Representational Image 
Business

പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അടുത്ത വര്‍ഷം മുതല്‍; 10, 20 രൂപാ നോട്ടുകള്‍ പുറത്തിറക്കാന്‍ ആര്‍ബിഐ ഒരുങ്ങുന്നു

ട്രയലുകള്‍ വിജയകരമായാല്‍ 2027ല്‍ തന്നെ പ്ലാസ്റ്റിക് നോട്ടുകളുടെ പൂര്‍ണതോതിലുള്ള അച്ചടിയും വിതരണവും ആരംഭിച്ചേക്കും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ന്യൂഡല്‍ഹി: ഇന്ത്യയില്‍ പ്ലാസ്റ്റിക് അഥവാ പോളിമര്‍ കറന്‍സി നോട്ടുകള്‍ അവതരിപ്പിക്കാനുള്ള ഒരുക്കങ്ങളുമായി റിസര്‍വ് ബാങ്ക്. ഇതിന്റെ ആദ്യ ഘട്ടമെന്ന നിലയില്‍ അടുത്ത വര്‍ഷം മുതല്‍ 10 രൂപ, 20 രൂപ നോട്ടുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഫീല്‍ഡ് ട്രയലുകള്‍ വിജയകരമായാല്‍ 2027ല്‍ തന്നെ പ്ലാസ്റ്റിക് നോട്ടുകളുടെ പൂര്‍ണതോതിലുള്ള അച്ചടിയും വിതരണവും ആരംഭിച്ചേക്കും.

പോളിമര്‍ നോട്ടുകള്‍ അച്ചടിക്കുന്നതിന് ആവശ്യമായ പ്രത്യേക ഷീറ്റുകള്‍ വിതരണം ചെയ്യുന്നതിനായി ആര്‍ബിഐയുടെ കറന്‍സി അച്ചടി വിഭാഗമായ റിസര്‍വ് ബാങ്ക് നോട്ട് മുദ്രണ്‍ പ്രൈവറ്റ് ലിമിറ്റഡ് ആഗോള തലത്തില്‍ താത്പര്യപത്രം ക്ഷണിച്ചുകഴിഞ്ഞു. കറന്‍സി നോട്ടുകള്‍ക്കായി വിപുലമായ സുരക്ഷാ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒപാസിഫൈഡ് പോളിമര്‍ ഷീറ്റുകള്‍ നല്‍കാന്‍ ശേഷിയുള്ള ആഗോള നിര്‍മാതാക്കള്‍ക്കാണ് ടെന്‍ഡറില്‍ പങ്കെടുക്കാന്‍ അവസരം.

ആദ്യ ഘട്ടത്തില്‍ ഓരോ മൂല്യത്തിലുമുള്ള നോട്ടുകള്‍ക്കായി 34,000 റീമുകള്‍ വീതം ആകെ 68,000 റീം (ഒരു റീമില്‍ 500 ഷീറ്റുകള്‍) ബിഒപിപി അടിസ്ഥാനമാക്കിയുള്ള പോളിമര്‍ ഷീറ്റുകളാണ് ആര്‍ബിഐ വാങ്ങാന്‍ ഉദ്ദേശിക്കുന്നത്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സുതാര്യമായ വിന്‍ഡോയില്‍ പോര്‍ട്രെയ്റ്റ് (ചിത്രം), മെറ്റാലിക് അക്കങ്ങള്‍, മാഗ്‌നറ്റിക് ത്രെഡ്, ഷാഡോ ഇമേജ് എന്നിവയടക്കമുള്ള ആധുനിക സാങ്കേതികവിദ്യകള്‍ ഈ പ്ലാസ്റ്റിക് നോട്ടുകളില്‍ ഉണ്ടായിരിക്കും. ടെന്‍ഡര്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 18 ആണ്.

എന്തുകൊണ്ട് പ്ലാസ്റ്റിക് നോട്ടുകള്‍?

നിലവിലുള്ള പേപ്പര്‍ നോട്ടുകളേക്കാള്‍ കൂടുതല്‍ ഈടുനില്‍ക്കുന്നവയാണ് പോളിമര്‍ നോട്ടുകള്‍. ഇവ എളുപ്പത്തില്‍ കീറിപ്പോകില്ല, വെള്ളം നനഞ്ഞാല്‍ നശിക്കില്ല, മാത്രമല്ല കള്ളനോട്ടുകള്‍ നിര്‍മിക്കുന്നത് തടയാന്‍ അത്യാധുനിക സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാനും പ്ലാസ്റ്റിക് നോട്ടുകള്‍ക്ക് സാധിക്കും. ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ കറന്‍സി അച്ചടി ചെലവ് കുറയ്ക്കാനും പരിസ്ഥിതി ആഘാതം ലഘൂകരിക്കാനും സഹായിക്കും.

1988ല്‍ ഓസ്ട്രേലിയയാണ് ലോകത്താദ്യമായി പോളിമര്‍ നോട്ടുകള്‍ അവതരിപ്പിച്ചത്. നിലവില്‍ യുകെ, കാനഡ, ന്യൂസിലന്‍ഡ് ഉള്‍പ്പെടെ അമ്പതിലധികം രാജ്യങ്ങളില്‍ പ്ലാസ്റ്റിക് കറന്‍സികള്‍ ഉപയോഗത്തിലുണ്ട്. പൈലറ്റ് പ്രോജക്റ്റ് വിജയകരമായാല്‍ മറ്റ് വലിയ മൂല്യങ്ങളുള്ള ഇന്ത്യന്‍ നോട്ടുകളും പോളിമറിലേക്ക് മാറ്റാനാണ് ആര്‍ബിഐയുടെ ആലോചന.

India may get Rs 10 and 20 plastic currency notes from next year

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വയനാട്ടില്‍ വീണ്ടും ഷിഗെല്ല; എന്‍ജീനിയറിങ് കോളജ് വിദ്യാര്‍ഥി ചികിത്സയില്‍, നാല് പേര്‍ക്ക് രോഗലക്ഷണം

'ശത്രു സൈന്യത്തെ എന്നവണ്ണം വിദ്യാര്‍ഥികളെ നേരിടുന്നു, ഡല്‍ഹിയില്‍ ജനാധിപത്യം ചവിട്ടിമെതിക്കപ്പെട്ടു'

'അവര്‍ക്ക് ഈ പ്രതിഷേധം കണ്ട് പേടിയായി, എനിക്കും കൂടി ലാത്തിച്ചാര്‍ജ് കിട്ടിയേനെ'; സിജെപി സമരവേദിയില്‍ രഞ്ജിനി ഹരിദാസ്

തീര്‍ഥാടകര്‍ക്ക് ആശ്വാസം; ഒരു വര്‍ഷ കാലാവധി, മള്‍ട്ടിപ്പിള്‍ എന്‍ട്രി ഉംറ വിസകള്‍ അനുവദിച്ച് സൗദി അറേബ്യ

'കിട്ടുന്ന വിമാനത്തില്‍ ഉടന്‍ നാട്ടിലേക്ക് മടങ്ങണം'; ഇറാനിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് നിര്‍ദേശം