ബാങ്ക് എഫ്ഡിയേക്കാള്‍ കൂടുതല്‍ പലിശ; ആര്‍ബിഐ ഫ്ലോട്ടിങ് റേറ്റ് സേവിങ്സ് ബോണ്ടുകളെ അറിയാം

ഇതിനായി ഡീമാറ്റ് അക്കൗണ്ട് ആവശ്യമില്ല.
RBI floating rate savings bonds offer higher interest rates than bank FDs
റിസര്‍വ് ബാങ്ക്ഫയല്‍ ചിത്രം
Edited By:
Updated on
1 min read

ന്യൂഡല്‍ഹി: ബാങ്ക് എഫ്ഡിയേക്കാള്‍ കൂടുതല്‍ പലിശ നല്‍കുന്ന റിസര്‍വ് ബാങ്കിന്റെ ഫ്ലോട്ടിങ് റേറ്റ് സേവിങ്സ് ബോണ്ടുകളെ അറിയാം. 2026 ജൂലൈ 1 മുതല്‍ ഡിസംബര്‍ 31 വരെയുള്ള ആറുമാസത്തെ കാലയളവിലേക്ക് 8.05 ശതമാനമാണ് ആര്‍ബിഐ ഇതിന്റെ പലിശ നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഫ്ലോട്ടിങ് റേറ്റ് സേവിങ്സ് ബോണ്ടുകള്‍ ഓണ്‍ലൈനായി ആര്‍ബിഐ റീട്ടെയില്‍ ഡയറക്ട് പോര്‍ട്ടല്‍ വഴിയോ, അല്ലെങ്കില്‍ തെരഞ്ഞെടുത്ത പൊതുമേഖലാ ബാങ്കുകള്‍, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, സ്റ്റോക്ക് ഹോള്‍ഡിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ എന്നിവ വഴി ഓഫ്ലൈനായോ വാങ്ങാവുന്നതാണ്. ഇതിനായി ഡീമാറ്റ് അക്കൗണ്ട് ആവശ്യമില്ല.

RBI floating rate savings bonds offer higher interest rates than bank FDs
ഗള്‍ഫ് മലയാളികള്‍ വഴി ആര്‍ബിഐ നിക്ഷേപ പദ്ധതിയില്‍ എത്തിയത് കോടികള്‍, സംസ്ഥാനത്തെ ആകെ എന്‍ആര്‍ഐ നിക്ഷേപം 3.24 ലക്ഷം കോടി

നിക്ഷേപങ്ങള്‍ ആര്‍ബിഐയുടെ സ്വന്തം ബോണ്ട് ലെഡ്ജര്‍ അക്കൗണ്ടിലാണ് സൂക്ഷിക്കുക. വ്യക്തിഗതമായോ സംയുക്തമായോ അല്ലെങ്കില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് വേണ്ടിയോ ബോണ്ടില്‍ നിക്ഷേപിക്കാവുന്നതാണ്. കുറഞ്ഞ നിക്ഷേപ തുക 1,000 രൂപയാണ്. പരമാവധി എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാം.

നിലവിലെ 8.05 ശതമാനം പലിശ നിരക്ക് പ്രമുഖ പൊതുമേഖലാ ബാങ്കുകളുടെ ഫിക്സഡ് ഡെപ്പോസിറ്റ് (എഫ്ഡി) പലിശ നിരക്കുകളേക്കാള്‍ വളരെ ആകര്‍ഷകമാണ്. അതേസമയം ആര്‍ബിഐയുടെ ഈ ബോണ്ട് പദ്ധതിക്ക് 7 വര്‍ഷത്തെ ലോക്ക്-ഇന്‍ കാലാവധിയുണ്ട്. 60 വയസ്സിന് മുകളില്‍ പ്രായമായിട്ടുള്ള നിക്ഷേപകര്‍ക്ക് മാത്രമേ നിശ്ചിത പിഴയോടെ നിര്‍ദിഷ്ട കാലാവധിക്ക് മുന്‍പ് ഫ്ലോട്ടിങ് റേറ്റ് സേവിങ്സ് ബോണ്ടില്‍ നിന്നും പണം പിന്‍വലിക്കാനാകൂ.

RBI floating rate savings bonds offer higher interest rates than bank FDs
കുവൈത്തിന് നേരെ ഡ്രോണ്‍ ആക്രമണങ്ങള്‍; വ്യോമപാത അടച്ചു; വിമാന സര്‍വീസുകള്‍ പുനഃക്രമീകരിച്ചു
RBI floating rate savings bonds offer higher interest rates than bank FDs
യുഎഇയിലെ പ്രവാസികള്‍ക്ക് നേട്ടം; അബുദാബിയിലെ വാടകയില്‍ പുതിയ മാറ്റം
Summary

RBI floating rate savings bonds offer higher interest rates than bank FDs

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com