ഐക്യൂഒഒ നിയോ 10 (iQOO Neo 10)  image credit: iQOO
Business

മിഡ്- റേഞ്ച് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ മത്സരം കടുക്കും, പുതിയ ഫോണുമായി ഐക്യൂഒഒ; അറിയാം നിയോ 10 ഫീച്ചറുകള്‍

വിവോ സബ് ബ്രാന്‍ഡായ ഐക്യൂഒഒ, പുതിയ ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വിവോ സബ് ബ്രാന്‍ഡായ ഐക്യൂഒഒ, പുതിയ ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. മിഡ്- റേഞ്ച് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ കണ്ണുവെച്ച് ഐക്യൂഒഒ നിയോ 10 (iQOO Neo 10) എന്ന മോഡലാണ് ലോഞ്ച് ചെയ്തത്. സ്നാപ്ഡ്രാഗണ്‍ 8s ജെന്‍ 4 ചിപ്സെറ്റ് ആണ് ഇതിന് കരുത്തുപകരുക. ഗെയിമിങ്ങിന് കൂടുതല്‍ പ്രാധാന്യം നല്‍കി ഉയര്‍ന്ന റിഫ്രഷ് റേറ്റോടു കൂടിയ സ്‌ക്രീനും വലിയ ഫാസ്റ്റ് ചാര്‍ജിങ് ബാറ്ററിയുമാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

8 ജിബി + 128 ജിബി വേരിയന്റിന് 31,999 രൂപ മുതലാണ് വില ആരംഭിക്കുക. 8 ജിബി + 256 ജിബി മോഡലിന് 33,999 രൂപയും 12 ജിബി + 256 ജിബി പതിപ്പിന് 35,999 രൂപയുമാണ് വില വരിക. കൂടാതെ, 40,999 രൂപയ്ക്ക് 16 ജിബി + 512 ജിബി വേരിയന്റും ലഭ്യമാണ്. വിവിധ ബാങ്ക് ഓഫറുകളും കിഴിവുകളും ലഭ്യമാണ്. ഇന്നലെ മുതല്‍ ഫോണ്‍ വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തി.

നിയോ 10ല്‍ 6.78 ഇഞ്ച് ഡിസ്പ്ലേയാണ് ഉള്ളത്. ഗെയിമിങ്ങിന് 144Hz റിഫ്രഷ് റേറ്റും പതിവ് ഉപയോഗത്തിന് 120Hz റിഫ്രഷ് റേറ്റും ഉണ്ട്. ഇത് 2000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നസ് വാഗ്ദാനം ചെയ്യുന്നു. ഫോട്ടോഗ്രാഫിക്കായി, OIS സജ്ജീകരിച്ച 50MP പ്രൈമറി സെന്‍സറും 8MP അള്‍ട്രാ-വൈഡ് ലെന്‍സും ഉള്ള ഡ്യുവല്‍ റിയര്‍ കാമറ സജ്ജീകരണവും നിയോ 10ല്‍ ഉണ്ട്. 120W ഫാസ്റ്റ് ചാര്‍ജിങ്ങിനെ പിന്തുണയ്ക്കുന്ന 7,000mAh ബാറ്ററിയാണ് ഫോണിന്റെ മറ്റൊരു കരുത്ത്.

നിയോ 10ന് മിനുസമാര്‍ന്നതും ആധുനികവുമായ ഒരു രൂപകല്‍പ്പനയാണ് നല്‍കിയിരിക്കുന്നത്. പിന്‍ പാനലില്‍ പ്രീമിയം ലുക്ക് നല്‍കുന്ന ഒരു സ്‌റ്റൈലിഷ് ഫിനിഷും ഉണ്ട്. ഫോണിന്റെ എര്‍ഗണോമിക് ഡിസൈന്‍ സുഖകരമായ ഒരു ഗ്രിപ്പ് ഉറപ്പാക്കുന്നു. ഇന്‍ഫെര്‍ണോ റെഡ്, ടൈറ്റാനിയം ക്രോം എന്നി നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രണ്ടു ടയറുകള്‍ പൊട്ടി; ജിദ്ദ- കരിപ്പൂര്‍ എയര്‍ഇന്ത്യ എക്‌സ്പ്രസിന് നെടുമ്പാശേരിയില്‍ അടിയന്തര ലാന്‍ഡിങ്, വന്‍അപകടം ഒഴിവായി

കൗമാരത്തിലെ നര പ്രശ്നമാണ്, അറിയാം കാരണങ്ങൾ

'വേറൊരു താരവും ആ വേഷം ചെയ്യാന്‍ തയ്യാറാകില്ല, കളങ്കാവല്‍ കണ്ട് ഞെട്ടി'; റൗണ്ട് ടേബിളില്‍ വീണ്ടും ചര്‍ച്ചയായി മമ്മൂട്ടി

പെണ്ണുടലിലാടുന്ന ദേവക്കൂത്ത്, തെയ്യക്കോലത്തില്‍ ഒരു പതിറ്റാണ്ട് പിന്നിട്ട് അംബുജാക്ഷി

പുക സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഇന്ധനം ലഭിക്കില്ല; പഴയ കാറുകള്‍ക്കും ഡല്‍ഹിയില്‍ പ്രവേശന വിലക്ക്

SCROLL FOR NEXT