പ്രതീകാത്മക ചിത്രം 
Business

മൊബൈല്‍ ഫോണുകളുടെ ഐഎംഇഐ നമ്പര്‍ രജിസ്റ്റര്‍ ചെയ്യണം; നിര്‍ബന്ധമാക്കി കേന്ദ്രം

വില്‍പ്പനയ്ക്കല്ലാതെ ടെസ്റ്റിങ്, റിസര്‍ച്ച് എന്നിവയ്ക്കായി രാജ്യത്തേക്ക് എത്തിക്കുന്ന മൊബൈലുകളായാലും ഐഎംഇഐ നമ്പര്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വില്‍പ്പനയ്ക്ക് മുന്‍പ് മൊബൈല്‍ ഫോണുകളുടെ ഐഎംഇഐ നമ്പര്‍ രജിസ്റ്റര്‍ ചെയ്യണം എന്ന വ്യവസ്ഥ നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. അടുത്ത വര്‍ഷം ജനുവരി ഒന്ന് മുതല്‍ ഇത് നടപ്പിലാക്കും. ഇതോടെ രാജ്യത്ത് വില്‍ക്കുന്ന എല്ലാ മൊബൈല്‍ ഫോണുകളുടേയും ഐഎംഇഐ നമ്പര്‍ വില്‍പ്പനയ്ക്ക് മുന്‍പ് തന്നെ രജിസ്റ്റര്‍ ചെയ്യണം. 

സെപ്റ്റംബര്‍ 26ന് ഇത് സംബന്ധിച്ച വിജ്ഞാപനം ഇറങ്ങും. ഇന്ത്യയില്‍ നിര്‍മിച്ചതോ ഇറക്കുമതി ചെയ്തതോ ആയ എല്ലാ മൊബൈല്‍ ഫോണുകള്‍ക്കും വ്യവസ്ഥ ബാധകമാണ്. വില്‍പ്പനയ്ക്കല്ലാതെ ടെസ്റ്റിങ്, റിസര്‍ച്ച് എന്നിവയ്ക്കായി രാജ്യത്തേക്ക് എത്തിക്കുന്ന മൊബൈലുകളായാലും ഐഎംഇഐ നമ്പര്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. 

സര്‍ട്ടിഫിക്കറ്റുകള്‍ ഇന്ത്യന്‍ കൗണ്ടര്‍ഫീറ്റഡ് ഡിവൈസ് റെസ്ട്രിക്ഷന്‍ പോര്‍ട്ടലില്‍ നിന്ന് നേടണം

വില്‍പ്പനയ്ക്ക് മുന്‍പ് ഐഎംഇഐ നമ്പറിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ ഇന്ത്യന്‍ കൗണ്ടര്‍ഫീറ്റഡ് ഡിവൈസ് റെസ്ട്രിക്ഷന്‍ പോര്‍ട്ടലില്‍ നിന്ന് നേടണം. മൊബൈല്‍ ഫോണുകളുടെ യുണീക് ഐഡിയാണ് 15 അക്ക ഐഎംഇഐ നമ്പര്‍. ഫോണ്‍ നഷ്ടപ്പെട്ടാല്‍ കണ്ടെത്താന്‍ ഉള്‍പ്പെടെ ഇത് തുണയ്ക്കും. എന്നാല്‍ ഒരേ ഐഎംഇഐ നമ്പറുള്ള ഒന്നിലധികം ഉപകരണങ്ങള്‍ വരുന്നത് ഇതുമായി ബന്ധപ്പെട്ട് വരുന്ന അന്വേഷണങ്ങളെ പോലും ബാധിക്കും എന്ന് ചൂണ്ടിക്കാണിച്ചാണ് പുതിയ മാറ്റം. 

രണ്ട് സിമ്മുകള്‍ ഉള്ള ഫോണിന് രണ്ട് ഇഎംഇഐ നമ്പറുകള്‍ ഉണ്ടാവും. ഓരോ സിമ്മിനും ഒന്ന് വീതം. മൊബൈല്‍ നഷ്ടപ്പെടുന്ന സാഹചര്യങ്ങളില്‍ ഉള്‍പ്പെടെ ഐഎംഇഐ നമ്പറിലൂടെ നെറ്റ്‌വര്‍ക്ക് പ്രൊവൈഡര്‍ക്ക് ഡിവൈസ് ട്രാക്ക് ചെയ്യാന്‍ സാഘിക്കും.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'