ഫയല്‍ ചിത്രം/ പിടിഐ 
Business

പണം പിന്‍വലിക്കല്‍ അടക്കം ഇടപാടുകളുടെ നിരക്ക് വര്‍ധിപ്പിച്ച് ഐസിഐസിഐ, ഓഗസ്റ്റ് ഒന്നുമുതല്‍ പ്രാബല്യം; അറിയേണ്ടതെല്ലാം 

വിവിധ ഇടപാടുകളുടെ നിരക്ക് പരിഷ്‌കരിച്ച് രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വിവിധ ഇടപാടുകളുടെ നിരക്ക് പരിഷ്‌കരിച്ച് രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക്. ചെക്ക് ബുക്ക്, പണം പിന്‍വലിക്കല്‍ തുടങ്ങി വിവിധ ഇടപാടുകള്‍ക്ക് ഈടാക്കുന്ന പുതുക്കിയ നിരക്ക് ഓഗസ്റ്റ് ഒന്നുമുതല്‍ നിലവില്‍ വരുമെന്ന് ഐസിഐസിഐ ബാങ്ക് അറിയിച്ചു. മാസത്തില്‍ ആദ്യ മൂന്ന് സൗജന്യ ഇടപാടുകള്‍ക്ക് ശേഷം ഇതര ബാങ്കുകളുടെ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുമ്പോള്‍ സേവിങ്‌സ് ബാങ്ക് അക്കൗണ്ടുടമകളില്‍ നിന്ന് ഫീസ് ഈടാക്കും. 

ചെക്ക് ബുക്ക്:

ഓഗസ്റ്റ് ഒന്നുമുതല്‍ അധിക ചെക്ക് ബുക്കിന് നിരക്ക് ഈടാക്കും. ഒരു വര്‍ഷം 25 ലീഫുള്ള ചെക്ക് ബുക്ക് സൗജന്യമാണ്. ചെക്ക് ബുക്ക് അധികമായി വേണ്ടി വന്നാല്‍ നിരക്ക് ചുമത്തും. അധികമായി വേണ്ടി വരുന്ന പത്ത് ലീഫുള്ള ചെക്ക് ബുക്കിന് 20 രൂപയാണ് ഇടപാടുകാരനില്‍ നിന്ന് ഈടാക്കുക.

പണം പിന്‍വലിക്കല്‍:

ഓഗസ്റ്റ് ഒന്നുമുതല്‍ മാസത്തില്‍ ആദ്യത്തെ പണം പിന്‍വലിക്കല്‍ സൗജന്യമാണ്. ഒരു ലക്ഷം രൂപ വരെ ഇത്തരത്തില്‍ പിന്‍വലിക്കാം. തുടര്‍ന്നുള്ള ഓരോ ആയിരം രൂപയുടെ ഇടപാടിനും അഞ്ചു രൂപ വീതം ഈടാക്കും. സ്വന്തം അക്കൗണ്ടുള്ള ശാഖകളിലാണ് ഇത് ബാധകം. ബാങ്കിന്റെ ഇതര ശാഖകളില്‍ പ്രതിദിനം 25000 രൂപ വരെയുള്ള ഇടപാടുകള്‍ സൗജന്യമാണ്. ഈ പരിധി അധികരിച്ചാല്‍ ചാര്‍ജ് ഈടാക്കും.

എടിഎം ഇടപാടുകള്‍:

മെട്രോ നഗരങ്ങളില്‍ ഇതര ബാങ്ക് എടിഎമ്മുകളില്‍ നിന്ന് മാസം മൂന്ന് തവണ വരെ സൗജന്യമായി പണം പിന്‍വലിക്കാം. പരിധി കടന്നാല്‍ ഓരോ ഇടപാടിനും 20 രൂപ വീതം നിരക്ക് ഈടാക്കും. സില്‍വര്‍,ഗോള്‍ഡ് അങ്ങനെ എല്ലാ തരത്തിലുള്ള കാര്‍ഡുടമകള്‍ക്കും ഇത് ബാധകമാണ്. 

സാമ്പത്തികേതര ഇടപാടുകള്‍:

എടിഎമ്മുകളില്‍ നിന്നുള്ള സാമ്പത്തികേതര ഇടപാടുകള്‍ മാസം അഞ്ചുതവണ വരെ സൗജന്യമാണ്. മെട്രോ നഗരങ്ങള്‍ക്ക് വെളിയിലാണ് ഇത് ബാധകം. പരിധി അധികരിച്ചാല്‍ ഒാരോ ഇടപാടിനും 8.50 രൂപ ഈടാക്കും. സില്‍വര്‍,ഗോള്‍ഡ് അങ്ങനെ എല്ലാ തരത്തിലുള്ള കാര്‍ഡുടമകള്‍ക്കും ഇത് ബാധകമാണ്. 

സ്വന്തം ശാഖയില്‍ ഒരു മാസം നാലുതവണ വരെ ഒന്നിച്ചുള്ള നിക്ഷേപം സൗജന്യമായി നടത്താം. പരിധി കടന്നാല്‍ ഓരോ ഇടപാടിനും 150 രൂപ ഈടാക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

പിണറായിയെ രക്ഷിക്കാന്‍ നടത്തിയ പ്രതിരോധം; ഭീകരസംഘം വിമാനത്തില്‍ നടത്തിയ ആക്രമണം നിസാരമല്ല; ഇപി ജയരാജന്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

ട്രംപിന്റേത് പ്രവചനാതീതമായ പെരുമാറ്റം; സമാധാന ചര്‍ച്ചകളില്‍ മനശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തി ഇറാന്‍; പ്രകടമായ മാറ്റമുണ്ടായെന്ന് റിപ്പോര്‍ട്ട്

SCROLL FOR NEXT