വിദേശനാണ്യ ശേഖരത്തില്‍ 14 കോടി ഡോളറിന്റെ വര്‍ധന ഫയൽ
Business

റെക്കോര്‍ഡ് ഭേദിച്ച് ഇന്ത്യയുടെ വിദേശനാണ്യ ശേഖരം; 64263 കോടി ഡോളര്‍

തുടര്‍ച്ചയായി അഞ്ചാം ആഴ്ചയും മുന്നേറിയ ഇന്ത്യയുടെ വിദേശ നാണ്യശേഖരം റെക്കോര്‍ഡ് ഭേദിച്ച് മുന്നേറുന്നു.

Author : Dhanoj AM

ന്യൂഡല്‍ഹി: തുടര്‍ച്ചയായി അഞ്ചാം ആഴ്ചയും മുന്നേറിയ ഇന്ത്യയുടെ വിദേശ നാണ്യശേഖരം റെക്കോര്‍ഡ് ഭേദിച്ച് മുന്നേറുന്നു. മാര്‍ച്ച് 22ന് അവസാനിച്ച ആഴ്ചയില്‍ വിദേശനാണ്യ ശേഖരം 64263 കോടി ഡോളറായി (642.631 ബില്യണ്‍ ഡോളര്‍) ഉയര്‍ന്നതായി റിസര്‍വ് ബാങ്ക് കണക്കുകള്‍ വ്യക്തമാക്കുന്നു. മാര്‍ച്ച് 22ന് അവസാനിച്ച ആഴ്ചയില്‍ വിദേശനാണ്യ ശേഖരത്തില്‍ 14 കോടി ഡോളറിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

ഇക്കാലയളവില്‍ വിദേശനാണ്യ ശേഖരത്തിലെ പ്രധാന ഘടകമായ വിദേശ കറന്‍സി ആസ്തിയില്‍ നേരിയ ഇടിവ് നേരിട്ടു. 12.3 കോടി ഡോളറിന്റെ ഇടിവോടെ 56826.4 കോടി ഡോളറായാണ് വിദേശ കറന്‍സി ആസ്തി താഴ്ന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അതിനിടെ വിദേശനാണ്യ ശേഖരത്തിലെ സ്വര്‍ണശേഖരത്തില്‍ വര്‍ധനയുണ്ടായി. 34.7 കോടി ഡോളറിന്റെ വര്‍ധനയോടെ 5148 കോടി ഡോളറായി വര്‍ധിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം സ്‌പെഷ്യല്‍ ഡ്രോയിങ് റൈറ്റ്‌സ് 1821 കോടി ഡോളറായി താഴ്ന്നതായും ആര്‍ബിഐ കണക്കുകള്‍ വ്യക്തമാക്കുന്നു.

2023 കലണ്ടര്‍ വര്‍ഷത്തില്‍ വിദേശനാണ്യ ശേഖരത്തില്‍ 5800 കോടി ഡോളറിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 2022ല്‍ 7100 കോടി ഡോളറിന്റെ ഇടിവ് നേരിട്ട പശ്ചാത്തലത്തിലാണ് കഴിഞ്ഞവര്‍ഷത്തെ തിരിച്ചുവരവ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ജല്‍ ജീവന്‍ മിഷന്റെ കുഴിയില്‍ വീണ് 11 കാരന് ദാരുണാന്ത്യം; മഴക്കെടുതിയില്‍ ഇന്ന് പൊലിഞ്ഞത് മൂന്നു കുരുന്നുകള്‍

Kerala PSC: ചലച്ചിത്ര വികസന കോർപ്പറേഷനിൽ ഇലക്ട്രീഷ്യൻ ഒഴിവ്

'ഇതെന്ത് സിനിമ? ഒരു ഐറ്റം സോങ് പോലുമില്ല'; വൈറലായി യുവാവിന്റെ 'സ്‌പൈഡര്‍മാന്‍' റിവ്യു; വിഷമം മാറ്റി വിഡിയോകള്‍

കോമണ്‍വെല്‍ത്ത് ഗെയിംസ്; ട്രിപ്പിള്‍ ജംപില്‍ ഇന്ത്യക്ക് വെള്ളിയും വെങ്കലവും