുവാങ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂയോര്‍ക്ക്: ചൈനീസ് ചാര വനിതയെന്ന് സംശയിക്കുന്ന ബിസിനസ് എക്‌സിക്യൂട്ടീവുമായി തനിക്ക് പ്രണയബന്ധമുണ്ടായിരുന്നുവെന്ന് സമ്മതിച്ച് പ്രമുഖ അമേരിക്കന്‍ ചിപ്പ് ഭീമനായ എന്‍വിഡിയയുടെ സിഇഒ ജെന്‍സണ്‍ ഹുവാങ്. വിദേശ രഹസ്യാനേഷണ നീക്കം ജെന്‍സണ്‍ ഹുവാങ്ങിനെ ലക്ഷ്യമിട്ടിരുന്നതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് വിഷയത്തില്‍ എന്‍വിഡിയ ബോര്‍ഡ് സ്വതന്ത്ര അന്വേഷണം പ്രഖ്യാപിച്ചതായി ദ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ചൈനീസ് പൗരയായ ആലീസ് ഹുവാങ്ങുമായി ജെന്‍സണ്‍ ഹുവാങ്ങിന് അടുപ്പമുള്ള കാര്യം അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സി ഒക്ടോബറിലാണ് കണ്ടെത്തിയത്. സിംഗപ്പൂര്‍ ആസ്ഥാനമായുള്ള ഡാറ്റാ സെന്റര്‍ കമ്പനിയായ മെഗാസ്പീഡിലെ മുന്‍ എക്‌സിക്യൂട്ടീവായിരുന്നു ആലീസ് ഹുവാങ്. എന്‍വിഡിയയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചിപ്പുകളുടെ പ്രധാന ഉപഭോക്താക്കളില്‍ ഒന്നാണ് മെഗാസ്പീഡ്. അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സിയുടെ കണ്ടെത്തലിന് പിന്നാലെ ജീവനക്കാര്‍ക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തിലാണ് ആലീസ് ഹുവാങ്ങുമായി തനിക്ക് പ്രണയബന്ധമുണ്ടായിരുന്നുവെന്ന കാര്യം ജെന്‍സണ്‍ ഹുവാങ് സമ്മതിച്ചത്.

താന്‍ തന്റെ ഭാര്യയോട് വിശ്വസ്ത പുലര്‍ത്തിയില്ലെന്ന് ജെന്‍സണ്‍ ഹുവാങ് സമ്മതിക്കുകയും കുടുംബത്തോടും സഹപ്രവര്‍ത്തകരോടും ഓഹരിയുടമകളോടും മാപ്പ് ചോദിക്കുകയും ചെയ്തു. 'ഞാന്‍ എന്റെ ഭാര്യയോട് വിശ്വസ്തനായിരുന്നില്ല. എന്റെ പ്രവൃത്തി ഭാര്യയെയും മക്കളെയും വേദനിപ്പിച്ചു. എന്റെ പെരുമാറ്റത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു'- എന്‍വിഡിയയുടെ സഹസ്ഥാപകന്‍ കൂടിയായ 63കാരന്‍ പറഞ്ഞു. വിഷയത്തില്‍ സ്വതന്ത്ര ഡയറക്ടര്‍മാരടങ്ങുന്ന സമിതി അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുമെന്ന് എന്‍വിഡിയ ബോര്‍ഡ് അറിയിച്ചു. പുറത്തുനിന്നുള്ള നിയമ ഉപദേഷ്ടാക്കളുടെ സഹായത്തോടെയായിരിക്കും അന്വേഷണം. ദേശീയ സുരക്ഷയ്‌ക്കോ എന്‍വിഡിയയുടെ രഹസ്യങ്ങള്‍ക്കോ കോട്ടം തട്ടിയതായി വിശ്വസിക്കാന്‍ യാതൊരു കാരണവുമില്ലെന്ന്് ബോര്‍ഡ് വ്യക്തമാക്കി. എങ്കിലും ലഭ്യമായ എല്ലാ വിവരങ്ങളും പരിശോധിക്കുമെന്നും അവര്‍ അറിയിച്ചു.

അന്വേഷണവുമായി സഹകരിക്കാന്‍ ഹുവാങ് സമ്മതിച്ചിട്ടുണ്ട്. അന്വേഷണം നടക്കുന്ന വേളയില്‍ അദ്ദേഹം എന്‍വിഡിയയുടെ നേതൃസ്ഥാനത്ത് തുടരും. അദ്ദേഹത്തിന്റെ നേതൃപാടവത്തില്‍ ബോര്‍ഡിന് പൂര്‍ണ വിശ്വാസമുണ്ടെന്നും കമ്പനി ബോര്‍ഡ് അറിയിച്ചു.

ആലീസ് ഹുവാങ്ങിന് ചൈനീസ് രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ജെന്‍സണ്‍ ഹുവാങ്ങുമായുള്ള ബന്ധം യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയത്. ആലീസ് നേരിട്ട് വിവരങ്ങള്‍ ചൈനയിലേക്ക് കൈമാറിയതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ജെന്‍സണ്‍ ഹുവാങ്ങിനെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ചൈനയുടെ മിനിസ്ട്രി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റി ആലീസിനെ നിയോഗിച്ചതായാണ് യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍.

സിംഗപ്പൂരില്‍ മെഗാസ്പീഡിലെ ഉന്നത ഉദ്യോഗസ്ഥയാകുന്നതിന് മുന്‍പ് ആലീസ് ചൈനയില്‍ ടെലിവിഷന്‍ റിപ്പോര്‍ട്ടറായി ജോലി ചെയ്തിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ മെഗാസ്പീഡ് 480 കോടി ഡോളറിലധികം മൂല്യമുള്ള എന്‍വിഡിയ ചിപ്പുകള്‍ ആണ് വാങ്ങിയതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇത് ചൈനീസ് കമ്പനികള്‍ക്ക് വേണ്ടിയാണെന്നാണ് സംശയം.

'I Was Unfaithful To My Wife': Nvidia's Jensen Huang Admits To Affair With Suspected Chinese Spy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുസ്ലിം ലീഗിനെ ഒഴിവാക്കുന്നു; മുഖ്യമന്ത്രിയുമായി നേരിട്ട് ചര്‍ച്ചയ്ക്ക് സമസ്ത

താക്കോൽ കാണാനില്ല, മുറിയിൽ അപരിചിത ദമ്പതികൾ; ഭോപ്പാലിലെ എംഎൽഎ ഹോസ്റ്റൽ വിവാദത്തിൽ ഉന്നതതല അന്വേഷണം

വാഴക്കുലയ്ക്കുള്ളില്‍ എംഡിഎംഎ കടത്ത്; ബംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാനി പിടിയില്‍

വീണ്ടും അവസരം... റെയിൽവേയിൽ 4651 ഒഴിവുകൾ; ITI മതി, ഇപ്പോൾ അപേക്ഷിക്കാം

ഗ്രാമീണ പോസ്റ്റ് ഓഫീസുകൾ പൂട്ടാനുള്ള നീക്കത്തിനെതിരെ കോഴിക്കോട് വ്യാപക പ്രതിഷേധം