ഐക്യൂഒഒ 13 സീരീസ് ഉടന്‍ വിപണിയില്‍ image credit: IQOO
Business

'എനര്‍ജി ഹാലോ' എല്‍ഇഡി ഫീച്ചര്‍, ട്രിപ്പിള്‍ കാമറ; ഫോട്ടോഗ്രാഫി പ്രേമികള്‍ക്കായി ഐക്യൂഒഒ 13 സീരീസ്, ചൊവ്വാഴ്ച വിപണിയില്‍

വിവോ സബ് ബ്രാന്‍ഡായ ഐക്യൂഒഒയുടെ പ്രീമിയം ഐക്യൂഒഒ 13 സീരീസ് ഡിസംബര്‍ മൂന്നിന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വിവോ സബ് ബ്രാന്‍ഡായ ഐക്യൂഒഒയുടെ പ്രീമിയം ഐക്യൂഒഒ 13 സീരീസ് ഡിസംബര്‍ മൂന്നിന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഇതിന്റെ പ്രീ- ഓഫര്‍ വില 55,000ത്തോട് അടുപ്പിച്ചായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ 60000നും മുകളില്‍ പോകില്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 12 ജിബി റാമും 256 ജിബി സ്‌റ്റോറേജുമുള്ള ഫോണായിരിക്കും അടിസ്ഥാന മോഡല്‍.

വണ്‍പ്ലസ് 13 പോലെ, ഐക്യൂഒഒ 13ല്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 4 പ്രോസസറാണ് ഉണ്ടാവുക. IP68 റേറ്റിംഗ് ഫീച്ചര്‍, 6.82 ഇഞ്ച് 2K BOE Q10 8T LTPO OLED ഡിസ്പ്ലേയില്‍ 144Hz റിഫ്രഷ് റേറ്റ് എന്നിവയാണ് മറ്റു പ്രത്യേകതകള്‍. ഷാര്‍പ്പ് ആയിട്ടുള്ള ദൃശ്യങ്ങളും തിളക്കമുള്ള നിറങ്ങളും ഉറപ്പാക്കുന്നതിനൊപ്പം എച്ച്ഡിആര്‍ സപ്പോര്‍ട്ട് ചെയ്യുന്നതും കൂടിയായിരിക്കും ഡിസ്‌പ്ലേ. സീരീസില്‍ 16 ജിബി വരെ റാമും ഒരു ടിബി വരെ സ്‌റ്റോറേജുമുള്ള മോഡലും അവതരിപ്പിച്ചേക്കും.

ഇത് 6,150ാഅവ ബാറ്ററിയും 100ണ ഫാസ്റ്റ് ചാര്‍ജിങ്ങുമായി വിപണിയില്‍ എത്താനാണ് സാധ്യത. ഫോട്ടോഗ്രാഫി പ്രേമികള്‍ക്കായി, ഐക്യൂഒഒ 13 മൂന്ന് 50 മെഗാപിക്സല്‍ സെന്‍സറുകളുള്ള ട്രിപ്പിള്‍ കാമറ സജ്ജീകരണം അവതരിപ്പിക്കുമെന്നാണ് അറിയുന്നത്. ഇത് മികച്ച ഇമേജ് നിലവാരം വാഗ്ദാനം ചെയ്യുന്നു.

ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ (OIS) ഉള്ള ഒരു പ്രൈമറി ലെന്‍സ്, ഒരു ടെലിഫോട്ടോ ലെന്‍സ്, ഒരു അള്‍ട്രാ-വൈഡ് ആംഗിള്‍ ലെന്‍സ് എന്നിവയോട് കൂടിയാണ് ഫോണ്‍ വിപണിയില്‍ എത്തുക. പിന്‍ ക്യാമറ മൊഡ്യൂളില്‍ ആറ് ഡൈനാമിക് ഇഫക്റ്റുകളും 12 കളര്‍ ഓപ്ഷനുകളുമുള്ള ''എനര്‍ജി ഹാലോ'' എല്‍ഇഡി ഫീച്ചര്‍ ഉള്‍പ്പെടുത്തും. സെല്‍ഫിക്കായി 32 എംപി ഫ്രണ്ട് കാമറ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

'അന്ന് നമ്മൾ ഒരുമിച്ച് കണ്ട സ്വപ്നം ഇന്ന് പ്രാവർത്തികമാകാൻ പോകുന്നു'; 'ജയിലർ 2' വിൽ താനുമുണ്ടെന്ന് മേഘ്ന രാജ്

'വിഡി സതീശൻ മുഖ്യമന്ത്രി ആകണം; ജനവികാരം പറഞ്ഞതിന്റെ പേരിൽ നടപടിയെടുത്താൽ ഹൃദയപൂർവം സ്വീകരിക്കും' (വിഡിയോ)

ഭരണത്തുടർച്ച പ്രവചിച്ച് കനഗോലു റിപ്പോർട്ട്; നേമത്തും പാലക്കാട്ടും താമര വിരിയും

'കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേനില്‍' നായികയാകേണ്ടിയിരുന്നത് മഞ്ജു വാര്യര്‍; കഥ ഇഷ്ടപ്പെട്ടിട്ടും ചെയ്യാതിരുന്നത് ഇക്കാരണത്താല്‍!

SCROLL FOR NEXT