പ്രതീകാത്മക ചിത്രം 
Business

ഐടിആർ ഫയലിങ് അവസാന തിയതി നാളെ; പാൻ - ആധാർ ലിങ്കിങ്, കെവൈസി അപ്‌ഡേറ്റ് നാളെ പൂർത്തിയാക്കണം 

നിശ്ചിത സമയത്തിനകം ഐടിആര്‍ ഫയല്‍ ചെയ്യാന്‍ കഴിയാതിരുന്നവര്‍ മാർച്ച് 31നകം സമര്‍പ്പിക്കണം

Author : സമകാലിക മലയാളം ഡെസ്ക്

2021-22 അസസ്‌മെന്റ് വര്‍ഷത്തേയ്ക്കുള്ള ആദായ നികുതി റിട്ടേൺ വൈകി ഫയൽ ചെയ്യാനുള്ള അവസാന തിയതി നാളെ. നിശ്ചിത സമയത്തിനകം ഐടിആര്‍ ഫയല്‍ ചെയ്യാന്‍ കഴിയാതിരുന്നവര്‍ മാർച്ച് 31നകം സമര്‍പ്പിക്കണം. ആദ്യം നൽകിയ റിട്ടേണിൽ തെറ്റുണ്ടെങ്കിൽ തിരുത്തി സമർപ്പിക്കാനുള്ള സമയവും നാളെ വരെയാണ്. 

പാന്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തിയതിയും നാളെയാണ്. സമയപരിധിക്കകം ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ അസാധുവാകാം. അസാധുവായ പാന്‍ കൈവശം വെച്ചാല്‍ 10,000 രൂപവരെ പിഴ നല്‍കേണ്ടിവരും. ബാങ്ക് അക്കൗണ്ടുകളിലെ കെവൈസി അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള സമയപരിധി 2021 ഡിസംബര്‍ 31ല്‍നിന്ന് 2022 മാര്‍ച്ച് 31വരെ റിസര്‍വ് ബാങ്ക് നീട്ടിയിരുന്നു. ഒമിക്രോണ്‍ വ്യാപനത്തെതുടര്‍ന്നാണ് സമയപരിധി നീട്ടിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'ഇത്തവണ ഇം​ഗ്ലണ്ട് ലോകകപ്പ് നേടും; ഇന്ത്യയും കളിക്കും പക്ഷേ, 2034 വരെ കാത്തിരിക്കണം'; ജോ പോൾ അഞ്ചേരി

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

പൂവമ്പഴത്തിന് പകരമാവില്ല ഓറഞ്ച്! ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

SCROLL FOR NEXT