ICICI Bank file
Business

ഇനി ഓരോ തവണയും യുപിഐ പിന്‍ നല്‍കേണ്ട!; ഇടപാടുകള്‍ക്ക് ബയോമെട്രിക് ഓതന്റിക്കേഷൻ സേവനവുമായി ഐസിഐസിഐ ബാങ്ക്

യുപിഐ ഇടപാടുകള്‍ക്കായി ബയോമെട്രിക് ഓതന്റിക്കേഷന്‍ സൗകര്യം അവതരിപ്പിച്ച് ഐസിഐസിഐ ബാങ്ക്.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: യുപിഐ ഇടപാടുകള്‍ക്കായി ബയോമെട്രിക് ഓതന്റിക്കേഷന്‍ സൗകര്യം അവതരിപ്പിച്ച് ഐസിഐസിഐ ബാങ്ക്. തങ്ങളുടെ മൊബൈല്‍ ബാങ്കിങ് ആപ്പായ ഐമൊബൈലിലാണ്(iMobile) ബാങ്ക് പുതിയ സേവനം തുടങ്ങിയത്. ഇനി മുതല്‍ ഓരോ തവണയും യുപിഐ പിന്‍ (UPI PIN) നല്‍കുന്നതിന് പകരം വിരലടയാളം അല്ലെങ്കില്‍ ഫെയ്സ് റെക്കഗ്‌നിഷന്‍ എന്നിവ ഉപയോഗിച്ച് ഇടപാട് നടത്താന്‍ കഴിയുന്ന തരത്തിലാണ് പുതിയ സംവിധാനം.

5,000 രൂപ വരെയുള്ള യുപിഐ ഇടപാടുകള്‍ക്കാണ് ഈ സൗകര്യം ഉപയോഗിക്കാന്‍ സാധിക്കുക. ഇതിന് മുകളിലുള്ള തുകയ്ക്ക് നിലവിലുള്ള യുപിഐ പിന്‍ തന്നെ നല്‍കേണ്ടി വരും. പൊതുസ്ഥലങ്ങളില്‍ പിന്‍ നമ്പര്‍ ടൈപ്പ് ചെയ്യുമ്പോള്‍ മറ്റുള്ളവര്‍ ശ്രദ്ധിക്കാനുള്ള സാധ്യത ഒഴിവാക്കാനും ഇടപാടുകള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം ഉറപ്പാക്കാനുമാണ് പുതിയ മാറ്റം.

ആന്‍ഡ്രോയിഡ് ഫോണുകളിലും ഐഫോണുകളിലും പരിഷ്‌കരിച്ച ഐമൊബൈല്‍ ആപ്പില്‍ ഈ സേവനം ലഭ്യമാണ്. മറ്റൊരാള്‍ക്ക് പണം അയയ്ക്കല്‍, ഷോപ്പ് പേയ്മെന്റുകള്‍ക്കായി ക്യുആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്യല്‍ തുടങ്ങിയ സാഹചര്യങ്ങളില്‍ പുതിയ പരിഷ്‌കാരം കൂടുതല്‍ സുരക്ഷ ഉറപ്പാക്കുമെന്നാണ് കരുതുന്നത്.

ബയോമെട്രിക് പേയ്മെന്റ് എങ്ങനെ സജീവമാക്കാം?

ഐമൊബൈല്‍ ആപ്പില്‍ ലോഗിന്‍ ചെയ്യുക.

UPI Payments എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക.

UPI Settings-ല്‍ പോയി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ട് സെലക്ട് ചെയ്യുക.

Use biometric for payments എന്നതില്‍ ടാപ്പ് ചെയ്യുക

Proceed നല്‍കിയ ശേഷം സ്ഥിരീകരണത്തിനായി ഒരിക്കല്‍ കൂടി യുപിഐ പിന്‍ നല്‍കുക.

ഫോണിലെ ഫിംഗര്‍പ്രിന്റ് അല്ലെങ്കില്‍ ഫെയ്സ് ഓതന്റിക്കേഷന്‍ പൂര്‍ത്തിയാക്കുക.

ഉപഭോക്താക്കളുടെ സൗകര്യവും സുരക്ഷയും മുന്‍നിര്‍ത്തിയാണ് ഈ പുതിയ ഫീച്ചര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ബാങ്ക് അറിയിച്ചു. താല്‍പ്പര്യമുള്ളവര്‍ക്ക് പിന്‍ ഉപയോഗിച്ചോ ബയോമെട്രിക് രീതിയിലോ പണമടയ്ക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കുമെന്നും ബാങ്ക് വ്യക്തമാക്കി.

ICICI Bank Launches Biometric Authentication For UPI Payments On iMobile

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോക്രോച്ച് ജനത പാര്‍ട്ടി സ്ഥാപകന് നേരെ ആക്രമണം; നിരവധി തവണ മുഖത്തടിച്ചു- വിഡിയോ

8,000 mAh ബാറ്ററി, 200എംപി കാമറ; ഐക്യൂഒഒ 15ടി ഉടന്‍ ഇന്ത്യന്‍ വിപണിയില്‍, ഫീച്ചറുകള്‍

ഗുരുവായൂരില്‍ സ്വര്‍ണ പ്രഭയില്‍ തിളങ്ങി നവീകരിച്ച ദീപസ്തംഭം; ആഭ്യന്തര മന്ത്രിക്ക് വെണ്ണ കൊണ്ട് തുലാഭാരം

ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം, മരിച്ചത് യുവാവ്; കണ്ണൂരില്‍ രണ്ടുപേര്‍ ചികിത്സയില്‍

നിപയ്ക്ക് പുറമെ മലേറിയയും, കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളിക്ക് രോഗം സ്ഥിരീകരിച്ചു

SCROLL FOR NEXT