എന്‍ ആര്‍ നാരായണ മൂര്‍ത്തി ഫയൽ
Business

'ഇന്ത്യയിലെ ചെറുപ്പക്കാര്‍ 72 മണിക്കൂര്‍ ജോലി ചെയ്യണം, ചൈനയെ നോക്കൂ'; നാരായണ മൂര്‍ത്തി

2023ല്‍ ഒരു അഭിമുഖത്തിലായിരുന്നു നാരായണ മൂര്‍ത്തി ഇക്കാര്യം ആദ്യമായി പറഞ്ഞത്.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യയിലെ ചെറുപ്പക്കാര്‍ 72 മണിക്കൂര്‍ ജോലി ചെയ്യണമെന്ന തന്റെ വാദത്തില്‍ ഉറച്ച് ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എന്‍ആര്‍ നാരായണ മൂര്‍ത്തി. ഒരു ഇംഗ്ലിഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ചൈനയിലെ '9-9-6 ' നിയമം ചൂണ്ടിക്കാട്ടിയുള്ള അദ്ദേഹത്തിന്റെ ന്യായീകരണം.

2023ല്‍ ഒരു അഭിമുഖത്തിലായിരുന്നു നാരായണ മൂര്‍ത്തി ഇക്കാര്യം ആദ്യമായി പറഞ്ഞത്. വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ച അഭിപ്രായത്തെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങളുണ്ടായി. ചിലര്‍ അനുകൂലിച്ചപ്പോള്‍ മറ്റുചിലര്‍ 'ജോലിയെടുത്ത് മരിക്കണോ' എന്നാണ് വിമര്‍ശിച്ചത്. മോശം അടിസ്ഥാന സൗകര്യങ്ങളും ഉയര്‍ന്ന ജീവിതച്ചെലവും കാരണം ഇന്ത്യക്കാര്‍ ഇപ്പോള്‍ത്തന്നെ ബുദ്ധിമുട്ടിലാണെന്ന് ചിലര്‍ ചൂണ്ടിക്കാട്ടി. ചൈനയുടെ അതേ നിലവാരത്തിലുള്ള ശമ്പളവും അടിസ്ഥാന സൗകര്യങ്ങളും ജീവിതച്ചെലവും നല്‍കണമെന്നും മറ്റു ചിലരും കമന്റ് ബോക്‌സില്‍ കുറിച്ചു.

രാവിലെ ഒന്‍പത് മണി മുതല്‍ രാത്രി 9 മണി വരെ ജോലി! അങ്ങനെ ആഴ്ചയില്‍ 6 ദിവസം. അതാണ് 9-9-6. എന്നുവച്ചാല്‍, നേരത്തേ പറഞ്ഞ 72 മണിക്കൂര്‍ തന്നെ. പ്രധാനമന്ത്രി നരേന്ദ്ര മോദി ആഴ്ചയില്‍ 100 മണിക്കൂര്‍ ജോലി ചെയ്യുന്നുണ്ടെന്ന വാദത്തെയും നാരായണ മൂര്‍ത്തി പിന്തുണച്ചു. 'കഠിനാധ്വാനത്തിന്റെ തിളങ്ങുന്ന ഉദാഹരണം' എന്നാണ് നാരായണ മൂര്‍ത്തി വിശേഷിപ്പിച്ചത്. മോദിയില്‍ നിന്ന് പ്രചോദനമുള്‍ക്കൊള്ളാന്‍ ചെറുപ്പക്കാര്‍ക്ക് കഴിയണം. കഠിനാധ്വാനം ചെയ്ത് മറ്റുള്ളവര്‍ക്ക് അവസരങ്ങള്‍ തുറന്നുകൊടുക്കണം. ഒരാള്‍ ആദ്യം തന്റെ താല്‍പ്പര്യം കണ്ടെത്തണം. അതിനുശേഷം മാത്രം വര്‍ക്ക്-ലൈഫ് ബാലന്‍സിനെക്കുറിച്ച് ചിന്തിച്ചാല്‍ മതി. 'ഒരു വ്യക്തിയും ഒരു സമൂഹവും ഒരു രാജ്യവും കഠിനാധ്വാനത്തിലൂടെ അല്ലാതെ ഉയര്‍ന്നുവന്നിട്ടില്ല' എന്നും നാരായണ മൂര്‍ത്തി പറഞ്ഞു.

Infosys Founder N.R. Narayana Murthy Reaffirms 70-Hour Workweek Stance

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇത് രാഷ്ട്രീയ നോട്ടു നിരോധനം'; ഡീലിമിറ്റേഷനെ വിമര്‍ശിച്ച് തരൂര്‍, 'മണ്ഡല പുനര്‍ നിര്‍ണയം നീട്ടിവെക്കണം'

ഹരിവംശ് നാരായണ്‍ സിങ് വീണ്ടും രാജ്യസഭ ഉപാധ്യക്ഷന്‍; എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു

ചുട്ടുപൊള്ളി കേരളം, വെള്ളം എത്ര കുടിച്ചിട്ടും മതിയാകുന്നില്ല; വേനൽക്കാലത്ത് ഇക്കാര്യങ്ങൾ ഒഴിവാക്കരുത്

'ഇവരുടെ അമ്മായിയമ്മ അല്ലേ കുറച്ചു ദിവസം മുൻപ് മരിച്ചത്'; വിഷു ആഘോഷത്തിന് പിന്നാലെ നവ്യക്കെതിരെ വിമർശനം

എല്ലാ രം​ഗത്തും ശമ്പളത്തോടു കൂടി ആര്‍ത്തവ അവധി; കര്‍ശനമായി നടപ്പാക്കുമെന്ന് കര്‍ണാടക സർക്കാർ

SCROLL FOR NEXT