ജിയോ എക്സ്
Business

ജിയോ നെറ്റ്‍വർക്കുകൾ തകരാറിലായി; ഒരു മണിക്കൂറിനുള്ളിൽ വന്നത് പതിനായിരത്തി​​ലേറെ പരാതികൾ

67 ശതമാനം ഉപയോക്താക്കൾക്കും നെറ്റ്‍വർക്കുമായി ബന്ധപ്പെട്ട തകരാർ നേരിടേണ്ടിവന്നു.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: രാജ്യത്തെ വിവിധ ഇടങ്ങളിൽ ജി​യോ നെറ്റ്‍വർക്കുകൾ തകരാറിലായതായി റിപ്പോർട്ടുകൾ. ജിയോ ​ഫൈബർ സേവനങ്ങളെയാണ് തകരാറുകൾ കാര്യമായി ബാധിച്ചത്. ജിയോ മൊ​ബൈൽ നെറ്റ്‍വർക്കുകളിൽ തകരാറുകൾ സംഭവിച്ചതായി സോഷ്യമീഡിയയിൽ അ‌ടക്കം ഉപയോക്താക്കൾ പരാതിയുമായി എത്തി.

ഉച്ചയ്ക്ക് 12.00 ഓടെ തകരാർ കൂടുതൽ ഉപയോക്താക്ക​ളെ ബാധിച്ചെന്നും 1 മണിക്കൂറിനുള്ളിൽ പതിനായിരത്തി​​ലേറെ പരാതികളുണ്ടായെന്നുമാണ് റിപ്പോർട്ടുകൾ. ഡൽഹി, ലഖ്‌നോ, പട്‌ന, കൊൽക്കത്ത, ഹൈദരാബാദ്, മുംബൈ, ചെന്നൈ, ബംഗളൂരു, കട്ടക്ക് എന്നിവിടങ്ങളിലാണ് വ്യാപക പ്രശ്നം നേരിട്ടത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

67 ശതമാനം ഉപയോക്താക്കൾക്കും നെറ്റ്‍വർക്കുമായി ബന്ധപ്പെട്ട തകരാർ നേരിടേണ്ടിവന്നു. 19 ശതമാനം പേർക്ക് മൊബൈൽ ഇൻറർനെറ്റുമായി ബന്ധപ്പെട്ടായിരുന്നു പ്രശ്നം. 14 ശതമാനം പേർ ജിയോഫൈബറിൻറെ തകരാർ റിപ്പോർട്ട് ചെയ്തു.

സേവനങ്ങൾ തടസപ്പെട്ടതിൽ ജിയോ വിശദീകരണ​മൊന്നും നൽകിയിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി നിരവധി പേർ സമൂഹമാധ്യമങ്ങളിൽ പരാതിപ്പെട്ടും ജിയോയെ പരിഹസിച്ചും രംഗത്തെത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT