റീലുകള്‍ക്കായി പ്രത്യേക ആപ്പുമായി ഇന്‍സ്റ്റഗ്രാം ഫയൽ
Business

ഇനി എളുപ്പം സ്‌ക്രോള്‍ ചെയ്ത് പോകാം; റീലുകള്‍ക്കായി പ്രത്യേക ആപ്പുമായി ഇന്‍സ്റ്റഗ്രാം

റീലുകള്‍ക്കായി പ്രത്യേക ആപ്പ് പുറത്തിറക്കാന്‍ ആലോചനയുമായി പ്രമുഖ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: റീലുകള്‍ക്കായി പ്രത്യേക ആപ്പ് പുറത്തിറക്കാന്‍ ആലോചനയുമായി പ്രമുഖ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാം. ഇന്‍സ്റ്റഗ്രാമിന്റെ മേധാവി ആദം മൊസേരി ഈ ആഴ്ച ജീവനക്കാരോട് ഇക്കാര്യം പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

അമേരിക്കയില്‍ ടിക് ടോക്ക് നേരിടുന്ന പ്രതിസന്ധി മുതലെടുക്കുന്നതിന്റെ ഭാഗമായാണ് മെറ്റാ ഉടമസ്ഥതയിലുള്ള കമ്പനി പുതിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ടിക് ടോക്കിന് സമാനമായ വീഡിയോ സ്‌ക്രോളിംഗ് അനുഭവം കൊണ്ടുവരികയാണ് ലക്ഷ്യം. ഇതിലൂടെ കൂടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ കഴിയുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു.

ജനുവരിയില്‍, ടിക് ടോക്കിന്റെ മാതൃ കമ്പനിയായ ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള വിഡിയോ-എഡിറ്റിങ് ആപ്പായ ക്യാപ്കട്ടിന്റെ ഉപയോക്തൃ അടിത്തറയുടെ ഒരു പങ്ക് സ്വന്തമാക്കാന്‍ ലക്ഷ്യമിട്ട് എഡിറ്റ്‌സ് എന്ന പുതിയ വിഡിയോ എഡിറ്റിങ് ആപ്പും മെറ്റാ പ്രഖ്യാപിച്ചിട്ടുണ്ട്. ടിക് ടോക്കിനോട് മത്സരിക്കുക എന്ന ലക്ഷ്യത്തോടെ 2018 ല്‍ മെറ്റാ ലാസോ എന്ന പേരില്‍ ഒരു വിഡിയോ-ഷെയറിങ് ആപ്പ് പരീക്ഷിച്ചിരുന്നു. പക്ഷേ ആപ്പ് വലിയ ജനശ്രദ്ധ നേടിയില്ല. തുടര്‍ന്ന് കമ്പനി അത് അടച്ചുപൂട്ടുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും