എന്താണ് ഇന്‍സ്റ്റാഗ്രാമിലെ 'ബ്ലെന്‍ഡ്' ഫീച്ചര്‍? റീല്‍സില്‍ പുതിയ അപ്‌ഡേറ്റ്  ഫയൽ ചിത്രം
Business

ഫോളോവേഴ്‌സിനെ എളുപ്പത്തില്‍ ചേര്‍ക്കാം; ഇന്‍സ്റ്റഗ്രാമില്‍ പുത്തന്‍ ഫീച്ചര്‍

തിയ ഫോളോവേഴ്‌സിനെ കൊണ്ടുവരുന്നതില്‍ ഉപയോക്താക്കളെ ഫീച്ചര്‍ സഹായിക്കും

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചര്‍ പുറത്തിറക്കി ഇന്‍സ്റ്റഗ്രാം. ഫോളോവേഴ്‌സിനെ കൊണ്ടുവരുന്നതില്‍ ഉപയോക്താക്കളെ ഫീച്ചര്‍ സഹായിക്കും. 'പ്രൊഫൈല്‍ കാര്‍ഡ്‌സ്' എന്നാണ് ഫീച്ചറിന്റെ പേര്.

പ്രൊഫൈല്‍ കാര്‍ഡിന് രണ്ട് വശങ്ങളുണ്ടാകും കൂടാതെ ഉപയോക്താക്കളുടെ പ്രൊഫൈല്‍ ചിത്രങ്ങള്‍, അവരുടെ അക്കൗണ്ടിലേക്കുള്ള ലിങ്കുകള്‍, മ്യൂസിക്, സ്‌കാന്‍ ചെയ്യാനുള്ള ക്യുആര്‍ കോഡ് എന്നിവയും ഫീച്ചറില്‍ ഉള്‍പ്പെട്ടേക്കാം. കാര്‍ഡിന്റെ പശ്ചാത്തലവും ഇഷ്ടാനുസൃതം ഉപയോക്താക്കള്‍ക്ക് മാറ്റാം. യൂസര്‍ നെയിമുകള്‍ സ്വമേധയാ ടൈപ്പ് ചെയ്യാതെ തന്നെ ഉപയോക്തൃ പ്രൊഫൈലുകള്‍ ഷെയര്‍ ചെയ്യാം. പ്രൊഫൈല്‍ കാര്‍ഡ് ഫീച്ചറിലൂടെ സാധിക്കും.

പ്രൊഫൈല്‍ കാര്‍ഡ് ഫീച്ചര്‍ സര്‍ഗ്ഗാത്മകതയ്ക്കുള്ള ഒരു കാന്‍വാസായി പ്രവര്‍ത്തിക്കുന്നു. ഇതിലൂടെ സമാന ചിന്താഗരിക്കാരായവരുടെ ശ്രദ്ധ നേടിയെടുക്കാന്‍ കഴിയും. മാത്രമല്ല, ഈ പ്രൊഫൈല്‍ കാര്‍ഡുകള്‍ ബ്രാന്‍ഡുകളുമായോ മറ്റ് ക്രിയേറ്റേഴ്‌സുമായോ പങ്കിടാം.

ആഗസറ്റ് അപ്‌ഡേറ്റില്‍ ഉപയോക്താക്കള്‍ക്ക് അവരുടെ പ്രൊഫൈലുകളില്‍ മ്യൂസിക് ഫീച്ചറുകളും ലഭ്യമായിരുന്നു.. ഫീച്ചര്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാണ്. പ്രൊഫൈല്‍ കാര്‍ഡുകള്‍ ഈ ഫീച്ചറുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയതാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ