ആദായനികുതി വകുപ്പ് തീരുമാനിച്ചു പ്രതീകാത്മക ചിത്രം
Business

ഐടിആര്‍ - 3 ഓണ്‍ലൈനായി ഫയല്‍ ചെയ്യാമെന്ന് ആദായനികുതി വകുപ്പ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ആദായനികുതി റിട്ടേണ്‍ (ഐടിആര്‍) ഫോം നമ്പര്‍ 3 (ഐടിആര്‍3) ഓണ്‍ലൈനായി ഫയല്‍ ചെയ്യാന്‍ സൗകര്യമൊരുക്കിയതായി ആദായനികുതി വകുപ്പ്. ബിസിനസ് വരുമാനം, ഷെയര്‍ ട്രേഡിങ്ങില്‍ നിന്നുള്ള വരുമാനം അല്ലെങ്കില്‍ ലിസ്റ്റ് ചെയ്യാത്ത ഷെയറുകളില്‍ നിക്ഷേപം നടത്തുന്ന നികുതിദായകര്‍ക്ക് ഐടിആര്‍-3 ഇ-ഫയലിങ് ഐടിആര്‍ പോര്‍ട്ടല്‍ വഴി ഫയല്‍ ചെയ്യാം.

ബിസിനസ്സോ തൊഴിലോ ഉള്ള വ്യക്തിയോ ഹിന്ദു അവിഭക്ത കുടുംബമോ ഐടിആര്‍-3 ഉപയോഗിക്കണം. സാമ്പത്തിക വര്‍ഷത്തില്‍ ഏത് സമയത്തും ലിസ്റ്റ് ചെയ്യാത്ത ഇക്വിറ്റി ഷെയറുകളില്‍ നിക്ഷേപിച്ച കമ്പനി ഡയറക്ടര്‍മാര്‍, മറ്റ് സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനം, പങ്കാളിയുടെ വരുമാനം, ശമ്പളം അല്ലെങ്കില്‍ പെന്‍ഷന്‍ വരുമാനം, വീട്ടു സ്വത്ത് വരുമാനം എന്നിങ്ങനെ വരുമാനമുള്ളവര്‍ ഈ ഐടിആര്‍ ഫോം ഉപയോഗിക്കാം.

ബിസിനസ്സില്‍ നിന്നോ പ്രൊഫഷനില്‍ നിന്നോ വരുമാനമുള്ളവരാണ് ഐടിആര്‍-3 ഫയല്‍ ചെയ്യുന്നത്. ഇതില്‍ വിദേശ ആസ്തികള്‍ അല്ലെങ്കില്‍ ഓഹരി വ്യാപാരം പോലുള്ള സങ്കീര്‍ണ്ണമായ വിവരങ്ങള്‍ ഉള്‍പ്പെടാം. ഫോം ഐടിആര്‍-1 (സഹജ്), ഐടിആര്‍-2, അല്ലെങ്കില്‍ ഐടിആര്‍-4 (സുഗം) ഫയല്‍ ചെയ്യാന്‍ അര്‍ഹതയില്ലാത്തവരാണ് ഐടിആര്‍-3 ഉപയോഗിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

" സർവശക്തനായ അല്ലാഹു"വിനെ ഒഴിവാക്കി ലീഗ്, സത്യപ്രതിജ്ഞ ദൈവനാമത്തിൽ; സംഘപരിവാർ ഭയമോ രാഷ്ട്രീയ തന്ത്രമോ?

കുരുന്നുകളുടെ സുരക്ഷ; പൊലീസ് ക്ലിയറന്‍സ്, യൂണിഫോം, സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് എംവിഡി നിര്‍ദേശങ്ങള്‍

ലോറിയിടിച്ച് ബൈക്ക് യാത്രക്കാരനായ മെക്കാനിക്ക് മരിച്ചു

രാജ്യം കാക്കുന്നവരുടെ നിശബ്ദ പോരാട്ടത്തിൻ്റെ കഥ; ജയസൂര്യയുടെ 'ഓപ്പറേഷൻ ത്രാൾ' ആരംഭിച്ചു

'മല എലിയെ പ്രസവിച്ച പോലെ'; ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധനയെ പരിഹസിച്ച് കെ എന്‍ ബാലഗോപാല്‍

SCROLL FOR NEXT