ഫയല്‍ ചിത്രം 
Business

എസി യാത്രക്കാര്‍ക്ക് പുതപ്പും വിരിയും, ട്രെയിനിനകത്ത് കാറ്ററിംഗ് സര്‍വീസ്; പുനരാരംഭിക്കാന്‍ ഒരുങ്ങി റെയില്‍വേ, അടുത്തയാഴ്ച  യോഗം

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ട്രെയിന്‍ യാത്രയില്‍ നിര്‍ത്തിവെച്ച കാറ്ററിംഗ് സര്‍വീസും മറ്റു സേവനങ്ങളും പുനരാരംഭിക്കാന്‍ ഐആര്‍സിടിസി ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ട്രെയിന്‍ യാത്രയില്‍ നിര്‍ത്തിവെച്ച കാറ്ററിംഗ് സര്‍വീസും മറ്റു സേവനങ്ങളും പുനരാരംഭിക്കാന്‍ ഐആര്‍സിടിസി ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. കോവിഡ് വ്യാപനത്തിന്റെ തുടക്കത്തിലാണ് ഈ സേവനങ്ങള്‍ ഐആര്‍സിടിസി നിര്‍ത്തിവെച്ചത്.

യാത്രക്കാര്‍ക്കുള്ള സേവനങ്ങള്‍ പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അടുത്തയാഴ്ച ഉന്നതതലയോഗം വിളിക്കുമെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു. ട്രെയിനിനകത്തെ കാറ്ററിംഗ് സര്‍വീസ്, എസി യാത്രക്കാര്‍ക്ക് കിടക്കവിരിയും പുതപ്പും നല്‍കല്‍ തുടങ്ങി കോവിഡ് വ്യാപനത്തിന് മുന്‍പ് യാത്രക്കാര്‍ക്കായി നല്‍കി വന്നിരുന്ന സേവനങ്ങള്‍ പൂര്‍ണമായി പുനരാരംഭിക്കാനാണ് റെയില്‍വേ ആലോചിക്കുന്നത്. 

കാറ്ററിംഗ് സര്‍വീസ് പുനരാരംഭിക്കും

നിലവില്‍ ട്രെയിന്‍ സര്‍വീസ് ഏതാണ്ട് പൂര്‍ണമായി പുനരാരംഭിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം കുറഞ്ഞതോടെ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്. യാത്രക്കാരുടെ ആവശ്യങ്ങള്‍ കൂടി കണക്കിലെടുത്താണ് മറ്റു സേവനങ്ങളും പുനഃസ്ഥാപിക്കാന്‍ റെയില്‍വേ ഒരുങ്ങുന്നത്. 2020 മാര്‍ച്ചിലാണ് ട്രെയിനിനകത്തെ കാറ്ററിംഗ് സര്‍വീസ് അടക്കം ഐആര്‍സിടിസി നിര്‍ത്തിവെച്ചത്. ഓഗസ്റ്റില്‍ ഇ- കാറ്ററിംഗ് സര്‍വീസ് ഐആര്‍സിടിസി പുനരാരംഭിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

'പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു', ഇറാൻ- യുഎസ് യുദ്ധം വീണ്ടും?... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT