ഫയൽ ചിത്രം 
Business

ഇനി ഒന്നര മി‌നിറ്റ് റീൽസ്; പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് ഇൻസ്റ്റ​ഗ്രാം 

90 സെക്കൻഡ് റീലുകൾ ഉൾപ്പെടെയുള്ള പുതിയ ഫീച്ചറുകളാണ് ഇൻസ്റ്റ​ഗ്രം ഉപയോക്താക്കൾക്കായി അവതരിപ്പിച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചിരിക്കുകയാണ് ജനപ്രിയ സോഷ്യൽ മീഡിയ ആപ്പായ ഇൻസ്റ്റ​ഗ്രാം. ഇനിമുതൽ ഒന്നരമിനിറ്റ് ദൈർഘ്യമുള്ള റീലുകൾ ചെയ്യാം എന്നതാണ് സുപ്രധാന മാറ്റം. കൂടുതൽ ആധികാരികതയോടെ കണ്ടന്റുകൾ അവതരിപ്പിക്കാൻ ഇതുവഴി അവസരമൊരുക്കുകയാണ് ലക്ഷ്യം. 

90 സെക്കൻഡ് റീലുകൾ ഉൾപ്പെടെയുള്ള പുതിയ ഫീച്ചറുകളാണ് ഇൻസ്റ്റ​ഗ്രം ഉപയോക്താക്കൾക്കായി അവതരിപ്പിച്ചിരിക്കുന്നത്. നിങ്ങളെക്കുറിച്ചുള്ള വിവരങ്ങളും, വിഡിയോകളുടെ പിന്നിൽ സംഭവിക്കുന്ന കാഴ്ചകളും, അവതരിപ്പിക്കുന്ന വിഷയത്തിൽ കൂടുതൽ വിശദീകരണം നൽകാനുമടക്കം ഈ പുതിയ മാറ്റം ഉപയോക്താക്കൾക്ക് അവസരം നൽകുമെന്നാണ് കമ്പനി പറയുന്നത്. ഇതിനുപുറമേ സ്വന്തം ശബ്ദം റെക്കോർഡ് ചെയ്ത് അത് വിഡിയോകളിൽ ചേർക്കാനും ഇനിമുതൽ കഴിയും. 

ഇംപോർട്ട് ഓഡിയോ എന്ന ഫീച്ചർ ഉപയോ​ഗിച്ച് സ്വന്തം ശബ്ദം വിഡിയോകളിൽ ചേർക്കാനാകും. അഞ്ച് സെക്കന്റെങ്കിലും ദൈർഘ്യമുണ്ടെങ്കിൽ സ്വന്തം ഓഡിയോ റീലുകളിൽ ചേർക്കാൻ സാധിക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

ഗീതു ഇത്രയും വെറുപ്പ് അർഹിക്കുന്നില്ല, അവളെ ഓർത്ത് ഡബ്ല്യുസിസി അഭിമാനിക്കുന്നു: സം​ഗീത ജനചന്ദ്രൻ

വാര്‍ത്തകള്‍ വിഷമിപ്പിക്കുന്നത്, 20 വയസ് മുതല്‍ നികുതി അടയ്ക്കുന്നു; ഇന്‍കം ടാക്‌സ് പരിശോധനയെക്കുറിച്ച് രാകുല്‍ പ്രീത്

2 ക്യാപ്റ്റന്‍മാര്‍, 2 കോച്ചിങ് സംഘം! ആഭ്യന്തര ക്രിക്കറ്റില്‍ ഇതാദ്യം

കുന്നുംമലയും എളുപ്പം കയറും; ആംപിയറിന്റെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍, വില 1.3 ലക്ഷം രൂപ