ചിത്രം: പിടിഐ 
Business

ഓഹരി വിപണിയില്‍ ഉണര്‍വ്, വ്യാപാരം ഗ്രീന്‍ സോണില്‍

ഇന്നലെ ഒറ്റ ദിവസം കൊണ്ട് സെന്‍കെസ്‌ക് 4.7 ശതമാനാണ് ഇടിഞ്ഞത്

Author : സമകാലിക മലയാളം ഡെസ്ക്


മുംബൈ: യുക്രൈനില്‍ റഷ്യ ആക്രമണം നടത്തിയതിനു പിന്നാലെ തകര്‍ന്നടിഞ്ഞ ഓഹരി വിപണിയില്‍ ഉണര്‍വ്. ഇന്നു രാവിലെ വ്യാപാരം തുടങ്ങിയപ്പോള്‍ സെന്‍സെക്‌സും നിഫ്റ്റിയും ഗ്രീന്‍ സോണിലാണ്. സെന്‍സെക്‌സ് ആയിരം പോയിന്റിലേറെയും നിഫ്റ്റി നാനൂറു പോയിന്റോളവും ഉയര്‍ന്നു. 

ഇന്നലെ ഒറ്റ ദിവസം കൊണ്ട് സെന്‍കെസ്‌ക് 4.7 ശതമാനാണ് ഇടിഞ്ഞത്. 2702 പോയിന്റ് കുറവിലാണ് വ്യാപാരം ക്ലോസ് ചെയ്തത്. നിഫ്റ്റി താഴ്ന്നത് 4.8 ശതമാനം. 

സ്വര്‍ണ വില താഴ്ന്നു

ഓഹരി വിപണി താളം വീണ്ടെടുത്തതോടെ കുതിച്ചുയര്‍ന്ന സ്വര്‍ണ വിലയില്‍ ഇടിവ്. ഇന്ന് പവന് 320 രൂപ കുറഞ്ഞ് 37,480 ല്‍ എത്തി. ഗ്രാം വില 40 രൂപ താഴ്ന്ന് 4685 ആയി.

ഇന്നലെ യുദ്ധം തുടങ്ങിയതിനു പിന്നാലെ സ്വര്‍ണ വില കുതിച്ചുകയറിയിരുന്നു. രണ്ടു തവണയായി ആയിരം രൂപയാണ്  പവന് കൂടിയത്. രാവിലെ 680 രൂപ കൂടിയ പവന്‍ വില ഉച്ചയോടെ 320 രൂപ വീണ്ടും കൂടി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.

കുരുതിക്കളമായി യുക്രൈന്‍

റഷ്യന്‍ ആക്രമണത്തില്‍ ആദ്യം ദിനം 137 പേര്‍ കൊല്ലപ്പെട്ടതായി യുക്രൈന്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍. യുദ്ധത്തില്‍ യുക്രൈന്‍ ഒറ്റപ്പെട്ടതായി പ്രസിഡന്റ് വളോഡിമിര്‍ സെലന്‍സ്‌കി പറഞ്ഞു. രാജ്യം ഒറ്റയ്ക്കാണ് പൊരുതുന്നത്. തന്നെ ഇല്ലാതാക്കുകയാണ് റഷ്യയുടെ ലക്ഷ്യം. ഇതിനായി പ്രത്യേക സംഘങ്ങള്‍ കീവിലെത്തിയതായും സെലന്‍സ്‌കി പറഞ്ഞു.

യുദ്ധക്കെടുതി ഭയന്ന് പുരുഷന്മാര്‍ രാജ്യം വിടുന്നത് യുക്രൈന്‍ ഭരണകൂടം വിലക്കി. 18 നും 60 നും ഇടയില്‍ പ്രായമുള്ളവര്‍ രാജ്യം വിടരുതെന്നാണ് നിര്‍ദേശം. റഷ്യക്കെതിരെ പോരാടാന്‍ ജനങ്ങള്‍ക്ക് ആയുധം നല്‍കാനുള്ള ഉത്തരവ് യുക്രൈന്‍ സര്‍ക്കാര്‍ പുറത്തിറക്കി. തലസ്ഥാന നഗരമായ കീവില്‍ സൈനിക വിന്യാസം റഷ്യ വര്‍ധിപ്പിച്ചിട്ടുണ്ട്. ആശുപത്രികള്‍ക്ക് നേരെയും റഷ്യന്‍ സൈന്യം ആക്രമണം നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21