Jio Platforms listing source: ANI
Business

21.36 ശതമാനം പ്രീമിയം, നേട്ടം സ്വന്തമാക്കി ഓഹരി ഉടമകള്‍; മൂല്യത്തില്‍ രണ്ടാമത്തെ കമ്പനിയായി ജിയോയുടെ ലിസ്റ്റിങ്

നിക്ഷേപകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കിയ ജിയോ പ്ലാറ്റ്‌ഫോംസ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

മുംബൈ: നിക്ഷേപകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കിയ ജിയോ പ്ലാറ്റ്‌ഫോംസ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തു. 21.36 ശതമാനം പ്രീമിയത്തില്‍ ലിസ്റ്റ് ചെയ്തതോടെ മൂല്യത്തില്‍ രാജ്യത്തെ രണ്ടാമത്തെ കമ്പനിയായി ജിയോ പ്ലാറ്റ്‌ഫോംസ് മാറി. നിലവില്‍ 12.5 ലക്ഷം കോടി രൂപയാണ് ജിയോയുടെ മൂല്യം. ഒന്നാം സ്ഥാനത്ത് റിലയന്‍സ് ഗ്രൂപ്പിലെ തന്നെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആണ്.

1119 രൂപയായിരുന്നു ഇഷ്യു പ്രൈസ്. ഇന്ന് ജിയോ പ്ലാറ്റ്‌ഫോംസ് ഓഹരി 1358 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തത്. ഇഷ്യു പ്രൈസിനേക്കാള്‍ 239 രൂപ കൂടുതല്‍. റീട്ടെയില്‍ വിഭാഗത്തില്‍ ഏറ്റവും കുറഞ്ഞ ലോട്ട് ആയ 12 ഓഹരികള്‍ ലഭിച്ച നിക്ഷേപകന് 2868 രൂപയുടെ നേട്ടമാണ് ലഭിച്ചത്. ഓഹരിയുടമ വിഭാഗത്തില്‍ കുറഞ്ഞ ലോട്ട് ആയ 23 ഓഹരികള്‍ ലഭിച്ച നിക്ഷേപകന് 5497 രൂപയുടെ ലാഭമാണ് ലഭിച്ചത്.

ലിസ്റ്റിങ് നേട്ടത്തെ കുറിച്ചുള്ള പ്രാഥിക സൂചന നല്‍കുന്ന അനൗദ്യോഗിക വിപണിയില്‍ (േ്രഗ മാര്‍ക്കറ്റ്) ശക്തമായ ഡിമാന്‍ഡ് ആണ് ഓഹരിക്ക് ലഭിച്ചത്. 250 രൂപ വരെ േ്രഗ മാര്‍ക്കറ്റ് പ്രീമിയമുണ്ടായിരുന്നു. ദീര്‍ഘകാലം ലക്ഷ്യമിട്ട് ഓഹരി ഹോള്‍ഡ് ചെയ്താല്‍ ഭാവിയില്‍ വലിയ നേട്ടം സ്വന്തമാക്കാന്‍ കഴിയുമെന്നാണ് വിപണി വിദഗ്ധര്‍ നല്‍കുന്ന സൂചന. 30,213 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ടാണ് ജിയോ പ്ലാറ്റ്‌ഫോംസ് ഓഹരികള്‍ വില്‍പ്പനയ്ക്ക് വെച്ചത്. റെക്കോര്‍ഡ് അപേക്ഷകള്‍ ആണ് ജിയോ പ്ലാറ്റ്‌ഫോംസിന് ലഭിച്ചത്.

Jio Platforms share price rised, becomes India's 2nd most valuable company

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കമ്മീഷണറും തെറിച്ചു; ചേരാനെല്ലൂർ അന്വേഷണ വീഴ്ചയിൽ നടപടി തുടർന്ന് സർക്കാർ

തുലാം പത്ത് പിറന്നു; ഉത്തരമലബാറിലെ കാവുകളിൽ ഇനി തെയ്യക്കാലത്തിന്റെ ചിലമ്പൊലി

ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് നാളെ മുതല്‍

ഇനി 15 വയസ് കഴിഞ്ഞാല്‍ ബിസിനസ് തുടങ്ങാം, പുതിയ വാണിജ്യ നിയമവുമായി സൗദി അറേബ്യ

തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ഏകാദശി നിറമാല ചടങ്ങുകൾക്ക് തുടക്കമായി: മഹോത്സവം ഡിസംബർ നാലിന്