6.8 ശതമാനത്തില്‍ നിന്ന് ഏഴു ശതമാനമാക്കിയാണ് ഉയര്‍ത്തിയത് പ്രതീകാത്മക ചിത്രം
Business

ഗ്രാമീണമേഖലയില്‍ ഉപഭോഗം വര്‍ധിച്ചു; ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം പുതുക്കി രാജ്യാന്തര നാണ്യനിധി, ഏഴുശതമാനം വളര്‍ച്ച

നടപ്പുസാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം പുതുക്കി രാജ്യാന്തര നാണ്യനിധി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നടപ്പുസാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം പുതുക്കി രാജ്യാന്തര നാണ്യനിധി. 6.8 ശതമാനത്തില്‍ നിന്ന് ഏഴു ശതമാനമാക്കിയാണ് ഉയര്‍ത്തിയത്.

ഗ്രാമീണ മേഖലയില്‍ ഉപഭോഗം കൂടിയത് അടക്കമുള്ള ഘടകങ്ങളാണ് വളര്‍ച്ചാ അനുമാനം പുതുക്കാന്‍ പ്രേരണയായത് എന്ന് രാജ്യാന്തര നാണ്യനിധിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2026 സാമ്പത്തികവര്‍ഷത്തെ വളര്‍ച്ചാ അനുമാനത്തില്‍ മാറ്റമില്ല. 6.5 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ജൂണില്‍ റിസര്‍വ് ബാങ്കും ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം പുതുക്കിയിട്ടുണ്ട്. ഏഴുശതമാനത്തില്‍ നിന്ന് 7.2 ശതമാനമായാണ് ഉയര്‍ത്തിയത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇന്ത്യ ഏഴുശതമാനത്തിലധികം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 2024 സാമ്പത്തികവര്‍ഷം മാത്രം 8.2 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

മെസിയുടെ '200ാം' അന്താരാഷ്ട്ര മത്സരം; 'കനക കിരീടം' നിലനിർത്താൻ അർജന്റീന; ലോകകപ്പിലെ ആദ്യ പോരിന് നാളെ ഇറങ്ങും

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'എന്നെ വിടൂ, കരഞ്ഞുപറഞ്ഞ് 24-കാരി'; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ പീഡിപ്പിച്ചു; ഭീഷണിപ്പെടുത്തി നിർബന്ധിത മതപരിവർത്തനം; 2 പേർ പിടിയിൽ

മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നാളെ രണ്ട് ജില്ലകളില്‍ മുന്നറിയിപ്പ്

SCROLL FOR NEXT